Obituary
ചൂർണിക്കര: തോട്ടത്തിൽ പറമ്പിൽ എം.എ. സാബു (47)നിര്യാതനായി. ഭാര്യ: ഫൗസിയ. മകൾ: നദാ ഫാത്തിമ.
പെരുമ്പടപ്പ്: കൊവേന്ത പള്ളിയിലെ മുൻ കപ്യാർ ബാലുമ്മേൽ പൈലി (74) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: കുഞ്ഞുമോൻ, ഷീബ, ഷിജി, ഷിബു. മരുമക്കൾ: സ്മിത, ഷാജി, ഷീന, ലിൻറ.
മട്ടാഞ്ചേരി: മുണ്ടംവേലി തോട്ടുംകരവീട്ടിൽ മേരി കുഞ്ഞമ്മ (72) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് കുമ്പളം ജോഷ്വ ജനറേഷൻ പള്ളി സെമിത്തേരിയിൽ.
പള്ളുരുത്തി: എം.എ. മാത്യു റോഡ് തെറ്റാലിപ്പറമ്പിൽ ടി.എസ്. പവിത്രൻ (84) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: മംഗളാനന്ദൻ, പുഷ്പലത, പ്രിയ. മരുമക്കൾ: ആശ, ചന്ദ്രബോസ്, ലാലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.
ഫോർട്ട്കൊച്ചി: കുന്നുംപുറം അധികാരിവളപ്പ് തറമ്മൽ വീട്ടിൽ ഫക്രുദ്ദീെൻറ ഭാര്യ സുബൈദ (44) നിര്യാതയായി.
പെരുമ്പാവൂർ: മുടിക്കൽ മൂക്കട വീട്ടിൽ ഇസ്മായിലിെൻറ മകൻ ഷംസുദ്ദീൻ (54) നിര്യാതനായി. പാലക്കാട്ടുതാഴത്ത് ന്യൂ ഹൈവേ ട്രാൻസ്പോർട്ട് നടത്തുകയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ആമിന. മക്കൾ: അനസ്, ആഷിഖ്. മരുമകൾ: സഹിദ.
തോപ്പുംപടി: വെള്ളിപ്പറമ്പിൽ മാനുവൽ പായ്വ (89) നിര്യാതനായി. ഭാര്യ: പരേതയായ അൽഫോൻസ. മക്കൾ: സോണി, സോഫി, സോജി. മരുമക്കൾ: ക്ലമൻറ്, ഡെന്നി, ഐവൻ.
കൂത്താട്ടുകുളം: മുത്തോലപുരം ജോസ്ഗിരി കാച്ചിറയിൽ ഷാജി ജോസഫ് (44) നിര്യാതനായി. ഭാര്യ: കാസർകോട് പൂവത്തുംമൂട്ടിൽ കുടുംബാംഗം സൗമ്യ. മക്കൾ: കെവിൻ, ലെവിൻ (ഇരുവരും വിദ്യാർഥികൾ).
കൊട്ടിയം: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കൊട്ടിയം തഴുത്തല ആനക്കുഴി സിലാലയത്തിൽ ജഗദു-ഉഷ ദമ്പതികളുടെ മകൻ ജിതേഷ് (25) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി എട്ടോടെ സുഹൃത്തിെൻറ ബൈക്കിന് പിന്നിലിരുന്ന് വരവെ തഴുത്തലയിൽ െവച്ച് ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിക്കുകയായിരുന്നു. പരിക്കേറ്റ ജിതേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ പതിനൊന്നോടെ മരിച്ചു.ബൈക്ക് ഓടിച്ചിരുന്ന യുവാവ് ചികിത്സയിലാണ്. കൊട്ടിയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സഹോദരങ്ങൾ: ജിതിൻ, ആർച്ച. സംസ്കാരം പിന്നീട്.
കൊച്ചി: പാടിവട്ടം പെൻറ ക്വീനില്‍ ബി2 ബ്ലോക്കിലെ പരേതനായ രാമചന്ദ്രന് നായരുടെ മകന് അമ്പാട്ട് കൃഷ്ണകുമാര്‍ (46) നിര്യാതനായി. കൊച്ചി ആഡ് ഇന്ത്യ അഡ്വെര്‍ടൈസേഴ്സ് മാനേജര്‍ ആയിരുന്നു. മാതാവ്: രമ നായർ. സഹോദരി: രജിത.
ചെങ്ങന്നൂർ: വാഴാർമംഗലം ഇഞ്ചിക്കാലായിൽ വീട്ടിൽ ജോൺസൻ (ആനന്ദൻ -80) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (നളിനി). മക്കൾ: പ്രസന്നൻ, രാജു, അനിത, അജിത. മരുമക്കൾ: ലീലാമ്മ, പരേതനായ മോഹനൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വാഴാർമംഗലം ഐ.പി.സി ഹൈബ്രോൻ ചർച്ച് സെമിത്തേരിയിൽ.
വയയ്ക്കൽ: കിഴക്കേക്കര കല്ലുവിളവീട്ടിൽ മണിയനാചാരിയുടെയും ജഗദമ്മയുടെയും മകൻ അജി (35) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ആദിദേവ്, ആദിത്യൻ.