Obituary
ആലത്തൂർ: അത്തിപ്പൊറ്റ മീനാ ഭവനിൽ റിട്ട. നേവി ഉദ്യോഗസ്ഥൻ പരേതനായ രാധാകൃഷ്ണൻ നായരുടെ ഭാര്യ റിട്ട. അധ്യാപിക കല്യാണിക്കുട്ടി (ഓമന -89) നിര്യാതയായി. മകൻ: രാജേഷ്. മരുമകൾ: സ്മിത (അധ്യാപിക, പുതുനഗരം ഹയർ സെക്കൻഡറി സ്കൂൾ).
കൊല്ലങ്കോട്: നെന്മേനി അച്ചനാങ്കോട് പരേതനായ വേലായുധെൻറ ഭാര്യ ചെല്ല (83) നിര്യാതയായി. മക്കൾ: ശിവൻ, ജാനകി, പ്രേമ, ഭവദാസ്. മരുമക്കൾ: പ്രസീത, പ്രേമ, സുകുമാരൻ.
കോട്ടായി: കോട്ടായി ടാക്സി സ്റ്റാൻഡിലെ ഡ്രൈവർ കോട്ടച്ചന്ത നസീമ മൻസിലിൽ ഹബീബുറഹ്മാൻ (കോയാമു -60) നിര്യാതനായി. ഭാര്യ: സബൂറ. മക്കൾ: മുഹമ്മദ്, നസീമ. മരുമക്കൾ: ഷക്കീല, അബ്ദു റാഫി,
പുലാപ്പറ്റ: ചോലപറമ്പിൽ പരേതനായ വാസുവിെൻറ ഭാര്യ കാർത്യായനി (73) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, സുകുമാരൻ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: സരിത, രാധിക.
പുതുപ്പരിയാരം: പഴയ പഞ്ചായത്ത് ഭാസ്കർ നിവാസിൽ രാജ് മോഹൻ (58) നിര്യാതനായി. ഭാര്യ: ഉമ. മക്കൾ: വർഷ, ശ്രീലക്ഷ്മി. മരുമകൻ: രാഗേഷ്.
വാണിമേൽ: നരിപ്പറ്റ പരേതനായ പണിക്കർ വീട്ടിൽ മൊയ്തുവിൻെറ ഭാര്യ ചുണ്ടയുള്ള പറമ്പത്ത് മറിയം (87) നിര്യാതയായി. മക്കൾ: ജമീല, മാമി, സാലിഹ്, റാബിയ, ബിയ്യാത്തു, ഇസ്മയിൽ, കുഞ്ഞബ്ദുല്ല. മരുമക്കൾ: പരേതരായ മമ്മു, ഖാലിദ്, ബഷീർ, അസൈനാർ.
വടകര: മീത്തലെ മുക്കാളിയിലെ ബൈത്തുൽ നൂറിൽ തലക്കൽ മമ്മു (60) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫൈസൽ (ഫിസിയോ തെറപ്പിസ്റ്റ്), ഫെബിന, സഫ. മരുമക്കൾ: ഫൈസാൻ, ഇജാസ്, ജൗഹറ.
നന്മണ്ട: പതിനാലെ നാലിലെ കുപ്പേരി ഗംഗാധരൻ നായരുടെ ഭാര്യ ജാനകി (64) നിര്യാതയായി. മകൻ: രഞ്ജിത്ത്. മരുമകൾ: പ്രിൻസി.സഹോദരങ്ങൾ: ശ്രീധരൻ, പരേതരായ ഗോപാലൻ, കാർത്യായനി, കല്യാണി.
വടകര: മുടപ്പിലാവിൽ കുറ്റിപ്പുറത്തു മീത്തൽ കണ്ണൻ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: അജിത, ചന്ദ്രി, പ്രേമൻ, പ്രബീഷ്, പ്രദീപൻ, പ്രശാന്ത്, മരുമക്കൾ: ഷാജി, ശോഭ.
കൂടരഞ്ഞി: പുത്തൻവീട്ടിൽ ഖദീജ (55) നിര്യാതയായി. പിതാവ്: പരേതനായ ഫക്കറുദ്ദീൻ.മാതാവ്: ഖദീജ. സഹോദരങ്ങൾ: പി.പി. കബീർ (മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി), സിദ്ദീഖ്, അബ്ദുൽ ജബ്ബാർ, ഫാത്തിമ, സൈനബ.
വടകര: കുറുമ്പയിൽ കണിയാംകണ്ടി മൂസ (90) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: സാറ, ഗഫൂർ, സീനത്ത്, ഫിറോസ്. മരുമക്കൾ: അസീസ് (ദുബൈ), ഫൗസിയ, ഹസീന, പരേതനായ അഷ്റഫ്.
ബാലുശ്ശേരി: പനായി കോണക്കോട്ടുമ്മൽ എ.സി. ദാമോധരൻ (72) നിര്യാതനായി. ഭാര്യ: പരേതയായ ദേവകി. മക്കൾ: പ്രദീപൻ, പ്രമീള, പ്രമോദ്. മരുമക്കൾ: ഷിജില, വത്സൻ, ഷിജി.