Obituary
പെരുമണ്ണ: പെരുമണ്ണ പാറമ്മൽ ബുഷ്റ മൻസിലിൽ താമസിക്കുന്ന പള്ളിക്കണ്ടി പുതിയപുരയിൽ അബൂബക്കർ (65 -ഔക്കു മാസ്റ്റർ) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഹിജാസ് (സലാല ഒമാൻ), ജസീല. മരുമക്കൾ: അബ്ദുസ്സലാം (കെ.എസ്.എ), ജുമൈലത്ത്. സഹോദരങ്ങൾ: ആയിഷ ബീവി, പരേതരായ മൊയ്തീൻ കോയ, ബഷീർ, കദീജ.
ചെങ്ങോട്ടുകാവ്: പരേതനായ മമ്മറംകണ്ടി രാമൻ നായരുടെ ഭാര്യ ദേവകി അമ്മ (87) നിര്യാതയായി. മക്കൾ: ദാക്ഷായണിയമ്മ, കമലാക്ഷി, സരോജിനി, ശശി, രവി, പരേതനായ രാജൻ.
പുനലൂർ: വാളക്കോട് പനമണ്ണറ ഉദയ ഭവനിൽ പരേതനായ മാടസ്വാമി ആചാരിയുടെ ഭാര്യ മീനാക്ഷി (68) നിര്യാതയായി. മക്കൾ: പരേതനായ സുരേഷ്, കുമാർ, അജി, ഉദയകുമാർ. മരുമക്കൾ: വത്സല, രമ, മിനി, അനിത.
കുന്ദമംഗലം: വെളുപ്പാൽ രാജെൻറ ഭാര്യ ആശ (54) നിര്യാതയായി. മകൻ: ജുഷോരാജ് (ബംഗളൂരു). മരുമകൾ: മാലിനി.
കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു. കുലശേഖരപുരം നീലികുളം സൗമ്യ ഭവനത്തിൽ വാമദേവെൻറ ഭാര്യ ശാന്ത (59) ആണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: സൗമ്യ, സനിൽ. മരുമക്കൾ: അനി, അഞ്ജന.
കുന്ദമംഗലം: പന്തീർപ്പാടം പരേതനായ ആക്കിൽ ഹുസൈെൻറ ഭാര്യ ഉമ്മാച്ചക്കുട്ടി ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: സാബിറ, മുഹമ്മദ്, ഇസ്മായിൽ, മജീദ്, സിദ്ദീഖ്. മരുമക്കൾ: ഹുസൈൻ കുട്ടി, ഷാനിബ, ഷെറീന,
പോരേടം: കാക്കോട് നീതു നിലയത്തിൽ പരേതനായ വേലായുധെൻറ ഭാര്യ പങ്കജാക്ഷി (108) നിര്യാതയായി. മക്കൾ: താമരാക്ഷി, പരേതനായ പ്രഭാകരൻ, ദിവാകരൻ, തുളസീധരൻ, വിലാസിനി, പുഷ്കരൻ, ലീലാമണി, പുഷ്പമണി. മരുമക്കൾ: ശ്രീധരൻ, രമണി, ഇന്ദിര, ഉഷ, നടരാജൻ, ലതിക, മോഹനൻ, വിജയസിംഹൻ.
കുനിങ്ങാട്: സി.സി പീടികക്കുസമീപം എടക്കുടി അമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യമാർ: പരേതയായ കുഞ്ഞാമി, സുബൈദ. മക്കൾ: സബീർ (ബഹറൈൻ), അഫ്സൽ (ദുബൈ), അബ്ദുസ്സമദ്, സബീദ, അസ്മ, നസ്മ. മരുമക്കൾ: ഷരീഫ്, മുനീർ, ഫാസിൽ, സഫീറ, മുബീന. സഹോദരൻ: ഇബ്രാഹീം ഹാജി.
ഉമയനല്ലൂർ: പേരയം തൊടിയിൽ പുത്തൻവീട്ടിൽ കോയാകുട്ടി (75) നിര്യാതനായി. ഭാര്യ: ജുബൈറ. മക്കൾ: അബ്ദുൽജലീൽ, റഹ്മത്ത്, സുമയ്യ, അബ്ദുൽസമദ്, അനീസ. മരുമക്കൾ: ഇല്യാസ്, നിസാം, ഷഹീദ, സരിത.
വടകര: മുടപ്പിലാവിൽ വടക്കെ ചെറുവലത്ത് താമസിക്കുന്ന തറവട്ടത്ത് അനന്തൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: അനീഷ് (വടകര, പൊലീസ്), ജിതേഷ് (പൊതുവിതരണ കേന്ദ്രം വടകര). മരുമകൾ: ശിൽപ. സഹോദരങ്ങൾ: ചാത്തു, ബാലൻ, രാഘവൻ, കുഞ്ഞിക്കണ്ണൻ, കണാരൻ, രാജൻ, ഭാർഗവൻ, കല്യാണി, പരേതയായ ജാനു.
നാദാപുരം: കുറ്റ്യാടി വടയം കൊരൊട്ടോടി തറമ്മൽ സൂപ്പി (74) പുളിയാവിലെ മകളുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: പാത്തു. മകൾ: റാഹില. മരുമകൻ: ലത്തീഫ് (ഖത്തർ). സഹോദരങ്ങൾ: പരേതനായ അമ്മത്, അസൈനാർ (ദുബൈ), ബിയ്യാത്തു, അയിശു.
നാദാപുരം: ചിയ്യൂരിലെ താനമഠത്തിൽ മമ്മു (70) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനായിരുന്നു. ഭാര്യ: കുഞ്ഞാമി. മക്കൾ: ഇസ്മായിൽ (ദുബൈ). ഫൈസൽ, ആഇശ, മൈമൂനത്ത്. മരുമക്കൾ: ഹമീദ്, അശ്കർ, ജാസ്മിൻ.