Obituary
മഞ്ചേരി: വള്ളുവമ്പ്രത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിത്തൊടി മുഹമ്മദ് ശരീഫിെൻറ മകൻ മുഹമ്മദ് ആഷിഖ് (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് പുറത്തുപോയതായിരുന്നു. ഏറെ വൈകി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. രാവിലെ നാട്ടുകാരാണ് വള്ളുവമ്പ്രം അങ്ങാടിയിൽ മലപ്പുറം റോഡിനോട് ചേർന്ന കെട്ടിടത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. പൊലീസ്, ഫൊറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മാതാവ്: താഹിറ കോടാലി. സഹോദരങ്ങൾ: ലുഖ്മാൻ സാദിഖ്, അമീർ സുൽത്താൻ, ഫസൽ റഹ്മാൻ, ശരീഫ നൂർ, ഫസ്ന, ജസീല, അസ്ന, അൻഷിദ, ജാസ്മിൻ.
വളാഞ്ചേരി: പെരുമ്പറമ്പ് മൂടാൽ പാലക്കൽ പരേതനായ ചെറീത് ഹാജിയുടെ മകൻ ഹാരിസ് (41) കുവൈത്തിൽ പനി ബാധിച്ച് മരിച്ചു. കുവൈത്ത് കെ.എം.സി.സി ഭാരവാഹി, കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ മിയ മസ്ജിദ് യൂനിറ്റ് അംഗം, പെരുമ്പറമ്പ് മൂടാൽ മഹല്ല് കൂട്ടായ്മ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മാതാവ്: ആയിശ. ഭാര്യ: സുമയ്യ. മകൾ: ഹന്ന ഫാത്തിമ. സഹോദരങ്ങൾ: അലി എന്ന കുഞ്ഞിപ്പ (സൗദി) , ഹുസൈൻ, ഇഖ്ബാൽ (അബൂദബി), സുബൈർ (സൗദി), സുഹൈർ, ഖദീജ, ഫാത്തിമ, സൈനബ.
ഇരിങ്ങാലക്കുട: വയോജന കേന്ദ്രമായ ദൈവപരിപാലന ഭവനത്തിലെ അന്തേവാസി എടതിരിഞ്ഞി വിരുത്തിപ്പറമ്പിൽ പീറ്റർ (83) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ പട്ടണത്തിലെ കോവിഡ് മരണങ്ങൾ പതിനൊന്നായി. ഒക്ടോബർ 23ന് മരിച്ച ഇവിടെത്തെ അന്തേവാസി പാലക്കാട് കിഴക്കുംഞ്ചേരി സ്വദേശിക്ക് മരണാനന്തര പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പിറ്റേന്ന് നടത്തിയ പരിശോധനയിൽ പീറ്റർ ഉൾപ്പെടെയുള്ള അന്തേവാസികൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ചികിത്സയിലായിരുന്ന പീറ്റർ ബുധനാഴ്ച പുലർച്ചെ രണ്ടിനാണ് മരിച്ചത്. അവിവാഹിതനാണ്. കാഴ്ചക്കുറവുള്ള പീറ്റർ 23 വർഷമായി ദൈവപരിപാലന ഭവനത്തിലാണ് കഴിയുന്നത്. നന്തിക്കര സ്വദേശിയായ അന്തേവാസി കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
കോലഴി: പണിക്കവീട്ടിൽ ഗോപാലകൃഷ്ണൻ (74) കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടത്തി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ഭാഗ്യലക്ഷ്മി, പരേതയായ ഗീത. മരുമകൻ: ജയപ്രകാശ്.കയ്പമംഗലം: കൂരിക്കുഴി 18 മുറി സ്വദേശി തിണ്ടിക്കൽ ഇബ്രാഹിമിെൻറ മകൻ മുഹമ്മദ് ഷാജി (45) കോവിഡ് ബാധിച്ച് മരിച്ചു. കൊടകരയിൽ മത്സ്യ കച്ചവടക്കാരനായ മുഹമ്മദ് ഷാജിക്ക് ഒക്ടോബർ 31നാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ തന്നെ ക്വാറൻറീനിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രി ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപതിയിൽ ചികിത്സ തേടി തിരികെ വന്നിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, രാത്രി പത്തോടെ മരിക്കുകയായിരുന്നു. മാതാവ്: ഹലീമ. ഭാര്യ: സാബിത. മക്കൾ: തൻസിയ, യാസീൻ.
കോലഴി: പണിക്കവീട്ടിൽ ഗോപാലകൃഷ്ണൻ (74) കോവിഡ് ബാധിച്ച് മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കാരം നടത്തി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: ജാനകി. മക്കൾ: ഭാഗ്യലക്ഷ്മി, പരേതയായ ഗീത. മരുമകൻ: ജയപ്രകാശ്.
കയ്പമംഗലം: കൂരിക്കുഴി 18 മുറി സ്വദേശി തിണ്ടിക്കൽ ഇബ്രാഹിമിെൻറ മകൻ മുഹമ്മദ് ഷാജി (45) കോവിഡ് ബാധിച്ച് മരിച്ചു. കൊടകരയിൽ മത്സ്യ കച്ചവടക്കാരനായ മുഹമ്മദ് ഷാജിക്ക് ഒക്ടോബർ 31നാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ തന്നെ ക്വാറൻറീനിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാത്രി ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപതിയിൽ ചികിത്സ തേടി തിരികെ വന്നിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, രാത്രി പത്തോടെ മരിക്കുകയായിരുന്നു. മാതാവ്: ഹലീമ. ഭാര്യ: സാബിത. മക്കൾ: തൻസിയ, യാസീൻ.
ചാവക്കാട്: മണത്തല ബേബിറോഡ് സരസ്വതി സ്കൂളിന് പടിഞ്ഞാറ് പരേതനായ രേയി സോമെൻറ മകൻ പ്രദീപ് (44) ദുബൈയിൽ നിര്യാതനായി. ഭാര്യ: ഷൈജ. മക്കൾ: ആദിധേയ, ആദിദേവ്. മാതാവ്: ജാനകി. സഹോദരങ്ങൾ: ഷർളി ശിവദാസ്, പ്രസാദ്, പ്രവീൺ, പ്രശാന്ത്, പ്രിയ രാജേഷ്.
തൃപ്രയാർ: വലപ്പാട് താഴെ പീടികയിൽ മൻസൂർഅലി (85) നിര്യാതനായി. വാച്ച് െമക്കാനിക്ക് ആയിരുന്നു. ഭാര്യ: ലൈല. മകൻ: അക്ബറലി (ഗൾഫ്). മരുമകൾ: റഫിയത്ത്.
മണലൂർ: അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപം അച്ചുപറമ്പിൽ ഗോവിന്ദെൻറ മകൻ ദിനേശൻ (57) നിര്യാതനായി. പുത്തൻപീടിക സെൻററിലെ ഓട്ടോതൊഴിലാളി ആണ്. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: അക്ഷയ്, അഭിരാം. മരുമകൾ: കൃഷ്ണപ്രിയ.
മാള: പൂപ്പത്തി ഏരിമ്മൽ ധർമരാജെൻറ ഭാര്യ കല്യാണി (78) നിര്യാതയായി. മക്കൾ: ഷാജി, രാജീവ്, ജോഷി. മരുമക്കൾ: ഷീജ, സന്ധ്യ, ലിപി.
ചാവക്കാട്: പുന്ന പരേതനായ മുണ്ടോക്കിൽ കുഞ്ഞിമോെൻറ ഭാര്യ ഹവ്വ (90) നിര്യാതയായി. മക്കൾ: ഫാത്തിമ, സുലു, അസീസ്, റസിയ, റംലത്ത്, കബീർ പുന്ന, സഹിയ, സാഹിറ. മരുമക്കൾ: ആരിഫ, ശറഫു, ഹനീഫ, ഉമൈറ, ഫിറോസ്, സുധീർ.
ആലപ്പാട്: പുള്ള് തെക്കേപ്പടി രാമെൻറ മകൻ വേലായുധൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ (മുൻ പഞ്ചായത്തംഗം). മക്കൾ: നിഷ, നിഷിൽ, നിഷിത. മരുമക്കൾ: മനു, വീണ, ഷിബു.
പുന്നയൂർ: കുഴിങ്ങര പള്ളിക്ക് തെക്ക് പരേതനായ ഊക്കയിൽ മുഹമ്മദ് മുസ്ലിയാരുടെ മകൻ നൊണ്ണംപുള്ളി അലി മുഹമ്മദ് (ആല്യാമുണ്ണി ഹാജി- 80) നിര്യാതനായി. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: അഷറഫ്, ഹനീഫ, ആമിന, സുബൈദ, റഹീം, സുബൈർ. മരുമക്കൾ: റംല, ഫൗസിയ, അബ്ദുൽഖാദർ, ബാബു, റസിയ, മാഹിറ.
കരാഞ്ചിറ: മുനയം പുന്നപ്പുള്ളി അയ്യപ്പെൻറ ഭാര്യ വള്ളിയമ്മ (73) നിര്യാതയായി. മക്കൾ: സത്യൻ, ലളിത, മധു. മരുമക്കൾ: ജെയ്നി, മോഹനൻ, രാജി.