Obituary
കല്ലമ്പലം: പാളയംകുന്ന് എഴിക്കട വീട്ടിൽ അശോക് കുമാർ (62) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: ആൽബിൻ, ആൽസിൻ. മരുമക്കൾ: വേണി, ജൂലി. സംസ്കാരം ശനിയാഴ്ച രാവിലെ ഏഴിന്.
മാള: പുത്തൻചിറ കൊമ്പത്തുകടവ് മുട്ടിക്കൽ പട്ടേരി തോമസിെൻറ ഭാര്യ: മേരി (68) നിര്യാതയായി. മക്കൾ: ആശ, അനു, മരുമക്കൾ: ജിേൻറാ, റിറ്റി.
തിരുവനന്തപുരം: തിരുവല്ലം പുഞ്ചക്കരി മുട്ടളക്കുഴി വാറുവിള വീട്ടിൽ സുനിൽകുമാർ (43) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: സുജിത്, ദേവിക. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
കിളിമാനൂർ: പുതിയകാവ് സൗഭാഗ്യയിൽ പരേതനായ ഗോപിനാഥെൻറ ഭാര്യ അംബുജാക്ഷി (85) നിര്യാതയായി. മകൻ: വിജയകുമാർ. മരുമകൾ: ഗീത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
മാള: പൂപ്പത്തി പുല്ലൻകാട്ടിൽ പരേതനായ ദാമോദരെൻറ മകൻ ഷാജി (54) നിര്യാതനായി. പൂപ്പത്തിയിലെ റേഷൻ വ്യാപാരിയായിരുന്നു. ഭാര്യ: സീമ. മക്കൾ: ഷാരോൺ, ശിശിര.
പറണ്ടോട്: വിനോബാ നികേതൻ അജി വിഹാറിൽ റിട്ട. അധ്യാപകൻ കെ. കൃഷ്ണപിള്ള (88) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ഡോ. അജിതഹരി (ഗൈനക്കോളജിസ്റ്റ്), അശോക് കുമാർ, അജിത്കുമാർ. മരുമക്കൾ: ഡോ. ഹരിസോമൻ (ഹരീസ് ഡയബറ്റിക് ആൻഡ് ഫെർട്ടലിറ്റി സെൻറർ), ഷീജ അശോക്, ലക്ഷ്മി അജിത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
ആമ്പല്ലൂർ: മണ്ണപ്പേട്ടയിൽ ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചു. തെക്കേക്കര വീട്ടിൽ നാരായണ നായരുടെ മകൻ ദിലീപ്കുമാറാണ് (57) മരിച്ചത്. ഭാര്യ: വനജ. മക്കൾ: ദിവ്യ, ദിനിരാജ്. മരുമക്കൾ: ശിവദാസ്.
തിരുവനന്തപുരം: കൈമനം കുറ്റിക്കാട് ലെയിൻ ഗിരീഷ് ഭവനിൽ റിട്ട. ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥൻ എൻ. രാഘവൻ ആചാരി (81) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: അജീദേവി, ഗിരീഷ് (യു.എ.ഇ), വിജീദേവി (തൈക്കാട് ഗവ. മോഡൽ സ്കൂൾ അധ്യാപിക). മരുമക്കൾ: മോഹനൻ, മഞ്ജുഷ (പി.ആർ.എസ് ആശുപത്രി), രാധാകൃഷ്ണൻ (എൻ.സി.സി ഓഫിസ് പേരൂർക്കട). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം വെള്ളിയാഴ്ച എട്ടരക്ക്.
വെള്ളിക്കുളങ്ങര: ആഫ്രിക്കയിലെ ഉഗാണ്ടയില്‍ യുവാവ് കോവിഡ് ബാധിച്ച് മരിച്ചതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചു. വെള്ളിക്കുളങ്ങര അമ്പലത്തറ ദേശത്ത് വൈകുണ്ഡാപുരം വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ മകന് പ്രദീപാണ് (42) മരിച്ചത്. ഒമ്പതു വര്‍ഷത്തോളമായി ഉഗാണ്ടയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് നാട്ടില്‍ വന്നുപോയത്. ഉഗാണ്ടയില്തന്നെ സംസ്കരിക്കും. ഭാര്യ: സന്ധ്യ. മക്കള്‍: അഖില്‍, അശ്വതി.
മാള: പുത്തൻചിറ കണ്ണികുളങ്ങര മതിയത്ത് കുന്ന് ചോമാട്ടിൽ അയ്യപ്പ കുട്ടിയുെടെ ഭാര്യ: ദേവകി (93) നിര്യാതയായി. മക്കൾ: സുകന്യ, വിജയൻ, ലത, ജയൻ. മരുമക്കൾ: ഷീജ, പ്രീന, മുരളി, വേണു.
തിരുവനന്തപുരം: പൂജപ്പുര ശ്രീചട്ടമ്പിസ്വാമി റോഡ് വി.ആർ.എൻ.ജെ-2 കൃഷ്ണേന്ദുവിൽ (അറപ്പുരക്കൽ വീട്) കൃഷ്ണപിള്ള (87-റിട്ട: ഗവ.ആയുർവേദ കോളജ്) നിര്യാതനായി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കൾ: ലതിക, ശ്രീകുമാർ, മായ (സഹകരണ വകുപ്പ്). മരുമക്കൾ: വിജയകുമാർ, ശ്രീലേഖ, മോഹനചന്ദ്രൻ (എ.എസ്.ഐ, പൊലീസ് കൺേട്രാൾ റൂം). സഞ്ചയനം ജൂൺ 11ന് രാവിലെ 8.30ന്.
ഏങ്ങണ്ടിയൂർ: ചന്ത സെൻററിന് കിഴക്ക് ചക്കുംകേരൻ വീട്ടിൽ ശങ്കരൻ മകൻ സത്യൻ (68) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: സനീഷ്, സനിത. മരുമകൻ: രാജേഷ്.