Obituary
കടലുണ്ടി: ഇടച്ചിറ കൃഷ്ണ യു.പി സ്കൂളിന് സമീപം പരേതനായ തൈക്കൂട്ടത്തിൽ ചോയിയുടെ മകൻ പരുഷോത്തമൻ (60) നിര്യാതനായി. സൗദി ദമ്മാമിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ഇദ്ദേഹം അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മാതാവ്: സരസു. ഭാര്യ: ഗീത. മക്കൾ: പ്രത്യാശ്, പവിത്ര. സഹോദരങ്ങൾ: കൃഷ്ണൻ (റിട്ട. റെയിൽവേ), ഗോപാലകൃഷ്ണൻ, ശാന്ത, സുനില. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
വേളം: പെരുവയലിലെ ചാലാങ്കണ്ടി മൊയ്തു ഹാജി (69) നിര്യാതനായി. ഭാര്യ: ഹലീമ. മക്കള്‍: സുമയ്യ, സാബിറ, മുഹമ്മദ് ശാഫി. മരുമക്കള്‍: അസീസ്, മുഹമ്മദ് ബഷീര്‍, നജ്മ.
നന്മണ്ട: കൊളത്തൂർ നീലിയാകുയിൽ ഗോവിന്ദൻ കുട്ടി നായരുടെ മകൻ രാധാകൃഷ്ണൻ (53) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ഭാഗ്യലക്ഷ്മി, ഹരിശങ്കർ. മാതാവ്: ദേവകി. സഹോദരങ്ങൾ: ബിന്ദു, ദിനേശൻ.
ചക്കുംകടവ്: റഷീദ് മഹലില്‍ ബിയാച്ചു ഹജ്ജുമ്മ (96) നിര്യാതയായി. മക്കള്‍: കോയമോന്, ഹംസ, കുഞ്ഞിബി, അബ്ദുറസാഖ്. മരുമക്കള്‍: അബ്ദു, ആയിഷബി, റുഖിയ, സഫിയ.
പഴഞ്ഞി: ഐന്നൂർ ലക്ഷംവീട് പുതുരുത്തി വീട്ടിൽ ബാലൻ (84) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സുബ്രഹ്മണ്യൻ, പ്രകാശൻ, രാധ, രജിനി. മരുമക്കൾ: തിലകമണി, മല്ലിക, സുബ്രഹ്മണ്യൻ.
തൃപ്രയാർ: വലപ്പാട് ചൂലൂർ പള്ളത്ത് കരിമ്പനാറയിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ഖദീജ (95) നിര്യാതയായി. പ്രവാസി വ്യവസായി ഗൾഫാർ മുഹമ്മദലിയുടെ മാതൃസഹോദരിയാണ്. മക്കൾ: പി.എം. ശരീഫ് അലി (ഒമേഗ ട്രാവൽസ്, തൃപ്രയാർ), പി.എം. ബഷീർ (അൽ ഷെബ). മരുമക്കൾ: അലീമ, സീനത്ത്.
കൊടുങ്ങല്ലൂർ: എറിയാട് കൊണ്ടിയാറ പരേതനായ നാരായണെൻറ ഭാര്യ അമ്മിണി (92) നിര്യാതയായി. മക്കൾ: ശശീന്ദ്രൻ, രവീന്ദ്രൻ, ബാലകൃഷ്ണൻ, പ്രകാശൻ, സുജാത. മരുമക്കൾ: വനജ, ഉഷ, ആത്മജ, ജയന്തി, ശ്രീനിവാസൻ.
ഇരിങ്ങാലക്കുട: എടക്കുളം പരേതനായ കൊക്കയിൽ ഭാസ്കരമേനോെൻറ ഭാര്യ ശ്രീകൃഷ്ണവിലാസം എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക പാഴാട്ട് ഭവാനിയമ്മ (85) നിര്യാതയായി. മക്കൾ: അംബിക (റിട്ട. അധ്യാപിക മുംബൈ കൃഷ്ണമേനോൻ മെമ്മോറിയൽ കോളജ്), ഉഷ, കൃഷ്ണകുമാർ (കോൺട്രാക്ടർ), ജയകുമാർ (അസി. മാനേജർ, എസ്ബി.ഐ, ഊരകം), സന്ധ്യ (അധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്.എസ്, പാറക്കടവ്). മരുമക്കൾ: മുകുന്ദൻ നായർ, സജീവൻ (ബിസിനസ്), മിനി, ഉമ, മധുസൂദനൻ (മുകുന്ദപുരം തഹസിൽദാർ).
തഴുത്തല: പേരയം കൈരളി മന്ദിരത്തിൽ പി. ചന്ദ്രൻ (74^ റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ ഗൗതമി. മക്കൾ: ശ്രീകുമാർ, ശ്രീകുമാരി, ശ്രീലത, അനിൽകുമാർ, റൂണ. മരുമക്കൾ: ലാലി, രാജൻ, അശോകൻ, ആശ, ലാലു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12.30ന്.
കൊട്ടിയം: പള്ളികിഴക്കതിൽ കൈരളിയിൽ പരേതനായ ശ്രീധരെൻറ ഭാര്യ നളിനി (89) നിര്യാതയായി. മക്കൾ: സരസകുമാർ, ലൈല, ശ്രീകുമാർ, സതീശൻ, ലതിക, ലീല, അനി, ഷീജ. മരുമക്കൾ: സോമവല്ലി, ഫൽഗുണൻ, ഗീതകുമാരി, ബേബി, സത്യൻ, സുരേഷ്കുമാർ, സുമ, അനിൽ.
വൈക്കം: വൈക്കം തലയാഴംകൂവത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴംകൂവം മനയ്ക്കത്തറയിൽ ബാബുവിെൻറ ഭാര്യ സൂസനാണ് (42) കൊല്ലപ്പെട്ടത്. ബാബുവിനെ (47) കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് വൈക്കം പൊലീസ് പറഞ്ഞു. മക്കൾ: ജോജി, ആൻമേരി. മരുമകൻ: സോബിൻ. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ.
വൈക്കം: വൈക്കം തലയാഴംകൂവത്ത് യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴംകൂവം മനയ്ക്കത്തറയിൽ ബാബുവിെൻറ ഭാര്യ സൂസനാണ് (42) കൊല്ലപ്പെട്ടത്. ബാബുവിനെ (47) കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടർന്ന് വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നുവെന്ന് വൈക്കം പൊലീസ് പറഞ്ഞു. മക്കൾ: ജോജി, ആൻമേരി. മരുമകൻ: സോബിൻ. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ.