Obituary
കുമ്പളങ്ങി: പുത്തൻപുരക്കൽ വീട്ടിൽ മീനാക്ഷി (89) നിര്യാതയായി. മക്കൾ: മണി, കുഞ്ഞുകുഞ്ഞ്, സദാനന്ദൻ, ജയമ്മ, മുരളി, പരേതയായ തങ്കമ്മ. മരുമക്കൾ: തങ്കപ്പൻ, ജോഷി, ബേബി, സിന്ധു, ബാബു, പ്രീതി.
മഞ്ഞപ്ര: പുതുമന തിരുത്തനത്തിൽ പരേതനായ ഔസേഫിെൻറ മകൻ കുര്യാക്കോസ് (71) നിര്യാതനായി. ഭാര്യ: റോസി കവരപ്പറമ്പ് പടയാട്ടി കുടുംബാംഗം. മക്കൾ: ജിജോ, സിസ്റ്റർ ജിഷ (അനശ്വര) (സി.എസ്.എൻ സഭ, ജർമനി), ജിസ്മോൾ, ജിനോ. മരുമക്കൾ: വിൽസൺ, മെറിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.
ഇടക്കൊച്ചി: പാലമുറ്റം റോഡ് ദീപുഭവനിൽ മംഗലത്ത് തങ്കച്ചെൻറ ഭാര്യ റബേക്ക (68) നിര്യാതയായി. മക്കൾ: ദീപ, മാത്യു. മരുമക്കൾ: അഡ്വ: വി.കെ. ഐസക്, ബനീറ്റ.
വൈറ്റില: ചളിക്കവട്ടം കുപ്പി കമ്പനിക്ക് സമീപം ചെവേലി പറമ്പിൽ വിശ്വെൻറ ഭാര്യ അംബിക (56) നിര്യാതയായി. മക്കൾ: വിനീഷ്, അബീഷ്. മരുമക്കൾ: രാഗി, നിവേദ്യ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഇടപ്പള്ളി ശ്മശാനത്തിൽ.
കളമശ്ശേരി: നോർത്ത് കളമശ്ശേരി ഫെറി റോഡ് സൽമ കോട്ടേജിൽ സുലൈമാൻ ഷാ (90) നിര്യാതനായി. ഭാര്യ: സോഫിയ ഷാ. മക്കൾ: റോഷ്നി, ശ്യാം ലാൽ (യു.എ.ഇ), ഷാജിനി, ഷാഹിന. മരുമക്കൾ: കബീർ( ദുബൈ), ഹസീന, അമീർ, റഫീഖ് (സൗദി).
പറവൂർ: കൈതാരം കാളിപറമ്പിൽ (കീരാളിൽ) അബ്ദുൽ ജലീൽ (68) നിര്യാതനായി. റിട്ട. കെ.എസ്.എഫ്.ഇ ജീവനക്കാരനാണ്. ഭാര്യ: സുബൈദ. മക്കൾ: ജിഹാസ്, ജസ്ന, സബിത. മരുമക്കൾ: കാസിം, ഷിഹാബ്, റിൻസ.
പെരുമ്പാവൂർ: വല്ലം ചൂണ്ടി ചിറപ്പുല്ലി വീട്ടിൽ പരീത് (80) നിര്യാതനായി. ഭാര്യമാർ: പരേതയായ ബിയ്യാത്തുമ്മ, നബീസ. മക്കൾ: അബ്ദുൽ ഗഫൂർ, ജമീല, ആമിന, നസീമ. മരുമക്കൾ: പരീത്, മുഹമ്മദ്, മക്കാർ, ഷാജിത.
കോതമംഗലം: നീണ്ടപാറ തുരുത്തേൽ മാത്യു ജോസഫ് (74) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് പാത്തിക്കൽ കുടുംബാംഗം മറിയാമ്മ. മക്കൾ: മിനി, ഷിബി, റൈസി, ജോബി, നോബി. മരുമക്കൾ: തങ്കച്ചൻ, ലക്ഷ്മി നാരായണൻ, വിൻസെൻറ്, ബിനി, ബിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ചാത്തമറ്റം പ്രൊട്ടസ്റ്റൻറ് പ്രാദേശിക സഭ സെമിത്തേരിയിൽ.
പെരുമ്പാവൂർ: കണ്ടന്തറ പട്ടരുമഠം വീട്ടിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ അലീമ (78) നിര്യാതയായി. മക്കൾ: അബൂബക്കർ, ഹമീദ് ബാവ, സലീം, സീനത്ത്. മരുമക്കൾ: ഐഷാബീവി, നുസിബ, സുബൈദ, നൗഷാദ് വാവാച്ചി.
കൊച്ചി: കലൂർ കൂവപറമ്പിൽ പരേതനായ മുഹമ്മദ് ഇബ്രാഹീമിെൻറ (ബാവ സിൽക്ക് ഹൗസ്) ഭാര്യ റാബിയ (90) നിര്യാതയായി. കൽവത്തി പൂവത്ത് മൊയ്തീൻകുട്ടിയുടെ മകളാണ്. മക്കൾ: സിയാബുദ്ദീൻ, യാസ്മിൻ, നിലൂഫർ, പരേതരായ ഇസ്മായിൽ, ഫിറോസ്. മരുമക്കൾ: സലീം, സുബൈദ, ഷഹനാസ്, സറീന, പരേതനായ താജുദ്ദീൻ.
പള്ളുരുത്തി: ഭേത്താളം ക്ഷേത്രം ലൈൻ 18/540 ശ്രീകൃപയിൽ വസന്തകുമാർ പൈ (78, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ റിട്ട. മാനേജർ) നിര്യാതനായി. ഭാര്യ: കസ്തൂരി ഭായ്. മക്കൾ ഗോവിന്ദ് പൈ, പ്രശാന്ത് പൈ. മരുമകൾ: രൂപ ഗോവിന്ദ്.
തൃശൂര്‍: ജോസ് തിയറ്ററിന് സമീപം അവശനിലയിൽ കണ്ടെത്തിയയാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ശെൽവൻ (50) എന്നയാളാണ് മരിച്ചത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് തൃശൂര്‍ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സക്കായി പിന്നീട് തൃശൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച പുലർച്ച മരിച്ചു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയില്‍. ഇയാളെ അറിയുന്നവർ ടൗണ്‍ ഈസ്റ്റ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. ഫോൺ: 0487 2424192, 8075348161.