Obituary
മാന്നാർ: കുരട്ടിക്കാട് ഇടയിലേവീട്ടിൽ സി. കൃഷ്ണപ്പണിക്കരുടെ ഭാര്യ വിജയമ്മ (79) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ഗോപകുമാർ.
എഴുപുന്ന: നടീപ്പുറത്ത് പരേതനായ നാരായണെൻറ മകൻ പവിത്രം വീട്ടിൽ വിജയൻ (66) നിര്യാതനായി. ഭാര്യ: ഗീത. മകൻ: വിജിത്ത് (പവിത്രം ടാക്സി ഹൗസ്). മരുമകൾ: ബബിത.
മണ്ണഞ്ചേരി: കെ.എസ്.ഡി.പി റിട്ട. ജീവനക്കാരൻ, 22ാം വാർഡ് കൊച്ചോത്ത് പള്ളിക്ക് സമീപം മറ്റത്തിൽ വെളിയിൽ മുഹമ്മദ് കുഞ്ഞ് (79) നിര്യാതനായി. ഭാര്യ: സൈനബ കുഞ്ഞ്. മക്കൾ: ജാസ്മിൻ, ജീജാ മോൾ, ജസീല മോൾ, ആശിഖ്. മരുമക്കൾ: ഷിബു, നാസറുദ്ദീൻ, സുനീർ.
അമ്പലപ്പുഴ: ഇന്ത്യൻ ബാങ്ക് റിട്ട. മാനേജർ തെക്കേനട നാലുകയ്യാലക്കൽ മഠത്തിൽ എം. കൃഷ്ണമൂർത്തി (68) നിര്യാതനായി. ഭാര്യ: അനന്തലക്ഷ്മി (റിട്ട. എസ്.ബി.ഐ). മക്കൾ: നാരായണൻ (യു.എസ്.എ), കൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, വിശാഖ.
പിറവം: മുളക്കുളം വടക്കേക്കര വെള്ളാരംകുഴിയിൽ മാധവൻ (86) നിര്യാതനായി. ഭാര്യ: കരിപ്പാടം വെളിയാമറ്റത്തിൽ കുടുംബാംഗം സുമതി. മക്കൾ. സാബു, രാജേഷ്, പ്രസാദ്. മരുമക്കൾ: ഷിജി, ഗീത, ജിജി.
കാക്കനാട്: വാഴക്കാല മുളക്കംപിള്ളി വീട്ടില് പ്രസന്നകുമാറിെൻറ ഭാര്യ മനീഷ പ്രസന്നന് (57) കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അഞ്ചല് സ്വദേശിനിയാണ്. മക്കള്: വിഷ്ണു, വൈശാഖ്.
ആലുവ: നൊച്ചിമ വർണംനഗർ മുതിരക്കാട്ടുപറമ്പിൽ എം.കെ. മാധവൻ (റിട്ട. റെയിൽവേ -75) നിര്യാതനായി. ഭാര്യ: കാർത്തു. മക്കൾ: സരിത, സുനിത, ബബിത, ഷൈജൻ (മുൻസിഫ് കോടതി, ആലുവ). മരുമക്കൾ: രാജൻ, മഞ്ജു, പരേതനായ ഷാജു.
പറവൂർ: തത്തപ്പിള്ളി വട്ടപ്പറമ്പിൽ വീട്ടിൽ ചെല്ലപ്പൻ (76, റിട്ട. നേവൽ ബേസ്, കൊച്ചി) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: മനോജ് (ഐ.ടി.ബി.പി, ചെന്നൈ), മഞ്ചു, മഹേഷ് (ടാറ്റ സിറാമിക്, കാക്കനാട്). മരുമക്കൾ: ഇന്ദു, സുനിൽ, ലിസ.
ഇടപ്പള്ളി: വട്ടേക്കുന്നം പരേതനായ കല്ലറക്കൽ ഗോവിന്ദെൻറ ഭാര്യ തങ്കമ്മ (92) നിര്യാതയായി. മക്കൾ: ഓമന, പത്മിനി, ശശി, ഹരി. മരുമക്കൾ: പരേതനായ ഗോപാലൻ, കാർത്തികേയൻ, രമ, ഇന്ദിര.
കുമ്പളങ്ങി: പുത്തൻപുരക്കൽ വീട്ടിൽ മീനാക്ഷി (89) നിര്യാതയായി. മക്കൾ: മണി, കുഞ്ഞുകുഞ്ഞ്, സദാനന്ദൻ, ജയമ്മ, മുരളി, പരേതയായ തങ്കമ്മ. മരുമക്കൾ: തങ്കപ്പൻ, ജോഷി, ബേബി, സിന്ധു, ബാബു, പ്രീതി.
മഞ്ഞപ്ര: പുതുമന തിരുത്തനത്തിൽ പരേതനായ ഔസേഫിെൻറ മകൻ കുര്യാക്കോസ് (71) നിര്യാതനായി. ഭാര്യ: റോസി കവരപ്പറമ്പ് പടയാട്ടി കുടുംബാംഗം. മക്കൾ: ജിജോ, സിസ്റ്റർ ജിഷ (അനശ്വര) (സി.എസ്.എൻ സഭ, ജർമനി), ജിസ്മോൾ, ജിനോ. മരുമക്കൾ: വിൽസൺ, മെറിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.
ഇടക്കൊച്ചി: പാലമുറ്റം റോഡ് ദീപുഭവനിൽ മംഗലത്ത് തങ്കച്ചെൻറ ഭാര്യ റബേക്ക (68) നിര്യാതയായി. മക്കൾ: ദീപ, മാത്യു. മരുമക്കൾ: അഡ്വ: വി.കെ. ഐസക്, ബനീറ്റ.