Obituary
ഒളവണ്ണ: കയറ്റിയിൽ പാണംകുളങ്ങര സുഹറാബി (49) നിര്യാതയായി. ഭർത്താവ്: മജീദ് (ലോട്ടറി ഏജൻറ്, മാങ്കാവ്). മക്കൾ: മുസ്തഫ, സൽമ, റാബിയ. മരുമക്കൾ: ആസ്മിയ, സമീർ, മനാഫ്
വർക്കല: മൈതാനം രത്ന സ്റ്റോർ ഉടമ ജയരാജ് (മണി-64) നിര്യാതനായി. ഭാര്യ: പരേതയായ ജെ. അജിത. മകൾ: അൻപുരത്നം. മരുമകൻ: കൃഷ്ണകുമാർ.
കൊടുങ്ങല്ലൂർ: ലോകമലേശ്വരം തണ്ടാംകുളം വാർഡ് ഒന്നിൽ താമസിക്കുന്ന ചക്കാണ്ടി മണിയെൻറ മകൻ അശോകൻ (53) നിര്യാതനായി. കഴിഞ്ഞ ഒമ്പതിന് കോവിഡ് സ്ഥിരീകരിക്കുകയും പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റിവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു. സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം നടത്തി. ഭാര്യ: മിനി. മക്കൾ: അമൽദേവ്, അമെയ്ദ.
വടകര: താഴെ അങ്ങാടിയിലെ ചിറക്കൽ കുഞ്ഞമ്മദ് (68) നിര്യാതനായി. സഹോദരിമാർ: പാത്തൂട്ടി, മറിയ, ഖദീജ.
നേമം: സ്റ്റുഡിയോ റോഡ് മേരി വില്ലയിൽ റിട്ട. ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പരേതനായ െജ. ഗബ്രിയേലിെൻറയും റിട്ട. െഎ.സി.ഡി.എസ് ഉദ്യോഗസ്ഥ വിമലയുടെയും മകൻ അഭിലാഷ് വി.ജെ (36) നിര്യാതനായി. ഭാര്യ: ലിൻഡ മേരി. മകൾ: ക്രിസ് മറിയ ഗബ്രിയേൽ. പ്രാർഥന ചൊവ്വാഴ്ച രാവിലെ 8.30ന്.
പാവറട്ടി: ചിറ്റാട്ടുകര അയോധ്യ നഗറിൽ റിട്ട. പോസ്റ്റ്മാൻ കരുമത്തിൽ വിജയൻ (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: കല, കവിത, വിദ്യ. മരുമക്കൾ: നന്ദൻ, സുരേഷ്, പ്രേംജിത്ത്.
ഉള്ള്യേരി: കൊയിലാണ്ടി കൊപ്ര പാണ്ടികശാല വളപ്പിൽ പരേതനായ മമ്മതിെൻറ ഭാര്യ ഫാത്തിമ (95) നിര്യാതയായി. മക്കൾ: ഖാദർകുട്ടി ഹാജി, ബഷീർ, പരേതരായ ഇമ്പിച്ചാലി, ആയിഷ. മരുമക്കൾ: നഫീസ, കുഞ്ഞിബി, സുബൈദ, മായിൻ.
വെഞ്ഞാറമൂട്: തൊളിക്കോട് തേവന്‍പാറ കരിക്കകം സുധീര്‍ മന്‍സിലില്‍ അബ്ദുല്‍ റഷീദിെൻറ ഭാര്യ നസീമാ ബീവി(63) നിര്യാതയായി. മക്കള്‍: സുഹൈല്‍, സുധീര്‍, സുല്‍ഫത്ത്, സുധീന. മരുമക്കള്‍. ഷിജി, സുമയ്യ, നവാസ്, സാബു.
ഒല്ലൂക്കര: സഫ റോഡില്‍ കൃഷണാപുരം വെളുത്തൂകാരന് ജോര്‍ജിെൻറ ഭാര്യ ഏല്യാമ്മ (75) നിര്യാതയായി. മക്കള്‍: റോയി, ഐറി, റീന. മരുമക്കള്‍: വിജി, ജോയി, സാജന്. സംസ്കാരം വെള്ളിയാഴ്ച 9.30ന് നെല്ലിക്കുന്ന് ബ്രദറര്‍ ചര്‍ച്ച് സെമിത്തേരിയില്‍.
ഉള്ള്യേരി: കുന്നത്തറ കൊയിലോത്ത് നാലു സെൻറ് കോളനി ബാലൻ (75) നിര്യാതനായി. ഭാര്യമാർ: ലീല, പരേതയായ കല്യാണി. മക്കൾ: രതീഷ്, രാജേഷ്, പരേതനായ ഹരീഷ്. മരുമക്കൾ: ഷാനു, സ്മിത.
ഒല്ലൂക്കര: ശ്രേയസ്നഗര് കോതേരി എ. നാരായണന് (67) നിര്യാതനായി. കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: സുലോചന. മക്കള്‍: അമ്പിളി, അഭിലാഷ്. മരുമക്കള്‍: ടി.കെ. സന്തോഷ്, ശാന്തികൃഷ്ണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടരയ്ക്ക് ശാന്തിഘട്ടില്‍.
വട്ടിയൂർക്കാവ്: അറപ്പുര - ഇലിപ്പോട് റോഡിൽ മിത്രനഗർ എം.എൻ.ആർ.എ - 45 എയിൽ (പാലക്കാട് പരുത്തിപ്പുള്ളി മനയങ്കത്ത് ഒടുങ്ങാട് പുത്തൻവീട്ടിൽ) റിട്ട. മർച്ചൻറ് നേവി റേഡിയോ ഓഫിസർ ഒ.പി. മാധവൻ (89) നിര്യാതനായി. ഭാര്യ: കുത്തന്നൂർ മുണ്ടത്ത് പരേതയായ രാധ. മക്കൾ: കൃഷ്ണദാസ് മുണ്ടത്ത് (റിട്ട. മർച്ചൻറ് നേവി ഓഫിസർ), മോഹൻദാസ് മുണ്ടത്ത് (റിട്ട. ഓയിൽ റിഗ് ടെക്നീഷ്യൻ), മരുമക്കൾ: ബബിത കൃഷ്ണദാസ്, ശോഭ മോഹൻദാസ് (അധ്യാപിക, റിഗാറ്റ കൾച്ചറൽ സൊസൈറ്റി).