Obituary
ആറ്റിങ്ങൽ: പൂവണത്തുമൂട്ടിൽ ഒടുക്കത്തുവീട്ടിൽ ചെല്ലപ്പൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: പ്രിൻസ്, വിക്ടർ, വിന്നർ, വിർജിൻ. മരുമക്കൾ: സുനിത, പ്രവീണ, ബിജു. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.
വർക്കല: തച്ചൻകോണം തിരുവോണത്തിൽ മോഹൻദാസ് (തമ്പി -67) ദുബൈയിൽ നിര്യാതനായി. തച്ചൻകോണം ആശാഭവനിൽ പരേതരായ കുഞ്ഞുകൃഷ്ണെൻറയും സരോജിനി (അക്കമ്മ)യുടെയും മകനാണ്. ഭാര്യ: ശോഭന. മക്കൾ: ശിൽപ, അമൽദാസ് (ഉണ്ണി). മരുമകൻ: സഞ്ജു. സഹോദരങ്ങൾ: ആശാസുഗതൻ, സജി (കൊച്ചുമോൻ). സംസ്കാരം ദുബൈയിൽ നടന്നു.
വർക്കല: ഗവ. എച്ച്.എസ്.എസിലെ റിട്ട. അധ്യാപകൻ ചെറുകുന്നം സിനി ലാൻറിൽ സഹദേവൻ (76) നിര്യാതനായി. ഭാര്യ: ഡി. രത്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.എൻ.വി.എൽ.പി.എസ്, പനയറ). മക്കൾ: സിനി.ആർ.എസ് (എസ്.എൻ.വി.എൽ.പി.എസ്, പനയറ), സിജി.ആർ.എസ് (എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ). മരുമക്കൾ: സതീശൻ.സി, സുരേന്ദ്രനാഥ്.ബി (എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
പാലോട്: കവിയും അധ്യാപകനുമായ കാരേറ്റ് കെ.എൻ.ബി ബിൽഡിങ്ങിൽ കാരേറ്റ് വിജയൻ (70) എറണാകുളം കാക്കനാട് പടമുകളിലെ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: താരാ വിജയൻ. മകൾ: കവിതാ വിജയൻ. മരുമകൻ: ശിവകുമാർ (സൂര്യ ടി.വി).
ഗുരുവായൂർ: കാരക്കാട് പരേതനായ കുഞ്ഞിമൊയ്തുവിെൻറ മകൻ തറയിലകായിൽ കുഞ്ഞിമുഹമ്മദ് (68) നിര്യാതനായി. മക്കൾ: മുനീർ, മൻസൂർ, ഷക്കീല, മുംതാസ്. മരുമക്കൾ: ഷഫീഖ്, മജീദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് അങ്ങാടിത്താഴം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഏങ്ങണ്ടിയൂർ: ശ്രീനാരായണ സ്കൂളിന് കിഴക്ക് പണിക്കശ്ശേരി പരേതനായ ഗംഗാധരെൻറ മകൻ രാജേഷ് (50) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: കനക. സഹോദരൻ: ബിനോയ് (ഗോവ).
തിരുവനന്തപുരം: പട്ടം പൊട്ടക്കുഴി വീരഭദ്രാ ഗാർഡൻസ് ശ്രീനിലയത്തിൽ പരേതനായ ആർ. ഭരതെൻറ ഭാര്യ ജി. പൊന്നമ്മ (83) നിര്യാതയായി. മകൾ: ഇന്ദിരാറാണി. മരുമകൻ: ഡോ. നേരന്ദ്രനാഥൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12നു ശാന്തികവാടത്തിൽ.
എരുമപ്പെട്ടി: എലിക്കോടൻ പറമ്പിൽ വീട്ടിൽ പരേതനായ തേവെൻറ മകൻ ദാസൻ (58) നിര്യാതനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: കൃഷ്ണപ്രിയ, അരുൺ. മാതാവ്: അമ്മാളു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പള്ളം ശാന്തിതീരം ശ്മശാനത്തിൽ.
തിരുവനന്തപുരം: മെഡിക്കൽ കോളജ് പുതുപ്പള്ളി ലെയിൻ സായിനഗർ പി.ആർ.എം 60 ടി.സി 17/1672 ൽ ശ്രീജയത്തിൽ പരേതനായ കുറുങ്കര വി. സുകുമാരൻനായരുടെ ഭാര്യ ജി. ജഗദമ്മ (90-റിട്ട. ഹെൽത്ത് സർവിസ്) നിര്യാതയായി. മക്കൾ: എസ്. ജലജകുമാരി (റിട്ട. നഴ്സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ് ആശുപത്രി), പരേതനായ എസ്. ദിലീപ്കുമാർ. മരുമക്കൾ: ജയശ്രീകുമാരി, സാഹിത്യകാരൻ കാര്യവട്ടം ശ്രീകണ്ഠൻനായർ. സംസ്കാര ചടങ്ങ് ബുധനാഴ്ച രാവിലെ 10.30ന് സ്വവസതിയിലും സംസ്കാരം 11ന് ചെറുവയ്ക്കൽ ജലജ ഭവൻ വീട്ടുവളപ്പിലും. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന് മെഡിക്കൽ കോളജ് പുതുപ്പള്ളി ലെയിനിലുള്ള ശ്രീജയത്തിൽ.
പെരിങ്ങോട്ടുകര: വടക്കുംമുറി കാഞ്ഞിരചുവട് ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് കൃഷ്ണെൻറ ഭാര്യ പുഷ്പാവതി (86) നിര്യാതയായി. മക്കൾ: കോമളവല്ലി, ഗുണസിങ് (താന്ന്യം പഞ്ചായത്തംഗം), വിജയകുമാരി, ലളിതാഭായ്. മരുമക്കൾ: ശ്രീജ, മോഹൻലാൽ, നന്ദൻ, പരേതനായ ശ്രീധരൻ.
കാട്ടാക്കട: ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കാട്ടാക്കട പൂച്ചെടിവിള സുബഹി മൻസിലിൽ അഷറഫ് ഖാനാണ് (52) മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30 ഓടെ പൂവച്ചൽ മുളമൂടിലാണ് അപകടം. അഷറഫ് ഖാൻ പൂവച്ചല്നിന്ന് കാട്ടാക്കടയിലെ വീട്ടിേലക്ക് ബൈക്കിൽ വരുമ്പോൾ ഇടറോഡിൽനിന്ന് തെറ്റായ ദിശയിൽ ഓടിച്ചുവന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ദീർഘനാൾ ഗൾഫിലായിരുന്നു. നാട്ടിലെത്തിയശേഷം പറണ്ടോട് തുണിക്കടയിൽ ജോലിചെയ്യുകയായിരുന്നു. ഭാര്യ: സുനിത. മക്കൾ: അഷ്ന, അൻസിൻ.
നെല്ലിക്കുന്ന്: മുട്ടിക്കല്‍ പരേതനായ കൊച്ചപ്പെൻറ ഭാര്യ സിസിലി (86) നിര്യാതയായി. മക്കള്‍: ബേബി, സണ്ണി, മോളി, റോസി, ഷീബ. മരുമക്കള്‍: ജോസഫ്, ശാമു, ബാബു, റെജി, പരേതയായ ജെയ്സി.