Obituary
വടകര: താഴെ അങ്ങാടി മേക്കോത്ത് മമ്മു (മുട്ടത്ത്-92) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: ജമീല, ഹാരിസ്, സുഹറ,അബ്ദുല്ല, ഷംസുദ്ദീൻ.
ഓച്ചിറ: കുലശേഖരപുരം നീലികുളം കാട്ടയ്യത്ത് (ശ്രീവിലാസം) പരേതനായ ചെല്ലപ്പൻപിള്ളയുടെ മകൻ രാജിമോൻ (48) നിര്യാതനായി. ഭാര്യ: അനില. മക്കൾ: അനന്തു, അഭിരാമി.
വടകര: ചോറോട് കൊയിലോംകണ്ടി പി.പി.മമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഷദ്, അസ്കർ, അർഷാദ്, റംല, ഷരിഫ, അർഷിന. മരുമക്കൾ. അബ്ദുൽ മജിദ്, റഫീഖ്, ഷംസീർ, സെറീന, റഹീന.
ഓച്ചിറ: വള്ളികുന്നം കന്നിമേൽ മാരൂർ (കോട്ടൂർ) വീട്ടിൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ഫാത്തിമാകുഞ്ഞ് (80) നിര്യാതയായി. മക്കൾ: ബഷീർകുഞ്ഞ്, റഹിം, നിസാർ, ഷാജഹാൻ, നവാസ് കോട്ടൂർ. നൂർജഹാൻ. മരുമക്കൾ: സുബൈദ, ആരിഫ, സബിത, ഷമിറ, സുമി, കലാം.
പേരാമ്പ്ര: കൽപത്തൂർ വാളിക്കണ്ടി കുഞ്ഞിച്ചന്തു (73) നിര്യാതനായി. ഭാര്യ: കമല. മക്കൾ: സിന്ധു, ഷിജി, രതീഷ്. മരുമക്കൾ: സതീന്ദ്രൻ, ബാലകൃഷ്ണൻ. സഹോദരങ്ങൾ: രാഘവൻ, ദേവി, രവീന്ദ്രൻ, പരേതരായ കുഞ്ഞിക്കല്യാണി, ലീല.
വടക്കേക്കാട്: കോവിഡ് ബാധിച്ച് നിരീക്ഷണത്തിലിരുന്ന യുവതിയേയും പിഞ്ചു കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വൈലേരിപ്പീടിക വാലത്തിൽ രാജേഷിെൻറ ഭാര്യ സിനിയുടെയും (28) 17 ദിവസം പ്രായമുള്ള ആൺകുഞ്ഞിെൻറയും മൃതദേഹമാണ് ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെ വീട്ടിന് സമീപത്തെ പൊതുകിണറ്റിൽനിന്ന് കണ്ടെടുത്തത്. രാജേഷും അഞ്ചു വയസ്സുള്ള മകനുമാണ് വീട്ടിലുണ്ടായിരുന്നത്. ഉറങ്ങുന്നതിനിടെ സിനിയേയും കുഞ്ഞിനേയും കാണാതാവുകയായിരുന്നു. അയൽക്കാർ അറിയിച്ചതനുസരിച്ച് അഭയം പാലിയേറ്റിവ് പ്രവർത്തകരും ഫയർഫോഴ്സും വടക്കേക്കാട് പൊലീസും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കോവിഡ് പ്രോട്ടോകോൾ പാലിച്ച് മൃതദേഹങ്ങൾ വടക്കേക്കാട് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. യുവതി നേരത്തെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് അനിൽ ഭവനിൽ ശ്രീധരകുറുപ്പ് (അപ്പുപിള്ള, 66) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: അനിൽകുമാർ, അനീഷ്കുമാർ. മരുമക്കൾ: റോജി, ആര്യ. സഞ്ചയനം ഒമ്പതിന് രാവിലെ എട്ടിന്.
കൊയിലാണ്ടി: സക്കിയാസിൽ ഉമ്മുകുൽസു (55) ബഹ്റൈനിൽ നിര്യാതയായി. ഭർത്താവ്: അമേത്ത് ഹംസ. പിതാവ്: പരേതനായ യു. അഹമ്മദ് കുട്ടി (വ്യാപാരി) മാതാവ്: കുഞ്ഞാമിന ഉമ്മ. മക്കൾ: അബ്ദുൽ ബാസിത്ത്, അബ്ദുൽ വഹാബ്, ഫഹീം ഹംസ (എല്ലാവരും ബഹ്റൈൻ), സക്കിയ ബിൻത്ഹംസ (ദുബൈ). മരുമക്കൾ: ആസിം സഫ്ദാർ (ദുബൈ), ആയിശ റിൻസി, ആയിശ നദ, റാഷിദ ഫർസത്ത് (എല്ലാവരും ബഹ്റൈൻ). സഹോദരങ്ങൾ: പി.പി.എൻ. താഹ, ഫാത്തിമ മൂസ.
ഓച്ചിറ: ഞക്കനാല്‍ കൈമാട്ടി കിഴക്കതില്‍ അബ്ദുല്‍ റഷീദ് (53) നിര്യാതനായി. ഭാര്യ: താഹിറ. മക്കള്‍: തസ്നി, റംസി, അല്‍ അമീന്. മരുമക്കള്‍: ഷെമീര്‍, റഫീഖ്.
തിരുവില്വാമല (തൃശൂർ): സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുടുങ്ങി ഒമ്പത് വയസ്സുകാരൻ മരിച്ചു. ഈസ്റ്റ് പാമ്പാടി വെട്ടത്ത് കമറുദ്ദീെൻറ മകൻ സൽമാൻ ഫാറൂക്ക് ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. കളിച്ചു കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തിൽ സാരി കഴുത്തിൽ കുടുങ്ങുകയായിരുന്നു. ഉടനെ തിരുവില്വാമല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊണ്ടാഴി ഗവ. എ.എൽ.പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്. പഴയന്നൂർ പൊലീസ് ബുധനാഴ്ച മേൽനടപടികൾ സ്വീകരിക്കും. മാതാവ്: റസിയ. സഹോദരി: സാലിഹ.
ഇരിങ്ങത്ത്: മൂട്ടപറമ്പിലെ ചാലിൽ രാജീവൻ (52) നിര്യാതനായി. പിതാവ്: വട്ടക്കണ്ടി കുഞ്ഞിരാമൻ നായർ. മാതാവ്: ലീല. ഭാര്യ: ജ്യോതി. മക്കൾ: അർജുൻരാജ്, ആതിര. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, സദിത, ലിജി.
തലയാട്: ചീടിക്കുഴി ചക്യാലമീത്തല് തെയ്യോന്‍ (70) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: ബിന്‍സി, ബിവിന, പരേതയായ ബിന്ദുജ. മരുമക്കള്‍: ഉണ്ണികൃഷ്ണന്, സജിത്ത്, ഷാജി.