Obituary
വടക്കഞ്ചേരി: കൊന്നഞ്ചേരി കിഴക്കുമുറി പരേതനായ വേലെൻറ മകൻ കെ.വി. കുട്ടൻ (71) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സുജാത, സുനിത, ശിവദാസ്, ഹരിദാസ്, സുമിത. മരുമക്കൾ: ശിവകുമാർ, കിനീഷ്, വിനയൻ, സുരണ്യ. സഹോദരങ്ങൾ: വള്ളി, തങ്ക, ലത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.
വടക്കഞ്ചേരി: കിഴക്കഞ്ചേരി വേലൂർ വീട്ടിൽ പരേതയായ കമല നായരുടെ മകൻ മനോജ് നായർ (58) നിര്യാതനായി. ഓട്ടിസ് എലിവേറ്റർ കമ്പനി റിട്ട. മാനേജറാണ്. പിതാവ്: പരേതനായ നെന്മാറ മനങ്ങോട്ട്പാറയിൽ ചന്ദ്രശേഖരൻ നായർ. ഭാര്യ: വടക്കഞ്ചേരി അയ്യഴി ബീന നായർ. മക്കൾ: ഐശ്വര്യ (കാനഡ), അനുരാഗ്. മരുമകൻ: അംഗരാജ്. സഹോദരങ്ങൾ: പദ്മേഷ്, രമേഷ്.
കൊച്ചി: പേരൂര്‍ (കര്‍ത്തേടം) ജയന്തി ഭവനില്‍ കെ.എസ്.ഇ.ബി റിട്ട. അസി. എൻജിനീയര്‍ പരേതനായ സി.കെ. സുകുമാരെൻറ ഭാര്യ കെ.കെ. പത്മിനിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ് -81) നിര്യാതയായി. പേരൂര്‍ വടക്കേല്‍ കുടുംബാംഗമാണ്. മക്കള്‍: അസിനികുമാരി (പ്രിന്‍സിപ്പല്‍, കാരംവേലി എസ്.എസ്.ഡി.പി ഹയര്‍ സെക്കൻഡറി സ്കൂള്‍), സുനില്‍ കുമാര്‍ (കേരള വാട്ടര്‍ അതോറിറ്റി, പിറവം), സുജിത് കുമാര്‍ (എ.എസ്.ഐ പാലാ), സുദീപ് കുമാര്‍ (ബിസിനസ്). മരുമക്കള്‍: അഡ്വ. എം.കെ. രാധാകൃഷ്ണന് (മുന്‍ ജനറല്‍ മാനേജര്‍, എറണാകുളം ജില്ല സഹകരണ ബാങ്ക്), മിനി മുളന്തുരുത്തി, മഞ്ജു ആര്‍പ്പൂക്കര (ഫോറസ്റ്റ് വകുപ്പ്), രമ്യ കോഴഞ്ചേരി (എസ്.എഫ്.എസ് സ്കൂള്‍ ഏറ്റുമാനൂര്‍). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.
പെരുമ്പാവൂർ: മുടിക്കൽ മാടവന പരേതനായ അബൂബക്കർ മുസ്ലിയാരുടെ മകൻ ഇസ്മായിൽ ഹാജി (79) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ഉമ്മർ ഷെരീഫ്, സലീം, റൈഹാനത്ത്. മരുമകൻ: പരേതനായ ഷാജി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മുടിക്കൽ ജമാഅത്ത് ഖബർസ്ഥാനിൽ.
കൊച്ചി: പുതുക്കലവട്ടം സിറിൻ നിവാസിൽ സംഗീത സംവിധായകൻ മനു രമേശെൻറ ഭാര്യ ഡോ. ഉമാദേവി ( അസി. പ്രഫസർ, അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ് കൊച്ചി -36) നിര്യാതയായി. ഉണ്ണികൃഷ്ണൻ നായരുടെയും മംഗളാംബികയുടെയും (ജയ്പുർ) മകളാണ്. കവി എസ്. രമേശൻ നായരുടെയും പി. രമാദേവിയുടെയും മരുമകളാണ്. മകൾ: മായിക. സംസ്കാരം വ്യാഴാഴ്ച.
മഞ്ഞപ്ര: തിരുതത്തിൽ ബാബുവിെൻറ ഭാര്യ ട്രീസ (65) നിര്യാതയായി. ചാലക്കുടി പരിയാരം കാവുങ്കൽ കുടുംബാംഗമാണ്. മക്കൾ: നിഷാന്ത്, നിഷ. മരുമക്കൾ: ബെറ്റീന, ജോബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ.
വാഴക്കുളം: മലയാറ്റൂർ സെൻറ് തോമസ് എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ നടുക്കര പുലിമലയില്‍ കുര്യാക്കോസിെൻറ ഭാര്യ സിസിലി (70) നിര്യാതയായി. വാഴക്കുളം വടക്കുംപറമ്പേല് കുടുംബാംഗമാണ്. മക്കള്‍: ജിസ് (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, കാനഡ), ക്രിസ്റ്റല്‍ (നഴ്സ്, കാനഡ). മരുമക്കള്‍: സിമ്മി വാഴവേലിക്കകത്ത് വയല, സൈജു പതിക്കല്‍ കരിമ്പാനി (ഇരുവരും കാനഡ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നടുക്കര സെൻറ് മാത്യൂസ് പള്ളി സെമിത്തേരിയിൽ.
മുക്കൂട്ടുതറ: പാമ്പാക്കട വീട്ടിൽ പരേതനായ ചെറിയാെൻറ മകൾ പി.സി. ഏലിയാമ്മ (സാലി -56) നിര്യാതയായി. സഹോദരങ്ങൾ: പി.സി. ഉലഹന്നാൻ, കുര്യാക്കോസ്, അലക്സ് ചെറിയാൻ. സംസ്കാരം വ്യാഴാഴ്ച 3.30ന് പ്രപ്പോസ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ചങ്ങനാശ്ശേരി: പെരുന്ന കിഴക്ക് മണിമന്ദിരത്തിൽ എം.എൻ. നീലകണ്ഠൻ നായർ (റിട്ട. ജോയൻറ് ഡയറക്ടർ വിദ്യാഭ്യാസ വകുപ്പ് -92) നിര്യാതനായി. ഭാര്യ: സുനന്ദ എം. നായർ. മക്കൾ: സുരേഷ്, സതീഷ്, ജയലക്ഷ്മി. മരുമക്കൾ: ഡോ. ജലജ എസ്. കുമാർ, ശ്രീലേഖ എസ്. കുമാർ, പി.കെ. രാധാകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.
ഈരാറ്റുപേട്ട: തെക്കേക്കര തെയില കാട്ടിൽ മക്കാർ (74) നിര്യാതനായി. ഭാര്യ : ബഷീറ. മക്കൾ : ഷക്കീല, ഷെഫീല, സുഹ്റ, റസിയ, ഹലീൽ, റാസി, കബീർ. മരുമക്കൾ: ഷാഹുൽ, അഷറഫ്, നാസർ, ജബ്ബാർ, സൽമ, ലിജിന, അനീഷ.
ഈരാറ്റുപേട്ട: വട്ടക്കയം കൂറുമുളംതടത്തിൽ പരീക്കുട്ടി (56) നിര്യാതനായി. ഭാര്യ: പാറനാനിയ്ക്കൽ കുടുംബാംഗം ബുഷ്റ. മക്കൾ: സുമിന, ആമിന, മുഹ്സിൻ. മരുമകൻ: ഷിയാസ് കാഞ്ഞിരപ്പള്ളി.
പാലാ: ചെമ്പകശ്ശേരില്‍ ജോസഫ് ചെറിയാന് (ജോയ് -71) നിര്യാതനായി. ഭാര്യ: വാകക്കാട് കുന്നക്കാട് ആനി. മക്കള്‍: ലിേൻറാ (ഡല്‍ഹി), ചെറിയാന് (എസ്.ബി.ഐ പാലാ), അന്നക്കുട്ടി (പോസ്റ്റ് ഓഫിസ് പ്ലാശനാല്‍), മറിയം. മരുമക്കള്‍: ജോഷി മുളന്താനത്ത് (മാലം), നിമ്മി കൊനുക്കുന്നേല് (തിക്കോയി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പാലാ സെൻറ് തോമസ് കാത്തീഡ്രൽ സെമിത്തേരിയിൽ.