Obituary
പാവറട്ടി: ഏനാമാക്കൽ ചിരട്ടകവ് ഫിനിക്സ് റോഡിനു സമീപം നമ്പ്യയത്ത് അശോകെൻറ മകൾ അവന്തിക (15) നിര്യാതയായി. ഏനാമാക്കൽ സെൻറ് ജോസഫ്സ് ഹൈസ്കൂളിലെ എസ്.എസ്.എൽ.സി വിദ്യാർഥിയാണ്. മാതാവ്: റീന. ഏക സഹോദരൻ: അഭിനവ്.
എരുമപ്പെട്ടി: കുണ്ടന്നൂർ ചുങ്കത്ത് വീട്ടിൽ വർഗീസിെൻറ ഭാര്യ സെലീന (82) നിര്യാതയായി. മക്കൾ: പ്രേമ, പ്രിൻസി, എഡിസൺ, രാജു. മരുമക്കൾ: ഡേവിസ്, റീന, സിനി, പരേതനായ ഫ്രാൻസിസ്.
ചെമ്മാപ്പിള്ളി: വടക്കുംമുറി മണത്തിൽ പൊന്നരാശ്ശേരി പരേതനായ അയ്യപ്പകുട്ടി ഭാര്യ പത്മാവതി (83) നിര്യാതയായി. മക്കൾ: ബീന, പരേതനായ ശിവശങ്കർ. മരുമകൻ: പരേതനായ തൈവളപ്പിൽ സുരേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.
കാരമുക്ക്: പൂപ്പാടി വർഗീസ് (83) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: മേഴ്സി, പുഷ്പം, ഷാജു, ഷീജ. മരുമക്കൾ: പരേതനായ റാഫേൽ, ഷാജി, ഷിജി, ചാർളി.
മുല്ലശ്ശേരി: ചാഴൂർ വീട്ടിൽ പരേതനായ അന്തോണി ഭാര്യ പൗളി (66) നിര്യാതനായി. മക്കൾ: ബൈജു, രശ്മി, ജാസ്മിൻ. മരുമക്കൾ: ലിറ്റി, ഷാജി, ജോസഫ്.
തൃപ്രയാർ: പോട്ടയിൽ മോഹനെൻറ മകൻ മനോജ് റാം (കണ്ണൻ -22) നിര്യാതനായി. മാതാവ്: ജയന്തി. സഹോദരങ്ങൾ: മഞ്ജു മനു, മായ, ജിഷ്ണു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ.
അമ്മാടം: വെങ്ങിണിശ്ശേരി അറക്കൽ മാധവ കൈമളുടേയും പരേതയായ കൈലാത്ത് ശാരദ എടോളമ്മയുടേയും മകൻ കൈലാത്ത് ശശിധരൻ (63) മുംബൈയിൽ നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: കിരൺ, പരേതനായ കിഷോർ. സഹോദരങ്ങൾ: പരേതനായ ഭരതൻ, ശ്രീദേവി.
അകത്തേത്തറ: ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ വയോധികനെ തിരിച്ചറിഞ്ഞു. കല്ലേക്കുളങ്ങര ഏമൂർ സേതുമാധവനാണ് (78) മരിച്ചത്. നടക്കാവ് റെയിൽവേ ഗേറ്റിനടുത്ത് ചൊവ്വാഴ്ച വൈകീട്ടാണ് ട്രെയിൻ മുട്ടി മരിച്ച നിലയിൽ കണ്ടത്.
ആലത്തൂർ: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാനൂർ കേരള പറമ്പിൽ പരേതനായ വേലായുധെൻറ മകൻ ശ്രീനിവാസൻ (ശ്രീനി -39) ആണ് മരിച്ചത്. ദേശീയപാതയിൽ ആലത്തൂർ ബ്ലോക്ക് ഓഫിസിന് സമീപം സർവിസ് റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റോഡ് വശത്തെ അഴുക്കുചാലിെൻറ കെട്ടിൽ തട്ടിയാണ് അപകടം. മാതാവ്: പാറു. ഭാര്യ: ഷീബ. സഹോദരങ്ങൾ: സരള, മുരളി, ഹരിദാസ്, കുമാരി, ജയരാമൻ.
ആനക്കര: തിരുമിറ്റക്കോട് പടിഞ്ഞാറേ ചാത്തന്നൂരില്‍ റബര്‍ എസ്റ്റേറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ ജീവനക്കാരന് പൊള്ളലേറ്റ് മരിച്ചു. കറുകപുത്തൂര്‍ പൂക്കാരത്ത് വാപ്പു (മൊയ്തുണ്ണി-72) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്കാണ് എസ്റ്റേറ്റില്‍ പൊന്ത വെട്ടിയ ചവറുകളില് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ഓടുന്നതിനിടയില്‍ കുഴിയില്‍ വീഴുകയായിരുന്നു. കുഴിയില്‍ തീ പടര്‍ന്നാണ് പൊള്ളലേറ്റത്. ഭാര്യ: നബീസ. മക്കള്‍: യാക്കൂബ്, അയ്യൂബ്. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിക്കും.
ആലത്തൂർ: ചേരാമംഗലം പഴതറ വലിയ വീട്ടിൽ ചാമുണ്ണി (87) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുരേന്ദ്രൻ, ജയപ്രകാശൻ, വിനീഷ്, ജയന്തി. മരുമക്കൾ: പത്മജ, ശ്രുതി ഉണ്ണിക്കൃഷ്ണൻ, ശ്രുതി ചന്ദ്രൻ, സുരേഷ്.
ഒറ്റപ്പാലം: അമ്പലപ്പാറ പുലാപ്പറ്റശ്ശേരി പുളിക്കൽ ഉണ്ണികൃഷ്ണെൻറ ഭാര്യ ബീന (44) നിര്യാതയായി. അമ്പലപ്പാറ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ്. മക്കൾ: ഷൈനി, കാർത്തിക്. മരുമകൻ: പ്രശാന്ത്.