Obituary
പട്ടാമ്പി: തിരുവേഗപ്പുറ പുഴയ്ക്കൽ വേലായുധൻ (60 )നിര്യാതനായി.പിതാവ്: പരേതനായ ശങ്കരൻ. സഹോദരങ്ങൾ: കുഞ്ഞുണ്ണി, നാരായണൻ, കൃഷ്ണൻ.
പത്തിരിപ്പാല: അകലൂർ പാലക്കൽ സുരേഷ് ബാബു (46) നിര്യാതനായി. പിതാവ്: പരേതനായ ചെല്ലൻ. മാതാവ്: ലക്ഷ്മി. ഭാര്യ: രജനി. മക്കൾ: ബബിത, അമൃത. സഹോദരങ്ങൾ: ദേവയാനി, ബാലകൃഷ്ണൻ.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മംഗലം പാലം പേട്ടപറമ്പ് ദേവികൃപ കള്ളിക്കൽ വീട്ടിൽ സുന്ദരൻ ( 68) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: അജീഷ്, സൗമ്യ. മരുമക്കൾ: സുനിൽ, രമ്യ. സഹോദരൻ: പരേതനായ ഭാസ്കരൻ.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മിച്ചാരംകോട്ടിൽ കാളുകുട്ടി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചു. മക്കൾ: വേലായുധൻ, കൃഷ്ണൻ, മുരളീധരൻ, കമലം, സുമിത്ര. മരുമക്കൾ: സരള, സുമ, ജിഷ, മാധവൻ, സേതു.
വർക്കല: അയിരൂർ പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ നിലമേൽ കൈതോട് വലിയവഴി ബേബി മൻസിലിൽ പരേതനായ അയൂബിെൻറയും റംലാ ബീവിയുടെയും മകൻ റഹിം (51) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഷാഹിന. മക്കൾ: സുമയ്യ, മുഹമ്മദ് റാഷിദ്, ഫൗസിയ.
വടക്കഞ്ചേരി: പ്രധാനി കനകക്കുന്ന് വീട്ടിൽ ചിന്നു (95) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻ. മക്കൾ: ചന്ദ്രൻ, രാജു. മരുമക്കൾ: ശാന്ത, പരേതയായ സന്ധ്യ. സഹോദരരി: മീനാക്ഷി.
ശ്രീവരാഹം: ശങ്കര മന്ദിരത്തിൽ (സി.പി.ടി.ആർ.എ -100) നാരായണൻ നായർ (72) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ.
കോട്ടായി: കരിയംകോട് മുല്ലരിത്തൊടി പരേതനായ പഴനിയുടെ മകൻ സുന്ദരൻ (58) നിര്യാതനായി. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറാണ് മാതാവ്: പരേതയായ ലക്ഷ്മി. ഭാര്യ: ജലജ (അധ്യാപിക, തോലനൂർ ജി.എച്ച്.എസ്.എസ്). മക്കൾ: ആദിത്യ, ആദർശ്. സഹോദരങ്ങൾ: നാരായണൻ, മാധവൻ, കുമാരൻ, സുമതി, രമണി, ശകുന്തള.
പറണ്ടോട്: കിളിയന്നൂർ നിർമല മന്ദിരത്തിൽ പരേതനായ എം. ശിവരാമപിള്ളയുടെ ഭാര്യ കെ. രാജമ്മ (78) നിര്യാതയായി. മക്കൾ: പ്രഭാകരൻ നായർ, വത്സലകുമാരി, ശ്രീദേവി, നിർമല. മരുമക്കൾ: എ.വി. പ്രമീളകുമാരി, എം. കൃഷ്ണൻകുട്ടി, കെ. മോഹനചന്ദ്രൻ, ബി. ശ്രീകുമാർ.
പട്ടാമ്പി: പെരുമുടിയൂർ തെക്കേപള്ളിയാലിൽ ഉണ്ണികൃഷ്ണൻ നായർ (87) നിര്യാതനായി. റിട്ട. സി.ഐ ആയിരുന്നു. ഭാര്യ: വിജയ ഭാരതി. മക്കൾ: രവികുമാർ, രാജേഷ്, രാജീവ്. മരുമക്കൾ: ജയചിത്ര, സുനിത, രമ്യ.
ആറ്റിങ്ങൽ: കൊടുമൺ രാജു ഭവനിൽ ജയന്തി (65) നിര്യാതയായി. ഭർത്താവ്: രാജു. മക്കൾ: സന്ധ്യാരാജ്, സൗമ്യ രാജ്, സ്മിത രാജ്. മരുമക്കൾ: അനിൽകുമാർ, രാജേഷ്, അജി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 11.30ന്.
കണിയാപുരം: പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കൽ വൈഷ്ണവത്തിൽ ചെല്ലമ്മ (93) നിര്യാതയായി. മക്കൾ: ലീല, രംഗൻ, ലൈല, ചന്ദ്രൻ, പീതാംബരൻ. മരുമക്കൾ: ഗംഗാധരൻ, അംബിക, ജയേന്ദ്രൻ, ജയകുമാരി, ലതിക. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ ഒമ്പതിന്.