Obituary
ആലപ്പുഴ: സിവിൽ സ്റ്റേഷൻ വാർഡിൽ മുഖാംപുരയിടത്തിൽ മമ്മേലി കമ്പനി അബ്ദുസ്സമദിെൻറ മകൻ ആസാദ് (58) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: സാബിർ, സാദിഖ്, സവാദ്, സബൂറത്ത്. ഖബറടക്കം ഞായറാഴ്ച മൂന്നിന് പടിഞ്ഞാറേ ശാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
മണ്ണഞ്ചേരി: രണ്ടാം വാർഡ് കാവുങ്കൽ മുല്ലശ്ശേരി വെളിയിൽ കെ.പി. തങ്കച്ചൻ (63) നിര്യാതനായി. അയ്യങ്കാളി ഫൗണ്ടേഷൻ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി രക്ഷാധികാരി, കാവുങ്കൽ പൂഞ്ഞിലിക്കാവിൽ ദേവീക്ഷേത്ര ഭരണസമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: തങ്കമ്മ. മക്കൾ: രതീഷ്, അനീഷ് (തൃശൂർ എ.ആർ ക്യാമ്പ്). മരുമക്കൾ: രമ്യ, അനു.
അമ്പലപ്പുഴ: നീർക്കുന്നം നടുവിലെ വീട്ടിൽ മഹേശ്വരൻ-പുഷ്പമ്മ ദമ്പതികളുടെ മകൻ മണിക്കുട്ടൻ (42) നിര്യാതനായി. ഭാര്യ: രേഖ. മക്കൾ: ഗൗരി, തന്മയ. സംസ്കാരം ഞായറാഴ്ച പത്തിന്.
പെരുമ്പാവൂർ: വളയൻചിറങ്ങര മുകളത്ത് വി. ചാക്കോയുടെ മകൻ ബിൻറു ജേക്കബ് (41) ആസ്ട്രേലിയയിലെ മെൽബണിൽ നിര്യാതനായി. മാതാവ്: ശോശാമ്മ. ഭാര്യ: റീന. മകൻ: റിഷോൺ ബിൻറു. സംസ്കാരം ഞായറാഴ്ച മെൽബണിലെ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
മലയാറ്റൂർ: സെബിയൂർ പറപ്പിള്ളി ദേവസ്സിക്കുട്ടിയുടെ ഭാര്യ എൽസി (62) നിര്യാതയായി. ചെത്തിക്കോട് പുതുശ്ശേരി കുടുംബാംഗമാണ്. മക്കൾ: പോൾസൺ, ജോൺസൺ, സെബിൻ. മരുമക്കൾ: മായ, ബിന്ദ്യ, അനു. സംസ്കാരം ഞായറാഴ്ച 11.30ന് സെബിയൂർ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
പെരുമ്പാവൂർ: പെരുമാനി ഏറ്റമല താഴുത്തേക്കുടി ബഹനാെൻറ ഭാര്യ മറിയാമ്മ ബഹനാൻ (77) നിര്യാതയായി. മക്കൾ: സാജു, ആനി, പരേതനായ എൽദോ. മരുമക്കൾ: സ്ലീബ (കെൽ, മാമല), ഡെയ്സി, സിനി. സംസ്കാരം ഞായറാഴ്ച രണ്ടിന് പെരുമാനി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.
കലൂർ: പുന്നക്കുടിപറമ്പിൽ പരേതനായ എം.എം. ഉമ്മറിെൻറ ഭാര്യ ഐഷ ഉമ്മർ (70) നിര്യാതയായി. മക്കൾ: ജാസ്മിൻ, നിഷാദ്, നിവാസ്, ഷെരീഫ്. മരുമക്കൾ: ജബ്ബാർ, ബുഷ്റ, ഷെറീന, പരേതയായ ഷെമീന.
തിരുവല്ല: കിഴക്കൻ മുത്തൂർ കൊട്ടാരത്തിൽ പുളിമൂട്ടിൽ വർഗീസ് ജോൺ (റിട്ട. അസി. എൻജിനീയർ കെ.എസ്.ഇ.ബി -74) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി പള്ളിയമ്പിൽ കുടുംബാംഗം സൂസമ്മ (റിട്ട. അധ്യാപിക, മുക്കോട്ട). മക്കൾ: പ്രകാശ്, പ്രമോദ്, പ്രദീപ്. മരുമക്കൾ: ഡെയ്സി, അശ്വതി, സിൽവി. സംസ്കാരം തിങ്കളാഴ്ച 10.30ന് കിഴക്കൻ മുത്തൂർ സെൻറ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.
ചിറ്റാര്‍: ആർ.എസ്.എസ് നേതാവും എഴുത്തുകാരനും ആധ്യാത്മിക പ്രഭാഷകനും കൊച്ചുകോയിക്കല്‍ എസ്.എന്‍ യു.പി സ്കൂള്‍ റിട്ട. പ്രഥമാധ്യാപകനുമായ ചിറ്റാര്‍ ശ്രീകൃഷ്ണപുരം ശ്രീഭവനില്‍ ടി.എന്‍. ചന്ദ്രശേഖരന് (73) നിര്യാതനായി. ഭഗവത്ഗീതയുടെ മലയാള പരിഭാഷ നിർവഹിച്ചിട്ടുണ്ട്. മറ്റ് പുസ്തകങ്ങളും കവിതകളും രചിച്ചിട്ടുണ്ട്. വിദ്യാനികേതന്‍ സ്കൂള്‍ സ്ഥാപകനായിരുന്നു. ആർ.എസ്.എസ് താലൂക്ക് കാര്യവാഹക്, വിശ്വഹിന്ദുപരിഷത്ത് അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: രാധാമണിയമ്മ. മക്കള്‍: ചന്ദ്രലേഖ (അധ്യാപിക, കെ.ആര്.പി.എം സ്കൂള്‍ സീതത്തോട്), കണ്ണന്. മരുമക്കള്‍: എസ്. രാജീവ്, വി. അശ്വതി. സംസ്കാരം ഞായറാഴ്ച ഒന്നിന് വീട്ടുവളപ്പില്‍.
എരുമേലി: പനയിൽനിന്ന് വീണ് ചെത്തുതൊഴിലാളി പമ്പാവാലി എഴുകുമൺ തെക്കേചരുവിൽ ചന്ദ്രശേഖരൻ (59) മരിച്ചു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. നാട്ടുകാർ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഭാര്യ: ശാന്തമ്മ. മക്കൾ: ശ്യാം, ശിൽപ, ശരണ്യ. മരുമകൻ: സോണി.
ചീരംചിറ: മണ്ണുത്തിപ്പാറ കിടങ്ങൂന്തറ പരേതനായ ഉലഹന്നാെൻറ മകൻ സെബാസ്റ്റ്യൻ (ബേബിച്ചൻ -60) നിര്യാതനായി. സംസ്കാരം ഞായറാഴ്ച മൂന്നിന് വെരൂർ സെൻറ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.
മാന്തുരുത്തി: കെ.എസ്.ആർ.ടി.സി റിട്ട. കൺട്രോളിങ് ഇൻസ്പെക്ടർ പുത്തൻപുരയ്ക്കൽ ബി. വ്യാസൻ (71) നിര്യാതനായി. ഭാര്യ: കൊല്ലാട് വാഴപ്പള്ളിൽ (തോപ്പിൽ) കുടുംബാംഗം വി.എസ്. മോളി. മക്കൾ: ധന്യ വ്യാസന് (എസ്.ഡി.എച്ച്.എസ്.എസ്, ആലപ്പുഴ), രമ്യ വ്യാസൻ. മരുമക്കൾ: ബിനു ധനപാലൻ, വിവേക് (ബാലു). സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.