Obituary
പയറ്റുവിള: പുലിയൂർക്കോണം തോട്ടിൽകര പണയിൽ വീട്ടിൽ കരുണാകരെൻറ ഭാര്യ ലളിത (68) നിര്യാതയായി. മക്കൾ: സീമ (സെക്രേട്ടറിയറ്റ്, ഫിനാൻസ്), പ്രവീൺകുമാർ (ഗൾഫ്), മഞ്ജുഷ. മരുമക്കൾ: ഷാജി, ആശ, സുമേഷ്.
കല്ലമ്പലം: ചാത്തൻപാറ പുതുവിള പുത്തൻവീട്ടിൽ പരേതനായ മുഹമ്മദ് മുസ്തഫയുടെ ഭാര്യ ഐഷാ ബീവി (88) നിര്യാതയായി.
കഴക്കൂട്ടം: വടക്കുംഭാഗം മണക്കാട്ടുവിളാകത്ത് വീട്ടിൽ താജുദ്ദീൻ (80) നിര്യാതനായി. ഭാര്യ: ആരിഫബീവി. മക്കൾ: നസീറബീവി, മുഹമ്മദ് ഷാഫി (ഷാർജ), നാസർ, അൻസൂറ ബീവി. മരുമക്കൾ: സലിം.എം (ബയോക്ലിനിക്കൽ ലാബ്), താഹ (മദീന), ജസീലബീവി.
കൈലാത്തുകോണം: വിജി ഭവനിൽ പരേതനായ സുകുമാരെൻറ മകൻ രമണൻ (58) നിര്യാതനായി. ഭാര്യ: വിജി. മക്കള്: അരുൺ രമണൻ, അനു രമണൻ. മരുമകള്: ജയലക്ഷ്മി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ഇടയ്ക്കോട്: മാേങ്കാട്ടുകോണം ബി.എൽ ഹൗസിൽ കരുണാകരെൻറ ഭാര്യ ടി. ഒാമന (69) നിര്യാതയായി. മക്കൾ: രമ, ലത. മരുമക്കൾ: ബാബു, ഭാഗ്യരാജ്. പ്രാർഥന വ്യാഴാഴ്ച രാവിലെ 8.30ന്.
കണിയാപുരം: അണക്കപ്പിള്ള മുഹ്സിന മൻസിലിൽ അബ്ദുൽ സലാമിെൻറ ഭാര്യ നസീമബീവി (59) നിര്യാതയായി. മക്കൾ: സജാദ്, മനാഫ്, അൻസാരി, ഐശത്ത്, മുഹ്സിന. മരുമക്കൾ: നൗഷാദ്, ഷെമീർ, സോഫിയ, ഷിജിന, തൻസി.
കണിയാപുരം: കണിയാപുരം ചാന്നാങ്കര പുത്തൻവീട്ടിൽ പരേതനായ ടി.എം. മുഹമ്മദിെൻറ (കോട്ടയം മുസ്ലിയാർ) ഭാര്യ ആരിഫ ബീവി (74) നിര്യാതയായി. മക്കൾ: മുഹമ്മദ് സഹിൽ, ജുബൈരിയ, നൈമ. മരുമക്കൾ: ഷഫീഖ്, പരേതനായ നസീർ, നിഷ.
കിളിമാനൂർ: പാപ്പാല കുന്നുവിള വീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിയമ്മ (93) നിര്യാതയായി. മക്കൾ: ലളിതാംബിക, ബാബുകുമാർ, നന്ദകുമാർ, അനിൽകുമാർ. മരുമക്കൾ: സത്യശീലൻ പിള്ള, അനിതാകുമാരി, അജിതകുമാരി.
കഴക്കൂട്ടം: അമ്പലത്തിൻകര കിടങ്ങിൽ വീട്ടിൽ തുളസി (78^ റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ വസുമതി. മക്കൾ: അംബിക, തങ്കമണി, ഉഷകുമാരി, പരേതരായ പ്രദീപ് കുമാർ, ജയ. മരുമക്കൾ: സുധർമ, പ്രേമചന്ദ്രൻ, പരേതരായ മണി, ജയകുമാർ.
തിരുവനന്തപുരം: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയും ചിന്തകയുമായ ഡോ.കെ. ശാരദാമണി (93) നിര്യാതയായി. തിരുവനന്തപുരത്തെ അമ്പലംമുക്കിലുള്ള വസതിയിലായിരുന്നു അന്ത്യം. കൊല്ലം പട്ടത്താനം സ്വദേശിനിയായ ശാരദാമണി തിരുവനന്തപുരം വിമൻസ് കോളജ്, യൂനിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം ഫ്രാൻസിൽ നിന്നാണ് സാമൂഹികശാസ്ത്രത്തിൽ പിഎച്ച്.ഡി നേടിയത്. ദീർഘകാലം ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗം വഹിച്ചിരുന്ന ശാരദാമണി ധാരാളം ഗവേഷണപ്രബന്ധങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി സെമിനാറുകളിൽ പ്രബന്ധങ്ങളവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 1950 കളിൽ ജനയുഗംപത്രത്തിൽ എഴുതിത്തുടങ്ങിയ ശാരദാമണി, നിഖിൽ ചക്രവർത്തിയുടെ ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മെയിൻ സ്ട്രീം വാരികയിൽ ദീർഘകാലം രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക വിഷയങ്ങളെപ്പറ്റി കോളം കൈകാര്യം ചെയ്തിരുന്നു. ജനയുഗത്തിെൻറ സ്ഥാപക പത്രാധിപരും ദി പാട്രിയട്ട്, യു.എൻ.ഐ എന്നിവയുടെ ഡൽഹിയിലെ ലേഖകനുമായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ ജനയുഗം ഗോപി എന്നറിയപ്പെടുന്ന എൻ. ഗോപിനാഥൻ നായരാണ് ഭർത്താവ്. മക്കൾ: ന്യൂറോ സയൻറിസ്റ്റ് ഡോ. ആശ, ജെ.എൻ.യുവിലെ അധ്യാപികയും ഇപ്പോൾ കേരള ചരിത്രഗവേഷണ കൗൺസിലിെൻറ (കെ.സി.എച്ച്.ആർ) ഡയറക്ടറുമായ ഡോ. അരുണിമ.
ഓച്ചിറ: പായിക്കുഴി ചാലിപ്പടന്നയിൽ സിദ്ധാർത്ഥദാസ് വൈദ്യൻ (78) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ഹരീഷ്കുമാർ (കുവൈത്ത്), ശ്രീകുമാർ, അനിൽകുമാർ (ദുബൈ), ഗായത്രി, യമുന. മരുമക്കൾ: പ്രീസ, ഷൈമോൾ, ധന്യ, സുരൻ, കൃഷ്ണകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.
കാക്കോട്ടുമൂല: ഉലവച്ചതിൽവീട്ടിൽ സാമുവൽ ലിയോൺ (81) നിര്യാതനായി. ഭാര്യ: ഏലിയാമ്മ സാമുവൽ. മക്കൾ: സിഡ്നി, ഷൈനി, ഷൈല. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കാക്കോട്ടുമൂല തിരുഹൃദയദേവാലയ സെമിത്തേരിയിൽ.