Obituary
വെള്ളറട: കൂതാളി കരിപ്പുകാലി സി.ജെ ഹൗസില്‍ പരേതനായ സുകുമാരെൻറ ഭാര്യ സുശീല (62) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ജയന്തി (വെള്ളറട പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സന്). ഫാ. റോബിന്സന് (ബിലീവേഴ്സ് ചര്‍ച്ച്). മരുമകന്: ക്രിസ്തുദാസ് റ്റി. മരണാനന്തര ദിവ്യബലി വെള്ളിയാഴ്ച രാവിലെ 11ന് കുരിശുമല വിശുദ്ധ പത്താം പിയൂസ് ദേവാലയത്തില്‍.
കോരാണി: ചെമ്പകമംഗലം പ്രസന്നവിലാസം (പൊയ്കവിളയിൽ) സി.എം.ആർ.എ-ബി 37ൽ പരേതനായ പത്മനാഭപിള്ളയുടെ ഭാര്യ രുദ്രായണിയമ്മ (95) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ നായർ, വാമദേവൻ നായർ, പ്രസന്നകുമാരി, തുളസീധരൻ നായർ, ഭുവനേന്ദ്രൻ നായർ. മരുമക്കൾ: ഗിരിജ, ജലജ, ഡി.എസ് കുറുപ്പ്, അംബിക, തങ്കമണി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: പരിയാരം പറക്കോണത്ത് വീട്ടിൽ മോഹനൻ (കൊച്ചുമണി 64) നിര്യാതനായി. ഭാര്യ: തങ്കച്ചി. മക്കൾ: രഞ്ജിത്ത് (കല്ലിങ്ങൽ ഓട്ടോ മൊബൈൽസ്), ലെനിത്ത് (വിദേശം). മരുമക്കൾ: പിങ്കി, അഖില. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ചിറയിൻകീഴ്: കൂന്തള്ളൂർ പുളിമൂട് റാഹത്ത് ഭവനിൽ റാഹത്ത് ഇലക്ട്രിക്കൽസ് ഉടമ റജീബ് (46) നിര്യാതനായി. ഭാര്യ: റോഷിദ. മകൾ: ഹിബ, റാഷിദ്, ഹാനിയ.
പോത്തൻകോട്: പാലോട്ടുകോണം എസ്.ആർ ഭവനിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (94) നിര്യാതയായി. മക്കൾ: രാജമ്മ, ശ്യാമളയമ്മ, ലീലാമണി അമ്മ, പരേതനായ രാമചന്ദ്രൻ നായർ, രവീന്ദ്രൻ നായർ, പരേതയായ ചന്ദ്രിക. സഞ്ചയനം ഞായറാഴ്ച 9.30ന്.
കഴക്കൂട്ടം: കണിയാപുരം കണ്ടൽ കിണറ്റുവിളാകത്ത് വീട്ടിൽ ഗോമതി (89) നിര്യാതയായി. മക്കൾ: സുജാത, ബേബി, ബാബു, മോഹനൻ, സജു (സതി), സുനിത. മരുമക്കൾ: മനോഹരൻ, രാധാമണി, സുഷമ, സ്വപ്ന, സതീശൻ.
ആറ്റിങ്ങൽ: വക്കം മെത്തരുവിളാകം വീട്ടിൽ നുസൈഫ (60) നിര്യാതയായി. മക്കൾ: റിയാസ്, നിയാസ്, ജാസ്മിൻ. മരുമക്കൾ: ബിസ്മ, ഷിജിന, സഫറുല്ല.
ചവറ: കോവിഡ് ബാധിച്ച് രണ്ട് മക്കൾ മരിച്ചതിന് പിന്നാലെ കോവിഡാനന്തര ചികിത്സയിലായിരുന്ന പിതാവും മരിച്ചു. നീണ്ടകര പുത്തന്‍തുറ കൊന്നേല്‍ വീട്ടില്‍ സുധാകരൻ (73) ആണ് കോവിഡ് നെഗറ്റിവായി കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒന്നാംഘട്ട കോവിഡ് രോഗവ്യാപനത്തിനിടയില്‍ മൂത്തമകൻ അംബുരാജ് മരിച്ച് ഒരുവര്‍ഷം തികയുന്നതിനുമുമ്പ് ഇളയ മകൻ അജീഷ്രാജും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: പരേതയായ സരസ്വതി. മറ്റ് മക്കൾ: അനിൽ രാജ്, അനൂജ. മരുമക്കൾ: സുമി, ദീപ്തി, സംഗീത, ബോബൻ.
കൂട്ടിക്കട: ആേക്കാലിൽ നാസർ മൻസിലിൽ നുജുമുദീൻ (65) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: സുറുമി, സുനീർ. മരുമക്കൾ: പരേതനായ ദിലീപ്, ഷെർന.
കുണ്ടറ: അലിൻറ് മുൻ ജീവനക്കാരൻ ഇളമ്പള്ളൂർ ബീന മൻസിലിൽ ഹാജി അബ്ദുൽ കരിം റാവുത്തർ (84) നിര്യാതനായി. ഭാര്യ: റസിയ (റിട്ട. പ്രധാന അധ്യാപിക). മക്കൾ: ബീന നജീബ് (സൗദി), ബൈജു കരിം, ലീന റാഫി (സൗദി). മരുമകൾ: പ്രേം നജീബ് (സൗദി), ജാസ്മിൻ, മുഹമ്മദ് റാഫി (സൗദി).
ചവറ സൗത്ത്: വടക്കുംഭാഗം സുധീഷ് ഭവനിൽ ശശിധരൻ (70, റിട്ട. സ്റ്റേഷൻ മാസ്റ്റർ കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സോജാറാണി, സുധീഷ് (കെ.എസ്.എഫ്.ഇ മൈനാഗപ്പള്ളി), പരേതയായ സ്വപ്നാറാണി. മരുമക്കൾ: മുരളി (റിട്ട. കേരള പൊലീസ്), അതുല്യ (അധ്യാപിക, ഗവ. യു.പി.എസ് ചുനക്കര). മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്.
ചന്ദനനത്തോപ്പ്: ദക്ഷിണ കേരള ജമാഅത്ത് ഫെഡറേഷൻ താലൂക്ക് വൈസ് പ്രസിഡൻറും മേക്കോൺ മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറുമായ സലീന മൻസിൽ മേക്കോൺ അബ്ദുൽ അസീസിെൻറ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ ആമിനാബീവി (70) നിര്യാതയായി. മക്കൾ: സലീന, ഷാനവാസ്, ഷാജി (കരുവ ഇൻഡസ്ട്രീസ്). മരുമക്കൾ: നാസർ, രാജിത, നസീമ.