Obituary
തിരൂരങ്ങാടി: എ.ആർ നഗർ ഈന്തുംമുള്ളൻ സൈതലവി ഹാജി (62) നിര്യാതനായി. ഭാര്യ: ആലംപാട്ടിൽ സുഹറ. മക്കൾ: അഫ്സൽ, അഫ്സത്ത്, അസീസ്, അജ്മൽ. മരുമക്കൾ: ശിഹാബ്, ഷഫീന, ജഹാന.
പരവൂർ: കൂനയിൽ ചിത്തിരയിൽ ദേവരാജെൻറ ഭാര്യ ലീല (59) നിര്യാതയായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: ദിവ്യ, ദീപ (കൗൺസിലർ, പരവൂർ നഗരസഭ), ദീപിക. മരുമക്കൾ: മണികണ്ഠൻ, ഷൈജു, സനീഷ്.
കല്ലുവാതുക്കൽ: കൊച്ചുപാറ ശ്രീകൃഷ്ണ മന്ദിരത്തിൽ മഹാലിംഗത്തിെൻറ ഭാര്യ സരസ്വതി അമ്മാൾ (70) നിര്യാതയായി. മക്കൾ: സിന്ധു, തിലകൻ, രാജപ്പൻ, ബിന്ദു, അംബിക. മരുമക്കൾ: ബിനു, ജയൻ, പരേതനായ വിക്രമൻ.
പട്ടർനടക്കാവ്: വലിയപറപ്പൂർ ജുമാമസ്ജിദിന് സമീപം പടിക്കപ്പറമ്പിൽ മുഹമ്മദ് കുട്ടി (64) നിര്യാതനായി. ഭാര്യ: സക്കീന താഴത്തേതിൽ. മക്കൾ: ഹംസത്ത് (ഒമാൻ), അഷ്റഫ് (അബൂദബി), ആരിഫ്. മരുമക്കൾ: നബീല (വെങ്ങാലൂർ), സ്വാലിഹ (കൈനിക്കര), ഹസ്ന (രാങ്ങാട്ടൂർ).
ഓച്ചിറ: ക്ലാപ്പന വരവിള ഹുസൈൻ മൻസിലിൽ ഇസ്മയിലിെൻറ ഭാര്യ സുബൈദ (67) കുഴഞ്ഞുവീണ് മരിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. മകൻ: വരവിള ഹുസൈൻ (കോൺഗ്രസ് ക്ലാപ്പന മണ്ഡലം സെക്രട്ടറി).
തിരൂരങ്ങാടി: കെ.സി റോഡ് സ്വദേശി പരേതനായ കാരാടൻ അഹമ്മദ് ഹാജിയുടെ മകൻ അഷ്റഫ്(55) നിര്യാതനായി. ഭാര്യ: ഖമറുന്നിസ. മക്കൾ: ഹർഷാദ്, ജംഷാദ്, ഹർഷിദ. മരുമകൻ: സാദിഖ് (ജിദ്ദ).
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് പള്ളത്തുകാട്ടിൽ വീട്ടിൽ മുഹമ്മദ് സിദ്ദീഖ് (74) നിര്യാതനായി. കരുനാഗപ്പള്ളി മാർക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: സുനിത, നിഷാദ് (പച്ചക്കറി മൊത്തവ്യാപാരം കരുനാഗപ്പള്ളി), സുബിത. മരുമക്കൾ: അഡ്വ. എസ്. അബ്ദുൽ നിസാർ പാലപ്പള്ളിൽ (കരുനാഗപ്പള്ളി ബാർ അസോസിയേഷൻ പ്രസിഡൻറ്), ഫൗസിയ, അബ്ദുൽ സലാം (സൗദി).
വഴിക്കടവ്: കോരംകുന്ന് മുണ്ടക്കോടൻ വേലായുധെൻറ ഭാര്യ രമ (37) നിര്യാതയായി.
ഇരുമ്പുഴി: പാലത്തിങ്ങല്‍ രാമന് (84) നിര്യാതനായി. ഭാര്യ: മാണിക്കുട്ടി. മക്കള്‍: ചന്ദ്രന്, മോഹന്‍ദാസ്, ശ്രീനിവാസന്, പ്രദീപ് കുമാര്‍, പരേതയായ ലീല മോള്. മരുമക്കള്‍: നിര്‍മല, സുജാത, റീന, രഞ്ജിഷ.
ഓയൂർ: പത്താം ക്ലാസ് വിദ്യാർഥിയെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓടനാവട്ടം ചെപ്ര മെെലാടും പൊയ്കയിൽ സുരേഷ്-മഞ്ജു ദമ്പതികളുടെ മകനും തൃക്കണ്ണമംഗൽ സ്കൂളിലെ വിദ്യാർഥിയുമായ സുധീഷിനെയാണ് (14) വീടിന് സമീപത്തെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് സുധീഷിനെ കാണാതായേതാടെ വീട്ടുകാർ െകാട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച കൊട്ടാരക്കര ഫയർഫോഴ്സും െപാലീസും നടത്തിയ തിരച്ചിലിൽ ഉച്ചേയാടെ വീടിന് സമീപത്തെ പാറക്കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സഹോദരങ്ങൾ: സുഭാഷ്, ദീപ്തി.
പാരിപ്പള്ളി: പതിനാറുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാരിപ്പള്ളി മീനമ്പലം കരിമ്പാലൂർ തങ്ങൾവിളയിൽ പരേതരായ ബിനുവിെൻറയും കുമാരിയുടെയും മകൾ വിനിതകുമാരി(16)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് കണ്ടെത്തിയത്. ചാത്തന്നൂർ എ.സി.പി വൈ. നിസാമുദീെൻറ നേതൃത്വത്തിൽ പൊലീസ് സംഘവും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാരിപ്പള്ളി പൊലിസ് ആസ്വാഭാവിക മരണത്തിന് കേസെടുത്തു.
മക്കരപറമ്പ്: ഗവ. ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ കോട്ടയം പാലായിലെ ഗോപാലൻകുട്ടി നായർ മാസ്റ്റർ (ജി.കെ.എൻ മാസ്റ്റർ-80) നിര്യാതനായി. മലപ്പുറം എം.എസ്.പി ഹൈസ്കൂളിലും ജോലി ചെയ്തിട്ടുണ്ട്. കോഴിക്കോട് ബൈപ്പാസ് ജങ്ഷനിലാണ് വർഷങ്ങളായി താമസിച്ചിരുന്നത്. ഭാര്യ: കല്യാണിക്കുട്ടി ടീച്ചർ വെള്ളില (റിട്ട. മക്കരപറമ്പ് ഗവ. ഹൈസ്കൂൾ) മക്കൾ: ഡോ. മിനി (കോഴിക്കോട്) മനോജ് (പാലാ സഹകരണ ബാങ്ക്, കോട്ടയം).