Obituary
കിളിമാനൂർ: നഗരൂർ തേക്കിൻകാട് വിളയിൽ വീട്ടിൽ അലിയാരുകുഞ്ഞ് (77) നിര്യാതനായി. ഭാര്യ: പരേതയായ ഹബ്സാബീവി. മക്കൾ: ലൈലാബീവി, ആബിദാ ബീവി, റൈഹാ നത്ത്, ഷഹുബാനത്ത്, സലിം, ഷാജഹാൻ. മരുമക്കൾ: മുഹമ്മദ് ഇല്യാസ്, താഹ, പരേതനായ ഹംസ, സലിം, ഷംല, സബിത.
മംഗലംഡാം: പറശ്ശേരി മുളംമ്പള്ളിൽ ബിനുവിെൻറ ഭാര്യ മാതാവ് ഫാത്തിമ ഗ്രിഗറി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ഗ്രിഗറി. മക്കൾ: മേരി (ആലത്തൂർ ഗ്രാമപഞ്ചായത്ത്), വർഗീസ് (എക്സ് സർവിസ്), ജോസ് (ആർമി). മരുമക്കൾ: ബിനു മുളംമ്പള്ളിൽ, ഗീതു വർഗീസ്, റിയ ജോസ്.
തിരുവനന്തപുരം: കാര്യവട്ടം താറാപൊയ്ക ക്രിസ്റ്റിയിൽ മുൻ ലൂഥറൻ സഭാ ശുശ്രൂഷകനായിരുന്ന റവ. സി. ക്രിസ്പസ് (65) നിര്യാതനായി. അടക്ക ശുശ്രൂഷ റവ. മോഹൻരാജിെൻറ നേതൃത്വത്തിൽ സ്വവസതിയിൽ നടന്നു. ഭാര്യ: സബിത എസ്.ഡി. മക്കൾ: ആമോദ് സി. ക്രിസ്പസ്, അമല സി. ക്രിസ്പസ്. മരുമകൻ: ജ്യോതിഷ്. എസ്.
കോവളം: മുട്ടക്കാട് കെ.എസ് റോഡ് ചരുവിള വീട്ടിൽ ജ്ഞാനദാസൻ (90) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി. മക്കൾ: രവീന്ദ്രൻ, വിജയമ്മ, വിജയൻ, ഉഷകുമാരി, പരേതനായ ജയൻ. മരുമക്കൾ: വത്സല, സുധ, സുരേഷ് കുമാർ, സുഷമ.
പുതുനഗരം: കരിപ്പോട് വടകരപ്പാല വി. രാജൻ (71) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: രാജേഷ്, ജിദേഷ്. മരുമകൾ: രേഷ്മ. സഹോദരങ്ങൾ: നാരായണൻ, ചന്ദ്രൻ, ശാന്ത, ലക്ഷ്മി.
ആനക്കര: തിരുമിറ്റക്കോട് ഇരുങ്കുറ്റൂര്‍ വേലൂര്‍ വടക്കുംമുറി സരസ്വതിയമ്മ (92) നിര്യാതയായി. മക്കള്‍: പ്രേമ, രാജഗോപാലന്‍, ഉണ്ണികൃഷ്ണന്, സത്യഭാമ. മരുമക്കള്‍: വിജയം, വത്സല, ശ്രീനാരായണന്.
ആറ്റിങ്ങല്‍: കോരാണി നവധാര കൃഷ്ണാഞ്ജലിയില്‍ കെ. സോമന് (80) നിര്യാതനായി. ഭാര്യ: കെ. രാധ. മക്കള്‍: ശ്രീകാന്ത്, പ്രശാന്ത്, പ്രദീപ്. മരുമക്കള്‍: ബിജോയി, സ്മിത, കൃഷ്ണ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്
നെടുമങ്ങാട്: പരിയാരം ശ്രീ ലീലത്തിൽ കെ. സുകുമാരൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ. മക്കൾ: ശോഭ, അനു, ഹർഷൻ. മരുമക്കൾ: ശ്രീകണ്ഠൻ നായർ, ബീന, പരേതനായ ഗോപകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്
തൃത്താല: പ്രശസ്ത തായമ്പക വിദഗ്ധന്‍ തൃത്താല ചാക്കനത്ത് മാരാത്ത് കേശവദാസ് പൊതുവാള് (58) നിര്യാതനായി. പരേതനായ കുഞ്ഞികൃഷ്ണ പൊതുവാളിെൻറയും പാർവതി പൊതുവാൾസ്യാരുടേയും മകനാണ്. ഹൃദയസംബന്ധമായ രോഗമായിരുന്നു മരണകാരണം. തായമ്പകയില്‍ മലമല്‍ക്കാവ് ശൈലിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരില് ഒരാളായിരുന്നു ഇദ്ദേഹം. പിതാവ് തൃത്താല കുഞ്ഞികൃഷ്ണ പൊതുവാള് തന്നെയായിരുന്നു ഗുരു. എട്ടാം വയസ്സില്‍ ചെര്‍പ്പുളശ്ശേരി അയ്യപ്പക്ഷേത്രത്തില്‍നിന്ന് അരങ്ങേറ്റം കുറിച്ചു. തൃത്താല ഹൈസ്കൂള്‍, പട്ടാമ്പി സംസ്കൃത കോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം നാലുകൊല്ലം കലാമണ്ഡലത്തില്‍നിന്ന് തായമ്പക പഠിച്ചു. ഇതോടൊപ്പം കഥകളി ചെണ്ടയും മദ്ദളവും അഭ്യസിച്ചു. ഗുരുവായൂര്‍ ക്ഷേത്രം, പട്ടാമ്പി ഗുരുവായൂരപ്പൻ ക്ഷേത്രം, തൃത്താല ശിവക്ഷേത്രം, കൊടിക്കുന്ന് ക്ഷേത്രം, മലമല്‍ക്കാവ് ശ്രീധർമശാസ്ത ക്ഷേത്രം അടക്കം കേരളത്തിലെ ഒട്ടുമിക്ക പ്രധാന ക്ഷേത്രങ്ങളിലും തായമ്പക കൊട്ടിയിട്ടുണ്ട്. ഭാര്യ: നാരായണിക്കുട്ടി. മക്കൾ: അശ്വതി, ആതിര. സഹോദരങ്ങൾ: ജാനകി (തങ്കം), തൃത്താല ശങ്കര കൃഷ്ണൻ. മരുമക്കൾ: ശ്രീനി തൃത്താല, ശ്രീജ.
വടശ്ശേരിക്കോണം: തോപ്പിൽ തുണ്ടുവിള വീട്ടിൽ അമൃതാത്മജെൻറ ഭാര്യ സുജാത (59) നിര്യാതയായി. മക്കൾ: അജിത്തു, അജീഷ്, സുധീഷ്. സഞ്ചയനം 12ന് രാവിലെ എട്ടിന്.
വെഞ്ഞാറമൂട്: പിരപ്പന്‍കോട് തൈക്കാട് ക്രിസ്റ്റിയന്‍ ക്വാർട്ടേഴ്സില്‍ കെവിന് വില്ലയില്‍ ഡി. സാമുവലിെൻറ ഭാര്യ വി.സി. കമലാ ഭായി (70, റിട്ട. നഴ്സിങ് അസിസ്റ്റൻറ്, ആരോഗ്യവകുപ്പ്) നിര്യാതയായി. മക്കള്‍: റോബര്‍ട്ട് സാം, ഹെലന്, ഡ്രമോണ്ട് സാം. മരുമക്കള്‍: ഷീബ, റിനു ജോസ്, ഷിജി.
കല്ലമ്പലം: നാവായിക്കുളം മുട്ടിയറ ശ്രീഭവനത്തിൽ ശ്രീകണ്ഠൻ നായർ (70) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്രീകുമാർ, ശ്രീകാന്ത്, ശ്രീജിത്ത്. മരുമക്കൾ: അമ്പിളി, അഞ്ജു, രമ്യ.