ദുബൈ: യു.എ.ഇയിലെ മത-സാംസ്കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ (67) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് ദുബൈ ഖിസൈസിലെ ആസ്റ്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ പാപ്പിനിശേരി സ്വദേശിയായ അദ്ദേഹം ദുബൈ ദേരയിലായിരുന്നു താമസം. നാല് പതിറ്റാണ്ടായി ദുബൈയിലുണ്ട്. ദുബൈ സുന്നി സെൻറർ പ്രസിഡൻറ്, യു.എ.ഇ സുന്നി കൗൺസിൽ മുഖ്യ രക്ഷാധികാരി, ദുബൈ കെ.എം.സി.സി ഉപദേശകസമിതിയംഗം, അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം (എയിം) ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഉമ്മു ഹബീബയാണ് ഭാര്യ. മക്കൾ: സിറാജ്, സയ്യിദ് ജലാലുദീൻ, യാസീൻ, ആമിന, മിസ്ബാഹ്, സുബൈർ, നബ്ഹാൻ. മരുമകൻ: സഗീർ. സഹോദരങ്ങൾ: സയ്യിദ് സകരിയ തങ്ങൾ (ദുബൈ ), സയ്യിദ് ഷാഫി തങ്ങൾ (മദീന). നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുന്നി സെൻറർ ഭാരവാഹികൾ അറിയിച്ചു.