Obituary
നെടുമങ്ങാട്: ആനാട് വേങ്കവിള വയൽക്കര വീട്ടിൽ റിട്ട. ആയുർവേദ വകുപ്പ് ജീവനക്കാരൻ വേങ്കവിള എൻ. രാജശേഖരൻ നായർ (61) നിര്യാതനായി. വാമനപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഷീല (ആനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ്). മക്കൾ: അഡ്വ. അബിൻ ഷീരജ് നാരായൺ (യൂത്ത് കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡൻറ്), ഡോ. ഷിരിൽ സൂരി നാരായൺ. മരുമകൾ: ഡോ. മീനു മോഹൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കോലിയക്കോട്: വേളാവൂർ പടിപ്പുര വീട്ടിൽ രതീഷ്. പി.ആർ (37) നിര്യാതനായി. ഭാര്യ: കൃഷ്ണപ്രിയ. മകൻ: ധനുർജിത്.
മംഗലപുരം: വാലികോണം പുതുവൽ പുത്തൻവീട്ടിൽ പരേതനായ പ്രസന്നെൻറ ഭാര്യ വിജയകുമാരി (56) നിര്യാതയായി. മക്കൾ: നിഷ സജീവ്, ശ്രീഹരി. മരുമകൻ: സജീവ് ബി. മരണാനന്തര ചടങ്ങ് വെള്ളിയാഴ്ച.
എടക്കര: പോത്തുകൽ കോടാലിപ്പൊയിൽ പരേതനായ എറിയിട്ടു കുഴിയിൽ മുഹമ്മദിെൻറ മകൻ അബ്ദുൽ മജീദ് (49) നിര്യാതനായി. ഭാര്യ: ഉമയ്യ. മക്കൾ: ഉമ്മുസൽമ, മുഹ്സിന. മരുമക്കൾ: മുനീർ (സബ് എഡിറ്റർ, മാധ്യമം), മിദ്ലാജ് (ഞെട്ടിക്കുളം). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോടാലിപ്പൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
അരീക്കോട്: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും എടവണ്ണ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ എം. ജ്യോതിഷ് കുമാർ (40) നിര്യാതനായി. കോവിഡ് ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മരണം. ഭാര്യ: അമൃത (കാളികാവ്). മകൻ: ജ്യോതിരാദിത്യൻ. പിതാവ്: പരേതനായ ശങ്കരൻ നായർ, മാതാവ്: വിലാസിനിയമ്മ. സഹോദരങ്ങൾ: കൃഷ്ണകുമാർ, ശിവകുമാർ, ബേബി ഗിരിജ.
തിരുമല: പാങ്ങോട് പവിത്രം 7/1886-2 ശ്രീചിത്രാനഗർ സരസ്വതിയമ്മ (84) നിര്യാതയായി. മക്കൾ: വേണുഗോപാൽ, രാംദാസ്, വിജയകുമാർ. മരുമക്കൾ: ശ്രീകല, ചന്ദ്രലേഖ, ലേഖ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
നെടുമങ്ങാട്: അരശുപറമ്പ് വാഴോട് വീട്ടിൽ സുന്ദരേശൻ നായർ (82) നിര്യാതനായി. ഭാര്യ: മാധവിയമ്മ. മക്കൾ: സിന്ധു, സന്ധ്യ, മധു. മരുമക്കൾ: അനിൽകുമാർ, പ്രദീപ്, രമ്യ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കല്ലമ്പലം: നാവായിക്കുളം വൈരമല ഫാത്തിമ മൻസിലിൽ ഷിഹാബുദ്ദീെൻറ ഭാര്യ നിസ (42) നിര്യാതയായി. മക്കൾ: ഫാത്തിമ, അൽത്താഫ്, അമീർ.
നാദാപുരം: കോടഞ്ചേരി പുത്തുപൊയിൽ താമസിക്കുന്ന പാറേമ്മൽ വാസു (62) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: സോണിമ, മേഘ്ന. മരുമകൻ: രജീഷ് പുല്ലൂക്കര.
എടച്ചേരി: കോടഞ്ചേരി പാറോൽ താമസിക്കും കോരച്ചാംകണ്ടി ബാബു (52) നിര്യാതനായി. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: ജാനു. സഹോദരങ്ങൾ: ലീല, രമേശൻ, ലത, ശോഭ, ഷൈജ.
പേരാമ്പ്ര: എരവട്ടൂർ പാറപ്പുറത്തെ വാളേരി മീത്തൽ അരിയായി (80) നിര്യാതയായി. മക്കൾ: നാരായണി ആനേരി മീത്തൽ, കമല, പരേതനായ ബാലൻ. മരുമക്കൾ: നാരായണി, ബാലൻ, പരേതനായ ശേഖരൻ. സഹോദരൻ: പരേതനായ അരിയൻ.
പേരാമ്പ്ര: പുറ്റംപൊയിൽ കുഞ്ഞിരാമൻ (74) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സുരേഷ്, സജീവൻ, വസന്ത. മരുമക്കൾ: ശാന്ത, ചന്ദ്രൻ, ശ്രീകല.