Obituary
പത്തനംതിട്ട: ചുരുളിക്കോട് ഹസീന മൻസിലിൽ എൻ. ഹസൻകുട്ടി (57) വാഹനം ഇടിച്ച് മരിച്ചു. ബുധനാഴ്ച വൈകീട്ട് 3.30ന് ചുരുളിക്കോട് ജങ്ഷനിലാണ് അപകടം. ബസിറങ്ങി റോഡ് മുറിച്ചുകടക്കവെ സ്കോർപിയോ വാൻ വന്നിടിക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിൽ ചെരിപ്പ് കുത്ത് ജോലി ചെയ്തിരുന്നു. ഉച്ചഭക്ഷണത്തിന് വീട്ടിലേക്ക് പോകുകയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: ഖദീജാബീവി. മക്കൾ: കെ.എച്ച്. ഹസീന, ഷെഫീഖ്, ഷെമീർ. മരുമക്കൾ: പി.എസ്. ബാബു, ബിൻസി.
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്ത് മൂന്നാംവാര്‍ഡ് അംഗം ജാന്‍സി ഡേവിസിെൻറ ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൂണേലിമുകള്‍ പുന്നര്ക്കോട് കൊടിയന്‍വീട്ടില്‍ ഡേവിസ് ജോര്‍ജിനെ (50) സ്വന്തം കമ്പനിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ ഓഫിസ് തുറക്കാനെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കുടുംബപ്രശ്നമാണ് മരണകാരണമെന്നാണ് നിഗമനം. മക്കള്‍: യബിന് ഡേവിസ്, അലന് ഡേവിസ്. സംസ്കാരം വ്യാഴാഴ്ച കിഴക്കമ്പലം സെൻറ് ആൻറണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
അമ്പലപ്പുഴ: വണ്ടാനം പോസ്റ്റ്ഓഫിസിനുമുന്നിൽ അപകടത്തിൽ പരിക്കേറ്റനിലയിൽ കെണ്ടത്തിയ ബൈക്ക് യാത്രികൻ മരിച്ചനിലയിൽ. വണ്ടാനം കാട്ടുംപുറംവെളി അഷ്കറാണ് (45) മരിച്ചത്. ഇന്നലെ രാവിലെ കണ്ടെത്തിയ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.വണ്ടാനം മെഡിക്കൽ കോളജിന് മുന്നിലെ ഹോട്ടലിൽ തൊഴിലാളിയാണ്. മറ്റ് വാഹനം തട്ടിയതാണോയെന്ന് അന്വേഷിക്കുന്നതായി പുന്നപ്ര പൊലീസ് പറഞ്ഞു.മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച സംസ്കരിക്കും.
മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് അടിവാരം നികർത്തിൽ ളംറത്തുദ്ദീെൻറ മകൻ അൻസിൽ (37) നിര്യാതനായി. മാതാവ്: സൗദത്ത്. ഭാര്യ: ഹസീല. സഹോദരങ്ങൾ: അഫ്സൽ (സ്പിന്നേഴ്സ്, കോമളപുരം), അൻവർ (കെ.എസ്.ഇ.ബി, തിരുവല്ല).
അമ്പലപ്പുഴ: വളഞ്ഞവഴി ഇളങ്ങുമഠത്തിൽ സുലൈമാൻ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈഫുദ്ദീൻ, സെയ്ദ് ബുഹാരി, ഷിഹാബുദ്ദീൻ (വില്ലേജ് ഓഫിസ്, അയനിവേലികുളങ്ങര, കൊല്ലം). മരുമക്കൾ: ബിസ്മി, റസീന, സഹല.
കുമാരമംഗലം: കുനനാനിയ്ക്കൽ വീട്ടിൽ തങ്കപ്പെൻറ ഭാര്യ തങ്കമ്മ തങ്കപ്പൻ (72) നിര്യാതയായി. മക്കൾ: സാബു, സിന്ദു, സന്ധ്യ, സിജു. മരുമക്കൾ: അജി, രാജീവ്, സന്തോഷ്, സുമി. സംസ്കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പിൽ.
വള്ളികുന്നം: റിട്ട. ലൈവ് സ്റ്റോക് ഇൻസ്പെക്ടർ വള്ളികുന്നം ഇലിപ്പക്കുളം തൃക്കാർത്തിക പ്രഭാഭവനത്തിൽ ശിവദാസപ്പണിക്കർ (63) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ഡോ. ആമി എസ്. പണിക്കർ, അമൈ എസ്. പണിക്കർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
ചെങ്ങന്നൂർ: മോടിയിൽ വീട്ടിൽ ശശി (62) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സുരേഷ്, സുഭാഷ്, സുനിത. മരുമക്കൾ: സവിത, ദീപ, സാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
തുറവൂർ: പഞ്ചായത്ത് എട്ടാംവാർഡ് കൊച്ചുതറ ചിദംബരെൻറ ഭാര്യ രാജമ്മ (76) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ (റിട്ട. അധ്യാപകൻ), പരേതനായ ഷാജിമോൻ, സജിമോൻ. മരുമക്കൾ: അജിതകുമാരി, ജയശ്രീ. സഞ്ചയനം ഞായറാഴ്ച 10.30ന്.
രാമപുരം: പിഴക് മുണ്ടയ്ക്കൽ പരേതനായ ജോസഫിെൻറ മകൻ ജിമ്മി (54) ഇംഗ്ലണ്ടിൽ നിര്യാതനായി. ഭാര്യ: വയല വാഴക്കാലായിൽ കുടുംബാംഗം ബിജീസ്. സംസ്കാരം പിന്നീട്.
പടിഞ്ഞാറ്റിൻകര: തുരുത്തി ഇല്ലം ടി.എസ്. രാമൻ നമ്പൂതിരി (റിട്ട. കെ.എസ്.ഇ.ബി എഞ്ചിനീയർ -76) നിര്യാതനായി. ഭാര്യ: മണക്കാട് ചെമ്പകശ്ശേരി ഇല്ലം ശാന്തകുമാരി. മക്കൾ: സ്മിത, നിഷ. മരുമക്കൾ: നാരായണൻ നമ്പൂതിരി ഇടനാട്, രാജേഷ് കുമാർ മാരാമൺ.
കാഞ്ഞിരപ്പള്ളി: കൊടുവന്താനം പുളിമൂട്ടിൽ കുഞ്ഞുമോൻ ഇസ്മായിൽ (75) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: സിറാജ്, സീനിയ, സീന, സിനു, സെമിയ. മരുമക്കൾ: ഹസീന, നവാസ്, ഷംസ്, ഷിഹാബ്, നാസർ.