Obituary
ബേപ്പൂർ: ബേപ്പൂർ വായനശാലക്ക് സമീപം കുറ്റിക്കാട്ടിൽ മുകുന്ദൻ (60) നിര്യാതനായി. യു.എ.ഇയിൽ ഏറെക്കാലം മറൈൻ എൻജിൻ മെക്കാനിക് ആയിരുന്നു. സിംഗപ്പൂരിൽ വർക്ക്ഷോപ് ജീവനക്കാരനായിരുന്നു. ഭാര്യ: ബീന. മക്കൾ: അനുരാജ് (അവർണ സ്റ്റുഡിയോ ഫറോക്ക്), അരുൺജിത്ത് (ഇഖ്റ ഹോസ്പിറ്റൽ). സഹോദരങ്ങൾ: ശിവൻ, പ്രകാശൻ (റിട്ട. കസ്റ്റംസ്), ബാലൻ, രാധ.
നാദാപുരം: പുറമേരിയിലെ മീത്തലെ ഇളമ്പിലായി കൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ദിനേശൻ, സുമ, സുരേഷ് ബാബു. മരുമക്കൾ: സീന, സിന്ധു, ശശി.
ബാലുശ്ശേരി: തത്തമ്പത്ത് ഇടത്തിൽമീത്തൽ പരേതനായ വെള്ളെൻറ ഭാര്യ അരിയായി (88) നിര്യാതയായി. മക്കൾ: ഭരതൻ (സെക്യൂരിറ്റി സ്റ്റാഫ് ഗവ. താലൂക്ക് ആശുപത്രി, ബാലുശ്ശേരി), പരേതരായ മീനാക്ഷി, ചന്ദ്രൻ. മരുമക്കൾ: മല്ലിക, പരേതരായ ആണ്ടി, കമല.
കരുനാഗപ്പള്ളി: കൊല്ലം മുളങ്കാടകത്ത് പരേതനായ രാമചന്ദ്രൻ ആചാരിയുടെയും സരസ്വതിയുടെയും മകൻ അയണിവേലിക്കുളങ്ങര വടക്ക് ആലുംമൂട്ടിൽ (ഗിരിനാഥ് ഭവനം) രഘുനാഥ് (51) കുവൈത്തിൽ നിര്യാതനായി. ഭാര്യ: ഗിരിജ. സംസ്കാരം പിന്നീട്.
പാലാഴി പാല: വട്ടക്കാട്ട് ഇമ്പിച്ചാലി (78) നിര്യാതനായി. ഭാര്യമാർ: പരേതയായ ഉമ്മാച്ചയ്, ഫാത്തിമ. മക്കൾ: സാദിഖലി, സക്കീന. അബ്ദുൽ കബീർ, മുഹമ്മദ് ഷാഫി, ഫാത്തിമ. മരുമക്കൾ: റഷീദ, പരേതനായ ബാവ, സലീന, ജസ്ന, മുഹമ്മദ് റാഫി.
പേരാമ്പ്ര: മൂരികുത്തി രാധാ ഭവനത്തിൽ പരേതനായ കെ.ടി. ശങ്കരൻ നായരുടെ ഭാര്യ പാർവതി അമ്മ (87) നിര്യാതയായി. മക്കൾ: രാധ, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ. മരുമക്കൾ: ബാലകൃഷ്ണൻ നായർ, ബിന്ദു (ഓർക്കാട്ടേരി), ബിന്ദു (കൂത്താളി).
ചെന്ത്രാപ്പിന്നി: ഈസ്റ്റ് മാഞ്ചാക്കൽ പരേതനായ ചാത്തയുടെ ഭാര്യ ലക്ഷ്മി (95) നിര്യാതയായി. മക്കൾ: തിലകൻ, പ്രേമ, രവീന്ദ്രൻ, പ്രകാശൻ, രഘുനാഥ്, സരിത. മരുമക്കൾ: ലളിത, സഹദേവൻ, ശോഭന, ഉഷ, ബീന, മോഹൻദാസ്.
കുന്ദമംഗലം: കാരയിൽ താമസിക്കുന്ന കൊടുവള്ളി പൂളക്കമണ്ണിൽ സോമൻ നായർ (55) നിര്യാതനായി. ഭാര്യ: പ്രസന്ന. മകൾ: അശ്വനി. മരുമകൻ: നിധീഷ് (ദുബൈ). സഹോദരങ്ങൾ: അനിൽകുമാർ, ഉഷ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
നടുവണ്ണൂർ: നടുവണ്ണൂരിലെ വ്യാപാരിയായിരുന്ന മരുതിയാട്ടുപടിക്കൽ മമ്മു (81) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: നഫീസ, കോയ (അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർ, ജി.എസ്.ടി വയനാട്), റഷീദ് (ഫെയർ കോപ്പി സൂപ്രണ്ട്, ജില്ല കോടതി കോഴിക്കോട്). മരുമക്കൾ: മൊയ്തീൻ കോയ, ഹസീന, ഷംസാദ.
ഓയൂർ: ചുങ്കത്തറ പാപ്പാലോട് പതിനൊന്നുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാപ്പാലോട് കല്ലുവിള അക്കരവിള വീട്ടിൽ നജീബ് -സുമയ്യ ദമ്പതികളുടെ മകൻ സെയ്ദലി എന്ന സെയ്ദ് (11) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ച അഞ്ചരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ സെയ്ദിനെ മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൈലോട് ടി.വി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടത്തിന് ശേഷം ബുധനാഴ്ച ഉച്ചക്ക് പയ്യക്കോട് ജുമാമസ്ജിദിൽ ഖബറടക്കും. സഹോദരി: ഫാത്തിമ.
കുന്നത്തങ്ങാടി: വെളുത്തൂർ കോളങ്ങാട്ട് ഗോപാലെൻറ മകൻ ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: വിനോദ് (സി.പി.എം കുന്നത്തങ്ങാടി ബ്രാഞ്ച് അംഗം), വിനീത. മരുമക്കൾ: രേഷ്മ, അരുൺ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വടൂക്കര ശ്മശാനത്തിൽ.
പുൽപള്ളി: ചാമംകൊല്ലിയിൻ സുരേന്ദ്രൻ-രുഗ്മിണി ദമ്പതികളുടെ മകൻ സുജിത്ത് (27) നിര്യാതനായി. സ്വകാര്യ ബസ് കണ്ടക്ടറായിരുന്നു. സഹോദരൻ: സുമേഷ്.