Obituary
പാറശ്ശാല: കുടുംബത്തോെടാപ്പം കടലില്‍ കുളിക്കുന്നതിനിടെ കുട്ടി മുങ്ങിമരിച്ചു. കൊല്ലാങ്കോട് നീരാടി സ്വദേശികളായ മുത്തപ്പൻ-മര്യനായകി ദമ്പതികളുടെ മകള്‍ നിഥിഷ (ആറ്) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെയായിരുന്നു സംഭവം. പൊഴിയൂര്‍ പൊഴിക്കരയിലെ നെയ്യാറുമായി സംഘമിക്കുന്നിടത്ത് കുടുംബാംഗങ്ങളുമായി കുളിച്ചുകൊണ്ടിരിക്കെ, കടലിലകപ്പെടുകയായിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം ബുധനാഴ്ച പോസ്റ്റ്േമാര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പൊഴിയൂര്‍ പൊലീസ് അറിയിച്ചു.
കൊല്ലം: മകൾ മരിച്ച് നാലാംദിവസം കിടപ്പുരോഗിയായ പിതാവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മങ്ങാട് കണ്ടച്ചിറ ചേരിമുക്ക് സിന്ധുഭവനിൽ മുരളീധരൻപിള്ള (74) ആണ് മരിച്ചത്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് കിളികൊല്ലൂർ പൊലീസ്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. കോവിഡ് ബാധിച്ച് മകൾ സിന്ധു മേയ് ഒന്നിന് മരിച്ചിരുന്നു. പിതാവിനും കോവിഡ് ബാധിച്ചതിനെതുടർന്ന് ചികിത്സയിലായിരുന്നു. കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന ഇദ്ദേഹം 22 വർഷംമുമ്പ് ജോലിക്കിടെ താഴെവീണ് പരിക്കേറ്റതിനെതുടർന്ന് കിടപ്പിലായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മകൻ: സുരേഷ്കുമാർ.
വാഴയൂർ: പൊന്നേംപാടത്ത് പുന്നത്ത് കള്ളിപ്പുറത്ത് ബാലെൻറ ഭാര്യ സുഭാഷിണി (66) നിര്യാതയായി. മക്കൾ: സുഭീഷ്, ബിനീഷ് (ക്രൈംബ്രാഞ്ച്, മലപ്പുറം). മരുമക്കൾ: രശ്മി, അഹല്യ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
ശാസ്താംകോട്ട: അറ്റകുറ്റപ്പണിക്കിടെ ഇലക്ട്രിക് പോസ്റ്റിൽനിന്ന് വീണ് ലൈൻമാൻ മരിച്ചു. തെക്കൻ മൈനാഗപ്പള്ളി ജയാ നിവാസിൽ ജയകുമാർ (42) ആണ് മരിച്ചത്. ശൂരനാട് മറ്റത്ത് ജങ്ഷനിൽ ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ എൽ.ടി ലൈനിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശൂരനാട് ഇലക്ട്രിക്കൽ സെക്ഷനിലെ വർക്കറായിരുന്നു. മൈനാഗപ്പള്ളി സെക്ഷനിൽ കരാർ വ്യവസ്ഥയിൽ മീറ്റർ റീഡറായി ജോലി ചെയ്തുവന്ന ജയകുമാർ രണ്ട് വർഷം മുമ്പാണ് വർക്കർ തസ്തികയിൽ പ്രവേശിച്ചത്. ശൂരനാട് വടക്ക് പഞ്ചായത്തിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിലും കാറ്റിലും തകരാറിലായ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അത്യാഹിതം. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രമ്യ. മക്കൾ: ശ്രേയസ്, ശ്രേയ.
വടകര: താഴെ അങ്ങാടി മേക്കോത്ത് മമ്മു (മുട്ടത്ത്-92) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: ജമീല, ഹാരിസ്, സുഹറ,അബ്ദുല്ല, ഷംസുദ്ദീൻ.
ഓച്ചിറ: കുലശേഖരപുരം നീലികുളം കാട്ടയ്യത്ത് (ശ്രീവിലാസം) പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ രാജിമോൻ (48) നിര്യാതനായി. ഭാര്യ: അനില. മക്കൾ: അനന്തു, അഭിരാമി.
വടകര: ചോറോട് കൊയിലോംകണ്ടി പി.പി.മമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഷദ്, അസ്കർ, അർഷാദ്, റംല, ഷരിഫ, അർഷിന. മരുമക്കൾ. അബ്ദുൽ മജിദ്, റഫീഖ്, ഷംസീർ, സെറീന, റഹീന.
ഓച്ചിറ: വള്ളികുന്നം കന്നിമേൽ മാരൂർ (കോട്ടൂർ) വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഫാത്തിമാകുഞ്ഞ് (80) നിര്യാതയായി. മക്കൾ: ബഷീർകുഞ്ഞ്, റഹിം, നിസാർ, ഷാജഹാൻ, നവാസ് കോട്ടൂർ. നൂർജഹാൻ. മരുമക്കൾ: സുബൈദ, ആരിഫ, സബിത, ഷമിറ, സുമി, കലാം.
പേരാമ്പ്ര: കൽപത്തൂർ വാളിക്കണ്ടി കുഞ്ഞിച്ചന്തു (73) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സിന്ധു, ഷിജി, രതീഷ്. മരുമക്കൾ: സതീന്ദ്രൻ, ബാലകൃഷ്ണൻ. സഹോദരങ്ങൾ: രാഘവൻ, ദേവി, രവീന്ദ്രൻ, പരേതരായ കുഞ്ഞിക്കല്യാണി, ലീല.
വടക്കേക്കാട്: കോവിഡ് ബാധിച്ച് നിരീക്ഷണത്തിലിരുന്ന യുവതിയേയും പിഞ്ചു കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈലേരിപ്പീടിക വാലത്തിൽ രാജേഷിെൻറ ഭാര്യ സിനിയുടെയും (28) 17 ദിവസം പ്രായമുള്ള ആൺകുഞ്ഞിെൻറയും മൃതദേഹമാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെ വീട്ടിന് സമീപത്തെ പൊതുകിണറ്റിൽനിന്ന് കണ്ടെടുത്തത്. രാജേഷും അഞ്ചു വയസ്സുള്ള മകനുമാണ് വീട്ടിലുണ്ടായിരുന്നത്. ഉറങ്ങുന്നതിനിടെ സിനിയേയും കുഞ്ഞിനേയും കാണാതാവുകയായിരുന്നു. അയൽക്കാർ അറിയിച്ചതനുസരിച്ച് അഭയം പാലിയേറ്റിവ് പ്രവർത്തകരും ഫയർഫോഴ്സും വടക്കേക്കാട് പൊലീസും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹങ്ങൾ വടക്കേക്കാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. യുവതി നേരത്തെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് അനിൽ ഭവനിൽ ശ്രീധരകുറുപ്പ് (അപ്പുപിള്ള, 66) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: അനിൽകുമാർ, അനീഷ്കുമാർ. മരുമക്കൾ: റോജി, ആര്യ. സഞ്ചയനം ഒമ്പതിന് രാവിലെ എട്ടിന്.
കൊയിലാണ്ടി: സക്കിയാസിൽ ഉമ്മുകുൽസു (55) ബഹ്റൈനിൽ നിര്യാതയായി. ഭർത്താവ്: അമേത്ത് ഹംസ. പിതാവ്: പരേതനായ യു. അഹമ്മദ് കുട്ടി (വ്യാപാരി) മാതാവ്: കുഞ്ഞാമിന ഉമ്മ. മക്കൾ: അബ്ദുൽ ബാസിത്ത്, അബ്ദുൽ വഹാബ്, ഫഹീം ഹംസ (എല്ലാവരും ബഹ്റൈൻ), സക്കിയ ബിൻത്ഹംസ (ദുബൈ). മരുമക്കൾ: ആസിം സഫ്ദാർ (ദുബൈ), ആയിശ റിൻസി, ആയിശ നദ, റാഷിദ ഫർസത്ത് (എല്ലാവരും ബഹ്റൈൻ). സഹോദരങ്ങൾ: പി.പി.എൻ. താഹ, ഫാത്തിമ മൂസ.