Obituary
ചെങ്ങളം: കോയിപ്പള്ളിൽ (അയ്യമ്മാത്ര) പി.കെ. സൈനുദ്ദീൻ (റിട്ട. സബ് രജിസ്ട്രാർ -74) നിര്യാതനായി. ഭാര്യ: ചെങ്ങളം നെടുങ്ങേരിൽ കുടുംബാംഗം ഐഷുക്കുട്ടി. മക്കൾ: ഷബീന, ഷമീന, നജീബ്. മരുമക്കൾ: സാജിത് (താഴത്തങ്ങാടി), ഷാഹിദ് (ചെമ്പ്), സയാന (തിരുവല്ല). ഖബറടക്കം വ്യാഴാഴ്ച 10ന് ചെങ്ങളം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
രാമപുരം: നീറന്താനം കുറ്റിപ്പൂവത്തുങ്കല് കെ.എ. ജോസ് (65) നിര്യാതനായി. ഭാര്യ: മുത്തോലപുരം നെടുവേലില്‍ കുടുംബാംഗം മേരി. മക്കള്‍: ജെന്‍സ്, റോബിന്.
കാഞ്ഞിരപ്പള്ളി: പാറത്തോട് പാലപ്ര പ്ലാക്കൂട്ടത്തിൽ മധു (പെയ്ൻറർ മധു -49) നിര്യാതനായി. ഭാര്യ ബിന്ദു (ചോറ്റി). മക്കൾ: അഭിനി, ബിഭിനി. സംസ്കാരം പിന്നീട്.
ചങ്ങനാശ്ശേരി: കാർത്തികപ്പള്ളി നാലുപറയിൽ സാമുവൽ തോമസിെൻറ ഭാര്യ ലിസമ്മ (63) നിര്യാതയായി. തുരുത്തി ആലഞ്ചേരി കുടുംബാംഗമാണ്. മകൾ: സുബി സാമുവൽ. സംസ്കാരം വ്യാഴാഴ്ച ഒന്നിന് വസതിയിൽ ശുശ്രൂഷക്കുശേഷം രണ്ടിന് ചങ്ങനാശ്ശേരി മോർക്കുളങ്ങര സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
രാമപുരം: സി.എം.ഐ സഭയിലെ ആദ്യകാല മിഷനറി വൈദികന് ഫാ. ജോര്‍ജ് കനീഷ്യസ് കച്ചിറമറ്റം (85) നിര്യാതനായി. മറാത്തി ഫാദര്‍, പട്ടുഹാഡായുടെ ആത്മീയ പിതാവ്, ഛാന്ദായിലെ പൗലോസ് അപ്പോസ്തലന് എന്നീ പേരുകളിൽ പ്രശസ്തനായിരുന്നു. 1936ല്‍ പാലാ രൂപതയിലെ രാമപുരം ഇടവകയില്‍ ജനിച്ച ഫാ. കനീഷ്യസ് 1964 ല്‍ വൈദികനായി. 1966 മുതല്‍ ഛാന്ദാ രൂപതയില്‍ മിഷന് രംഗത്ത് സജീവമായി. വറൂര്, പാട്ടഗുഡ, ശേങ്കാവ്, വണി, ജീവതി മിഷന് സെൻററുകള്‍ തുടങ്ങുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. വീരൂര്, കൊപ്രേലി, അള്ളാപ്പള്ളി, ഗോമിനി മിഷന് മേഖലകളിലും സേവനം ചെയ്തിട്ടുണ്ട്. ഇവിടങ്ങളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ആദിവാസി കുടിലുകളിലെ നിത്യസന്ദര്‍ശകനായിരുന്നു. ഛാന്ദാ രൂപതയുടെ ബെസ്റ്റ് മിഷനറി അവാര്‍ഡ്, സിറോ മലബാര്‍ സഭയുടെ റിസര്‍ച് സെൻറര്‍ പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സംസ്കാരശുശ്രൂഷ ശനിയാഴ്ച 2.30ന് രാമപുരം അമനകര സി.എം.ഐ ഭവനത്തില്‍ പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിെൻറ മുഖ്യകാര്‍മികത്വത്തിലും മാര്‍ ജോസഫ് കുന്നത്തിെൻറ സഹകാര്‍മികത്വത്തിലും നടക്കും.
കൈപ്പള്ളി: വെട്ടുപറമ്പിൽ ജോയിയുടെ മകൻ സിജു (39) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11 ന് കൈപ്പള്ളി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ. അമ്മ: ലൈസമ്മ ഇടമല ഞർളക്കാട്ട് കുടുംബാംഗം. സഹോദരി: സിനി റോയി പുല്ലാട്ട് ഉമ്മിക്കുപ്പ.
പഴയന്നൂർ: റിട്ട.സീനിയർ സിവിൽ പൊലീസ് ഓഫിസർ തെക്കേത്തറ നായർവീട്ടിൽ രാമനുണ്ണി നായർ (74) നിര്യാതയായി. ഭാര്യ: നളിനി മഞ്ഞപ്ര കൊളവിൽ കുടുംബാംഗം. മക്കൾ: പ്രീത, പ്രിയ, പ്രകാശ്.മരുമക്കൾ: ശശികുമാർ പേണ്ടാനത്ത്, തിരുവില്വാമല (റിട്ട.ഡപ്യൂട്ടി തഹസിൽദാർ), മോഹൻ കോതനാത്ത് കുറുമല, ചേലക്കര, ബിന്ദു പടിഞ്ഞാക്കര മങ്കര. സഞ്ചയനം ഞായറാഴ്ച.
പഴയന്നൂർ: റിട്ട.സീനിയർ സിവിൽ പൊലീസ് ഓഫിസർ തെക്കേത്തറ നായർവീട്ടിൽ രാമനുണ്ണി നായർ (74) നിര്യാതയായി. ഭാര്യ: നളിനി മഞ്ഞപ്ര കൊളവിൽ കുടുംബാംഗം. മക്കൾ: പ്രീത, പ്രിയ, പ്രകാശ്.
മരുമക്കൾ: ശശികുമാർ പേണ്ടാനത്ത്, തിരുവില്വാമല (റിട്ട.ഡപ്യൂട്ടി തഹസിൽദാർ), മോഹൻ കോതനാത്ത് കുറുമല, ചേലക്കര, ബിന്ദു പടിഞ്ഞാക്കര മങ്കര. സഞ്ചയനം ഞായറാഴ്ച.
ചേര്‍പ്പുങ്കല്‍: ഈശോ സഭാംഗം ഫാ. ജോര്‍ജ് കാരാമയില്‍ (76) പട്നയില്‍ നിര്യാതനായി. പട്ന ഫാത്തിമമാതാ കരിസ്മാറ്റിക് സെൻറര്‍ സ്ഥാപകനും 20 വര്‍ഷം ഡയറക്ടറുമായിരുന്നു. ചേര്‍പ്പുങ്കല്‍ കാരാമയില്‍ പരേതരായ ചാക്കോ-ചിന്നമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ജോയച്ചന്, തങ്കമ്മ ഐപ്പ് കിഴക്കേക്കര, സോളി ബോബിന് വള്ളികാപ്പന്, മേരിക്കുട്ടി തോമസ് പാറക്കോട്ട്, പരേതരായ മാത്തുക്കുട്ടി, തോമാച്ചന്, ഔസേപ്പച്ചന്, സ്കറിയാച്ചന്‍, ചേച്ചമ്മ തോമസ് കടന്തോട്ട്, ഡോ. ലിസി ജോസഫ് പാലക്കുന്നേല്‍, ഗ്രേസി മാത്യു ചിറയ്ക്കല്‍.
മേത്തല: കടുക്കച്ചുവട് ചിത്തിര വളവിന് സമീപം താമസിക്കുന്ന റിട്ട. പി.ഡബ്ല്യു.ഡി ജീവനക്കാരൻ ചെമ്മനാട്ട് അലിക്കുഞ്ഞിയുടെ മകൻ ഖാദർ (72) നിര്യാതനായി. ഭാര്യ: നഫീസ (റിട്ട. അധ്യാപിക എസ്.വി.എൽ.പി.എസ്, എറിയാട്). മക്കൾ: അഫ്സൽ, അഫ്സര. മരുമക്കൾ: തസ്നീം, ജലീൽ (റവന്യു).
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ആറാംവാർഡ് വേന്തനേഴത്ത് സലിലെൻറയും ഷൈലജയുടെയും മകൾ സതീഷ (കുക്കു -29) നിര്യാതയായി. സഹോദരൻ: അനന്തകൃഷ്ണൻ
തൃപ്രയാർ: വലപ്പാട് ഗവ. ഹൈസ്കൂളിന് പടിഞ്ഞാറ് വെന്നിക്കൽ ശങ്കരൻകുട്ടിയുടെ ഭാര്യ അമ്മുക്കുട്ടി (75) നിര്യാതയായി. മക്കൾ: സജീവ്, ലതിക, ദിലിപ്, രാജേഷ്, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ജയശ്രീ, രാധിക, ഗ്രീഷ്മ, ഷീജ, പ്രഭാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വലപ്പാട് ക്രിമിറ്റോറിയത്തിൽ.
വടുതല: കൊമ്പനാമുറി പരേതനായ കെ.കെ. മാമ്മുവിെൻറ ഭാര്യ ഖദീജ (78) നിര്യാതയായി. മക്കൾ: താഹിറ, റസീന, നഹാസ്, ഫൗസിയ, സലീം, ഹിലാൽ, ഷംല, അഫ്സൽ. മരുമക്കൾ: ഹസൻ, ജമാലുദ്ദീൻ, സാജിദ, ഹുസൈൻ, ഹസീന, നജിദ, സൈദു.