Obituary
മലപ്പുറം: മൂന്നാംപടി എൻ.എസ്.എസ് റോഡിന് എതിർവശം പുത്തൻവീട്ടിൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: ശാന്ത (റിട്ട. മലപ്പുറം ജില്ല സഹകരണ ആശുപത്രി). മക്കൾ: അജയൻ, വിജയൻ. മരുമക്കൾ: ഷീജ, രേഷ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുണ്ടുപറമ്പ് വാതക ശ്മശാനത്തിൽ.
വളാഞ്ചേരി: പൂക്കാട്ടിരി സഫ കോളജിനു സമീപം കൊളമ്പൻ കുഞ്ഞി മൊയ്തീൻ കുട്ടി (69) നിര്യാതനായി. ഭാര്യ: ലൈല നീറ്റുകാട്ടിൽ. മക്കൾ: സമീർ, സാഹിർ, ഷബീർ (റിയാദ്), നിഹ്ഷ ഷബാന. മരുമക്കൾ: ഹന്നത്ത് (സി.കെ. പാറ), റസിയ (ഐങ്കലം), മാജിത (മാവണ്ടിയൂർ). സഹോദരങ്ങൾ: കൊളമ്പൻ ഹസ്സൻ, കെ.എം. കുട്ടി.
എടക്കര: പോത്തുകല്‍ പൂളപ്പാടം കല്ലിങ്ങല്‍ വീട്ടില്‍ കറുപ്പന് (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ഉണ്ണികൃഷ്ണന്, വിഷ്ണുനാരായന്, സുഭദ്ര, പുഷ്പകുമാരി. മരുമക്കള്‍: മിനി, സ്വപ്ന, വാസു, രാമകൃഷ്ണന്.
എടക്കര: ചൂങ്കത്തറ അമ്പലകുന്ന് നറുക്കില്‍ ബീജു (38) നിര്യാതനായി. ഭാര്യ: ജയ. മക്കള്‍: അനാബിക, അജുട്ടന്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മുണ്ടപ്പാടം ശ്മശാനത്തില്‍.
കാളികാവ്: പുല്ലങ്കോട് ചളിവാരി കോളനിയിലെ ചളിവാരി ചാത്തപ്പൻ (75) നിര്യാതനായി. ഭാര്യ: നീലി. മക്കൾ: ലക്ഷ്മി, ബാലൻ, ശാന്ത, മണി, അനിത, സുനിത, സുധി, സുധീഷ്. മരുമക്കൾ: ശങ്കരൻ, സുന്ദരൻ, ദീപു, ബാബു.
ആതവനാട്: മണ്ണേക്കര മഹല്ലിൽപ്പെട്ട ആതവനാട് ആയുർവേദ ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന കുന്നനാടൻ കബീറിെൻറ മകൾ സെൽവ (10) നിര്യാതയായി. ആതവനാട് പരിതി ഗവ. ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സൗദ. സഹോദരങ്ങൾ: ലുഖ്മാൻ, ജുമാന, സഫ. ഖബറടക്കം തിങ്കളാഴ്ച മണ്ണേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നിലമ്പൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വഴിക്കടവ് ആലപൊയിൽ തിട്ടുമ്മൽ സംഷീർ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കോഴിക്കോട് ബീച്ച് റോഡിലാണ് അപകടം. സംഷീർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സംഷീറിനെ ഉടനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ഒരു കൂൾബാറിൽ ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: മൈസൂർ സ്വദേശി നിസാർ. മാതാവ്: സുലൈഖ. സഹോദരങ്ങൾ: അർഷാദ്, ഫെമിന.
കോതമംഗലം: സുഹൃത്തുക്കളുമായി കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ആനവിരട്ടി തൈക്കൽ നോബിൻ റോയിയാണ് (23) മരണപ്പെട്ടത്. മാമലക്കണ്ടം ഉരുളികുഴിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും ഒരു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ആറടി താഴ്ചയുള്ള കുഴിയാണിത്. ഇതിന് മുമ്പും ഇവിടെ ആളുകൾ അപകടത്തിൽപ്പെട്ടിട്ടുണ്ട്.മൂന്നാർ ഗവണ്‍മെൻറ് കോളജ് രണ്ടാം വർഷ ബി.എ ബിരുദ വിദ്യാർഥിയാണ് നോബിൻ. പിതാവ്: റോയി, മാതാവ്: മിനി, സഹോദരി: നിമ്മി. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മാവേലിക്കര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടികുളങ്ങര ഈരേഴ വടക്ക് അമ്പാടിയിൽ റെയിൽവേ റിട്ട.ഉദ്യോഗസ്ഥൻ ജ്യോതി കുമാറിെൻറ മകൻ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഓപറേറ്റിങ് വിഭാഗം ഉദ്യോഗസ്ഥൻ ജെ.അരുൺ (കണ്ണൻ-33) ആണ് മരിച്ചത്. കഴിഞ്ഞ 10ന് രാത്രിയിൽ ആൽത്തറമൂട്-ചെട്ടികുളങ്ങര റോഡിൽ ബൈക്കുംസൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. അമ്മ: രേഖ. സഹോദരൻ: ജയശങ്കർ.
കാലടി: ടിപ്പർ ലോറിയിടിച്ച് വയോധികൻ മരിച്ചു. ചെങ്ങൽ കിഴക്കാപ്പുറത്ത്കുടി വീട്ടിൽ കെ.പി. മോഹനനാണ് (62) മരിച്ചത്.ശനിയാഴ്ച ഉച്ചക്ക് കാഞ്ഞൂരിലായിരുന്നു അപകടം. ഉടൻ കാഞ്ഞൂരിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. ഭാര്യ: ഓമന. മക്കൾ: വിബിൻ, വിനീത.
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡില്‍ മധ്യവയസ്കന് കാറിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ഏറ്റുമാനൂര്‍ ചുണ്ടക്കാട്ടില്‍ കരുണാകരെൻറ മകന് സതീശ്കുമാറാണ് (തമ്പി - 54) മരിച്ചത്. തോര്‍ത്ത് കഴുത്തില്‍ കെട്ടി കാറിനുള്ളിലെ പിടിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പട്രോളിങ്ങിന് പോയ പൊലീസുകാരാണ് ഞായറാഴ്ച പുലര്‍ച്ച 1.30ഓടെ ചെറുവാണ്ടൂര്‍ കെ.എന്‍.ബി ജങ്ഷന് വടക്കുമാറി കാറിനുള്ളില്‍ സതീശിനെ മരിച്ചനിലയില്‍ കണ്ടത്. സംശയകരമായ സാഹചര്യത്തില്‍ റോഡില്‍ കിടന്ന കാര്‍ പരിശോധിക്കുകയായിരുന്നു. വാഹനക്കച്ചവടവും സാമ്പത്തിക ഇടപാടുകളും മറ്റും നടത്തിവന്നിരുന്നയാളാണ് സതീശ്കുമാര്‍. അതേസമയം, സംഭവത്തില്‍ ദുരൂഹത ആരോപിക്കപ്പെടുന്നുണ്ട്. കാറിനുള്ളില്‍ എങ്ങനെ ഇത്തരത്തില്‍ ആത്മഹത്യ ചെയ്യുമെന്നാണ് സംശയം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പൊലീസിെൻറ നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ചങ്ങനാശ്ശേരി: കണ്ടെയ്നർ ലോറിയും മിനി ലോറിയും കൂട്ടിയിടിച്ച് മകനൊപ്പം സഞ്ചരിച്ച ഗൃഹനാഥൻ മരിച്ചു. തൊടുപുഴ വേങ്ങല്ലൂർ കപ്രാട്ടിൽ വീട്ടിൽ മുഹമ്മദ് കണ്ണിെൻറ (കുഞ്ഞമ്മാണി അണ്ണൻ) മകൻ കെ.പി. ഷാജിയാണ് (55) മരിച്ചത്. പായിപ്പാട് നാലുകോടി ജങ്ഷനിൽ ഞായറാഴ്ച പുലർച്ച 3.50 ഓടെയാണ് സംഭവം.തൊടുപുഴയിൽനിന്ന് തടി ഉരുപ്പടികളുമായി തിരുവനന്തപുരത്തേക്ക് പോയ ഷാജിയും മകൻ ഷാമോനും സഞ്ചരിച്ച മിനി ലോറിയും പായിപ്പാട് മാർക്കറ്റിൽ മത്സ്യം ഇറക്കിയശേഷം തിരികെ വന്ന കണ്ടെയ്നർ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഷാജിയുടെ മകനായിരുന്നു മിനി ലോറി ഓടിച്ചത്. ഇടതുവശത്ത് ഇരുന്ന ഷാജിയുടെ ഭാഗത്താണ് കണ്ടെയ്നർ ലോറി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാതിലിനടിയിൽ അകപ്പെട്ട ഷാജിയുടെ കാലിനുതാഴേക്ക് ഗുരുതര പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിക്കുകയായിരുന്നു. ലോറി അമിതവേഗത്തിൽ എത്തിയതാകാം അപകടത്തിന് ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. തൃക്കൊടിത്താനം പൊലീസ് നടപടി സ്വീകരിച്ചു. അപകടത്തിൽ മിനി ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ വേങ്ങല്ലൂർ വലിയവീട്ടിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി. മാതാവ്: സൈനബ. ഭാര്യ: അനീസ. മറ്റുമക്കൾ: സൽമാൻ, ഷബാന. മരുമക്കൾ: ഖദീജ, നസീദ്. സഹോദരങ്ങൾ: നവാസ്, നാസർ, നിഷാദ്, റെജീന, ബുഷറ, ഷാഹിറ.