Obituary
തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ആറാംവാർഡ് വേന്തനേഴത്ത് സലിലെൻറയും ഷൈലജയുടെയും മകൾ സതീഷ (കുക്കു -29) നിര്യാതയായി. സഹോദരൻ: അനന്തകൃഷ്ണൻ
തൃപ്രയാർ: വലപ്പാട് ഗവ. ഹൈസ്കൂളിന് പടിഞ്ഞാറ് വെന്നിക്കൽ ശങ്കരൻകുട്ടിയുടെ ഭാര്യ അമ്മുക്കുട്ടി (75) നിര്യാതയായി. മക്കൾ: സജീവ്, ലതിക, ദിലിപ്, രാജേഷ്, പരേതനായ സുരേന്ദ്രൻ. മരുമക്കൾ: ജയശ്രീ, രാധിക, ഗ്രീഷ്മ, ഷീജ, പ്രഭാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വലപ്പാട് ക്രിമിറ്റോറിയത്തിൽ.
വടുതല: കൊമ്പനാമുറി പരേതനായ കെ.കെ. മാമ്മുവിെൻറ ഭാര്യ ഖദീജ (78) നിര്യാതയായി. മക്കൾ: താഹിറ, റസീന, നഹാസ്, ഫൗസിയ, സലീം, ഹിലാൽ, ഷംല, അഫ്സൽ. മരുമക്കൾ: ഹസൻ, ജമാലുദ്ദീൻ, സാജിദ, ഹുസൈൻ, ഹസീന, നജിദ, സൈദു.
ചിറ്റാട്ടുകര: പുതിയാപറമ്പിൽ പരേതനായ തോമസിെൻറ ഭാര്യ കൊച്ചുത്രേസ്യ (79) നിര്യാതയായി. മക്കൾ: ഗ്രേസി, ബാബു, ഷാജു, പരേതനായ ജോജു. മരുമക്കൾ: ജോയ്സി, വിനീത, സുനിത, പരേതനായ ഫ്രാൻസിസ്.
വടുതല: അരൂക്കുറ്റി നാലാംവാർഡിൽ കോട്ടവേലിക്കാത്ത് ദാറുൽകറമിൽ കെ.എം. കുഞ്ഞുമുഹമ്മദ് മൗലവി (69) നിര്യാതനായി. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയുടെയും ലജ്നത്തുൽ മുഅല്ലിമീെൻറയും ആലപ്പുഴ ജില്ല പ്രസിഡൻറായും ദീർഘനാൾ വടുതല കോട്ടൂർ പള്ളി ഖതീബായും സേവനമനുഷ്ഠിച്ചു. വടുതല അബ്റാർ സ്ഥാപക സെക്രട്ടറിയാണ്. ഭാര്യമാർ: പരേതയായ സാഹിറ, ജസീല. മക്കൾ: അനീസ, ഹസീന, സമീറ, മുഹമ്മദ് ബിജിലി. മരുമക്കൾ: സിറാജ്, അൻവർ, നിഷാദ്, സബീന.
തളിക്കുളം: അണ്ടേഴത്ത് പരേതനായ ശങ്കരനാരായണെൻറ ഭാര്യ അമ്മിണി (83) നിര്യാതയായി. നാട്ടിക ഈസ്റ്റ് (ചേർക്കര) യു.പി. സ്കൂളിലെ റിട്ട. അധ്യാപികയായിരുന്നു. മക്കൾ: വൃന്ദ, ബിന്ദു, നന്ദകുമാർ. മരുമക്കൾ: ഭാസ്കരൻ, അശോകൻ, രശ്മി.
പറവൂർ: കൊച്ചങ്ങാടി തൈപ്പറമ്പിൽ ഫ്രാൻസിസിെൻറ ഭാര്യ ത്രേസ്യാമ്മ (77) നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ (മെഡിക്കൽ റെപ്രസെേൻററ്റിവ്), ടി.എഫ്. ജോസഫ് (ഡെപ്യൂട്ടി തഹസിൽദാർ പറവൂർ), ജോബ് (ബിസിനസ്), റോയ് (മെഡിക്കൽ ഡിവിഷൻ മാനേജർ, കൊച്ചി), സോഫി. മരുമക്കൾ: ടെസ്സി (അധ്യാപിക, സ്ക്രില്ലി പറവൂർ), ആലീസ് (ഹൈകോടതി), രാജി (മെഡിവിഷൻ), സിസിലി (കേരള ബാങ്ക് കുറുമശ്ശേരി), ജോഷി (ബാങ്ക് ഓഫ് ഇന്ത്യ).
കുന്നംകുളം: തൃശൂർ റോഡിൽ തെക്കേക്കര സക്കറിയയുടെ ഭാര്യ സരോജ (82) നിര്യാതയായി. മരത്തംകോട് ഗവ. ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപികയാണ്. മകൻ: ജോർജ് (ബംഗളൂരു). മരുമകൾ: എലിസബത്ത്.
അണ്ടത്തോട്: ജുമാമസ്ജിദിന് തെക്ക് പരേതനായ കാണാക്കോട്ട് മൊയ്തുവിെൻറ ഭാര്യ പുൽപറയിൽ ആയിശുമ്മു (80) നിര്യാതയായി. മക്കൾ: ഉമ്മു ഫളിൽ, സുബൈദ, സലീം, മുഹമ്മദ്, അബൂബക്കർ. മരുമക്കൾ: മനാഫ്, ഇബ്രാഹിം, റജുല, റംല, ജമീല.
എരുമപ്പെട്ടി: ഇയ്യാൽ കല്ലിപ്പറമ്പിൽ വീട്ടിൽ കേശവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: കുമാരി, പരേതനായ രാജൻ. മരുമക്കൾ: ഗംഗാധരൻ, ഗീത.
ചെറുതുരുത്തി: ദേശമംഗലം സെൻററിൽ താമസിക്കുന്ന വട്ടപറമ്പിൽ വീട്ടിൽ പരേതനായ ശങ്കരെൻറ മകൻ ഗോകുൽദാസ് (57) നിര്യാതനായി. ദേശമംഗലം കോഓപറേറ്റിവ് ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗവും സി.പി.എം ദേശമംഗലം സെൻറർ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. മാതാവ്: ജാനകി. ഭാര്യ: സുനിത. മക്കൾ: വിപിൻ ദാസ്, വിഖിൽ ദാസ്, വിഷ്ണുദാസ്. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടി, ലീല, കുമാരൻ, സുബ്രഹ്മണ്യൻ, വേലായുധൻ.
ചാവക്കാട്: തിരുവത്ര അതിർത്തിക്ക് കിഴക്ക് പരേതനായ മുസ്ല്യം വീട്ടിൽ കല്ലയിൽ കുഞ്ഞവറുവിെൻറ മകൻ അഹമ്മദ് കുട്ടി (73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ (അബൂദബി), ഫൈസൽ, അക്ബർ (കുവൈത്ത്), റുഫീന. മരുമക്കൾ: മുസ്തഫ (അബൂദബി), മുനീറ, ജസീന.