Obituary
ആലത്തൂർ: കാവശ്ശേരി കഴനി ചുങ്കത്ത് പലചരക്ക് വ്യാപാരം നടത്തുന്ന വാവുള്ളിയാപുരം പുത്തൻപീടിക യൂസഫ് കുരുക്കൾ (67) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മകൻ: ഫൈസൽ. മരുമകൾ: ഷബ്നം. സഹോദരങ്ങൾ: ഷക്കീർ, ഉമൈബ, ഐസുമ്മ, സബാനി, താജുന്നീസ, റഷീദ, പരേതരായ കമാൽ, കാസിം.
എരിമയൂർ: ചെമ്മണ്ണ മടയിൽ പരേതനായ അക്ബറലിയുടെ മകൻ അൻസാർ (35) നിര്യാതനായി. പാലക്കാട് ക്രുസാഡോസ് ബൈക്ക് ഷോപ്പ്, ക്രുസാഡോസ് കഫെ എന്നിവയുടെ ഉടമയാണ്. മാതാവ്: നൂർജഹാൻ. സഹോദരങ്ങൾ: മൻസൂർ, അനീഷ.
പട്ടാമ്പി: തിരുവേഗപ്പുറ നെടുങ്ങാട്ടിൽ സൈതലവി (64) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ആയിഷാബി, അബ്ദുറഹിമാൻ, ഹൈറുന്നീസ, മുബീന. മരുമക്കൾ: ജബ്ബാർ, അഫ്സത്ത്, മുജീബ്, അമ്മാൻ.
ഒലവക്കോട്: ആണ്ടിമടം കണ്ണിയങ്കാവ് ഹാജറ മനസിലിൽ പരേതരായ മൊയ്തീൻ ഷായുടെയും ഹാജറയുടെയും മകൻ അബ്ദുൽ റഹ്മാൻ (59) നിര്യാതനായി. ന്യൂമോണിയ ബാധിച്ച് കരുണ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ബൽക്കീസ്. സഹോദരങ്ങൾ: ജബ്ബാർ, ബൽക്കീസ്.
പാലക്കാട്: കൊടുന്തിരപ്പുള്ളി കളപ്പറമ്പിൽ എം. ബാബു (40) നിര്യാതനായി. മാതാവ്: നസീമ. ഭാര്യ: സഫിയ. മക്കൾ: നേഹ നസ്റിൻ, നിഹാൽ. സഹോദരങ്ങൾ: റിയാസ്, റിൻഷാദ്, റിഹാന.
മുണ്ടൂർ: പൊരിയാനി തെക്കെക്കളം പി.കെ. സേതുമാധവൻ (74) നിര്യാതനായി. ടി.എൻ.ഇ.ബി റിട്ട. ജീവനക്കാരനാണ്. ഭാര്യ: മീനാകുമാരി, മാതാവ്: നാണി അമ്മ. മക്കൾ: ശരവണ പ്രസാദ്, പ്രദീപ്. മരുമക്കൾ: സൗമ്യ, രശ്മി. സഹോദരങ്ങൾ: കൃഷ്ണവേണി, തങ്ക വേലു, പുഷ്പ വേണി, പരേതയായ ശ്രീദേവി.
അരക്കുപറമ്പ്: കുന്നുമ്മൽ കോളനിയിലെ കുഞ്ഞിക്കണ്ണൻ (65) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മണിക്കുട്ടൻ, വേസുകുട്ടൻ, രാജേഷ് ബാബു, സുലോചന, അജിത. മരുമക്കൾ: ശാരദ, ശ്രുതി, ബിന്ദു, അയ്യപ്പൻ, ഗംഗാധരൻ.
പട്ടാമ്പി: ഗായകനും ‘സന മീഡിയ’ വ്ലോഗറുമായ ഷഹീർ പള്ളിപ്പുറം (39) നിര്യാതനായി. പട്ടാമ്പി-പള്ളിപ്പുറം റൂട്ടിലോടുന്ന സന ബസ് ഡ്രൈവറായിരുന്ന കരിയന്നൂർ ഉപ്പിൽതൊടി ഷഹീർ നാട്ടിൻപുറത്തെ വേറിട്ട കാഴ്ചകളും കലാകായിക സാംസ്കാരിക രംഗത്തെ വിശേഷങ്ങളും പങ്കുവെക്കുന്ന സന മീഡിയ യൂട്യൂബ് ചാനലിലൂടെയാണ് ശ്രദ്ധേയനായത്. കോവിഡ് ബാധയെത്തുടർന്ന് പത്തുദിവസത്തോളമായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സം മൂർച്ഛിച്ച് തിങ്കളാഴ്ച രാത്രി രണ്ടോടെയായിരുന്നു മരണം. ഭാര്യ: സുമയ്യ. മക്കൾ: സന, ഹന.
പാലക്കാട്: നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ച പ്രശസ്ത നിര്‍മാതാവ് കെ.എസ്.ആര്. മൂര്‍ത്തി (85) കോയമ്പത്തൂരിന് സമീപം പോത്തനൂരിലെ വസതിയിൽ അന്തരിച്ചു. പാലക്കാട് കുരിക്കല്പാടം സുബ്രഹ്മണ്യേൻറയും ലക്ഷ്മിയുടെയും മകനാണ്. പ്രശസ്ത സംവിധായകന് കെ.എസ്. സേതുമാധവെൻറ അനുജനാണ്. കന്യാകുമാരി, ഇന്‍ക്വിലാബ് സിന്ദാബാദ്, ഓര്‍മകള്‍ മരിക്കുമോ, പണി തീരാത്ത വീട്, അഴകുള്ള സലീന, ജീവിതനൗക തുടങ്ങിയ നിരവധി സിനിമകളുടെ നിര്‍മാതാവാണ്. തമിഴ് സിനിമയിലെ എക്കാലത്തേയും ഹിറ്റായ എം.ജി.ആര് നായകനായ ‘നാം നമ്മതേ’ നിര്‍മിച്ചതും ഇദ്ദേഹമാണ്. ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേയാണ് നിർമാണ രംഗത്തേക്ക് കടന്നുവന്നത്. ചിത്രാഞ്ജലിയുടെ ബാനറിൽ ഇദ്ദേഹം മലയാളത്തിൽ ചിത്രങ്ങൾ നിർമിച്ചിരുന്നു. അമ്മ എന്ന സ്ത്രീ ആണ് പ്രഥമചിത്രം.
ആലത്തൂർ: കാവശ്ശേരി പാടുർ തോണിക്കടവ് ടയര്‍ കമ്പനിയിലെ തൊഴിലാളിയെ കമ്പനിക്കകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടു. മുടപ്പല്ലൂർ ചക്കാന്തറയിൽ താമസിക്കുന്ന കോട്ടയം കറുകച്ചാലിൽ പരേതനായ ജോണിെൻറ മകൻ ജോർജ്ജ് (55) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.കുടുംബാംഗങ്ങളിൽ ചിലർക്ക് കോവിഡ് പൊസിറ്റിവായതിനാൽ ജോർജ്ജ് കമ്പനിയിലാണ് കിടന്നിരുന്നത്.തിങ്കളാഴ്ച രാവിലെ കമ്പനി തുറക്കാന്‍ വന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച നിലയിൽ കണ്ടത്. ആലത്തൂര്‍ പൊലീസെത്തി മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.35 വർഷമായി മുടപ്പല്ലൂരിൽ താമസിക്കുന്ന ജോർജ്ജ് വർഷങ്ങളായി തോണിക്കടവിലെ ടയർ കമ്പനിയിൽ ജോലി ചെയ്യുന്നു.മാതാവ് പരേതയായ ഏലിയാമ. ഭാര്യ: സിനി. മക്കൾ: ജോൺസി, ജ്യോതിഷ്, ജോൺ. സഹോദരങ്ങൾ: ആലീസ്, സോഫി, ജോഷി, ബിദുരച്ചൻ.
എടത്തറ: അഞ്ചാംമൈൽ പതിയിൽ പറമ്പിൽ എം.കെ. സുലൈമാൻ (74) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഖ. മക്കൾ: നിലാവർനിസ, ഹക്കീം, ഷമീന, സലീന. മരുമക്കൾ: അബ്ദുറഹ്മാൻ, റജീന, മുഹമ്മദ് കുട്ടി, സലിം.
വടക്കഞ്ചേരി: പാലക്കുഴി പി.സി.എയിൽ കരുമാംകോട്ടിൽ മാത്യു (കുഞ്ഞുമോൻ -66) നിര്യാതനായി. ഭാര്യ: ആലീസ്. മക്കൾ: ഷൈജു, ഷൈലി. മരുമകൻ: സജോഷ്. സംസ്കാരം നെന്മാറ വക്കാവ് ശ്മശാനത്തിലാണ് ചൊവ്വാഴ്ച രാവിലെ 10ന്.