Obituary
കൊടുവള്ളി: രാരോത്ത് ചാലിൽ മഹമൂദ് (65) നിര്യാതനായി. പിതാവ്: പറമ്പത്ത് കാവ് എളങ്ങോട്ടിൽ മുഹമ്മദ്. മാതാവ്: പരേതയായ ആമിന. ഭാര്യ: സാറ. മക്കൾ: അൻവർ ശബീർ, അൻവർ ശൈബിൻ, ഷാലു. മരുമക്കൾ: ഷെബി, ഹസന, ഷെമിൽ. സേഹാദരങ്ങൾ: അബ്ദുൽ മജീദ്, അബ്ദുൽ റഷീദ്, ഫാത്തിമ, സുബൈദ, ജമീല.
കരുനാഗപ്പള്ളി: തൊടിയൂർ മുഴങ്ങോടി വിളയിൽവീട്ടിൽ (പ്രിയദർശിനിയിൽ) പരേതനായ പ്രഫ. കെ.വാസുദേവൻ ചെട്ടിയാരുടെ ഭാര്യ വള്ളിഅമ്മാൾ (72) നിര്യാതയായി. മക്കൾ: ഡോ. സുനിൽകുമാർ (ജനറൽ ആശുപത്രി, തിരുവനന്തപുരം), അഡ്വ. സുധീഷ് (മാനേജർ, എൽ.വി.യു.പി.എസ്, മുഴങ്ങോടി), സുരേഷ് (അസി. പ്രഫ. എം.ഇ.എസ് കോളജ്, നെടുങ്കണ്ടം). മരുമക്കൾ: ഡോ. ലക്ഷ്മി (ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം), മഞ്ജു (അധ്യാപിക എൽ.വി.യു.പി.എസ്, മുഴങ്ങോടി), ഹീര.
കേച്ചേരി: പട്ടിക്കര മുതുവമ്മൽ വാസുവിെൻറ മകൻ സുഭാഷ് (45) നിര്യാതനായി. മാതാവ്: കൗസല്യ. സഹോദരങ്ങൾ: സുരേഷ്, സുജാത.
പുനലൂർ: എലിക്കാട്ടൂർ കോമളഭവനിൽ രാമചന്ദ്രൻനായർ-കോമളവല്ലി ദമ്പതികളുടെ മകൻ ആർ. രാജീവ് (47- നൈബ് സുബേദാർ) നിര്യാതനായി. ഭാര്യ: അഞ്ജു. മക്കൾ: അമൽരാജ്, കാവ്യാരാജ്. സഹോദരി: രജിത. സംസ്കാരം പിന്നീട്.
തൃശൂർ: തൃശൂർ അതിരൂപതയിലെ സീനിയർ വൈദികനായ റവ. ഫാ. ജോർജ് ചിറമ്മേൽ (82) നിര്യാതനായി. ഇരിങ്ങാലക്കുട രൂപത കൽപ്പറമ്പ് ഇടവകയിലെ പരേതരായ ആൻറണി-തെരേസ ദമ്പതികളുടെ മകനാണ്. തൃശൂർ മൈനർ സെമിനാരി, ആലുവ സെൻറ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, മദ്രാസിലെ പൂനമല്ലി സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1967 ഡിസംബർ 19ന് ആർച്ച് ബിഷപ്പ് അരുളപ്പയിൽനിന്ന് പൂനമല്ലിയിൽ വെച്ച് തിരുപ്പട്ടം സ്വീകരിച്ചു. ഷിലോങ്ങിലെ സെൻറ് പോൾ സ്കൂളിലെ പ്രൻസിപ്പലായി 11 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാനഡയിലെ വാൻകൂവർ രൂപതയിൽ ഒരു വർഷം അജപാലന ശുശ്രൂഷ ചെയ്തിട്ടുണ്ട്. ഗുവാഹതി യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രപഠനത്തിൽ അദ്ദേഹം മാസ്റ്റർ ബിരുദം നേടിയിട്ടുണ്ട്. സഹോദരങ്ങൾ: പരേതരായ പൗലോസ്, ദേവസി, റോസ, അന്നക്കുട്ടി, കുഞ്ഞിലക്കുട്ടി, സി. ബാപ്സ്റ്റിറ്റ, മാത്തിരിക്കുട്ടി. സംസ്കാരം പിന്നീട്.
ചടയമംഗലം: പൂങ്കോട് തെക്കതിൽ മേലതിൽ വീട്ടിൽ സുരേന്ദ്രൻനായരുടെ ഭാര്യ രാജമ്മ (75) നിര്യാതയായി. മക്കൾ: ദീപൻ (സി.ആർ.പി.എഫ്), ലീന, ബിജുകുമാർ. (കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്). മരുമക്കൾ: ബാബു, കവിത, രേഖ. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.
ആമ്പല്ലൂർ: പാലിയേക്കര തലവണിക്കര പാഴായി വീട്ടിൽ പരേതനായ നാണുവിെൻറ മകൻ രവീന്ദ്രൻ (67) നിര്യാതനായി. സി.പി.എം പാലിയേക്കര ലോക്കൽ കമ്മിറ്റിയംഗം, സി.ഐ.ടി.യു ഒല്ലൂർ ഏരിയ കമ്മിറ്റിയംഗം, കർഷക സംഘം ഒല്ലൂർ ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ: സുശീല. മക്കൾ: സൗമ്യ, വിപിൻ. മരുമക്കൾ: സുധൻ, ധന്യ.
മരോട്ടിച്ചാല്‍: ചിറപ്പാട്ട് പരേതനായ കുരിയാക്കോസിെൻറ മകന് ജോണ്‍ (76) നിര്യാതനായി. ഭാര്യ: എല്യക്കുട്ടി. മകന്: ജോബി (ചാനല്‍ അവതാരകന്). മരുമകള്‍: സോജ (സണ്‍ ഹോസ്പിറ്റല്‍, തൃശൂര്‍).
വടകര: കുറുന്തോടി അടിയാറമ്പത്ത് മീത്തൽ നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ (ചെക്കോട്ടി). സഹോദരങ്ങൾ: ചാത്തു, കുമാരൻ, ജാനു (മേമുണ്ട), പരേതനായ കൃഷ്ണൻ.
എളംതുരുത്തി: നമ്പുകുളം പത്മനാഭന് (81) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കള്‍: ഗീത, ബാബു, ഷാജി. മരുമക്കള്‍: ബാലന്, സുമിഷ, സുമി.
കല്ലേറ്റുങ്കര: ചിറയത്ത് ആലുക്കല്‍ ലാസറിെൻറ ഭാര്യ ത്രേസ്യ (95) നിര്യാതയായി. മക്കള്‍: ആൻറു, ജോളി, ഉഷ, മേഴ്സി, ലാലി, ജോജു, ജോബി. മരുമക്കള്‍: ഷാന്‍സി, പരേതനായ പൗലോസ്, ഫ്രാന്‍സിസ്, തോമസ്, ഷീബ, റോസ്ബെല്‍.
പയ്യോളി: കിഴൂർ പുതിയെടത്ത് ശങ്കരൻ അടിയോടിയുടെ മകൻ ശർമേഷ് (41) നിര്യാതനായി. മാതാവ്: ശ്യാമള. ഭാര്യ: പ്രജിത. മകൻ: ശിവദത്ത്. സഹോദരി: സന്ധ്യ (അധ്യാപിക, ജി.യു.പി സ്കൂൾ തരുവണ, വയനാട്).