Obituary
മല്ലപ്പള്ളി: മുണ്ടിയപ്പള്ളി കാഞ്ഞിരത്തുംമൂട്ടിൽ കെ.എസ്. എബ്രഹാം (പൊന്നച്ചൻ- 83) നിര്യാതനായി. ഭാര്യ: അന്നമ്മ എബ്രഹാം. മക്കൾ: റെജി (കുവൈത്ത്), രഞ്ജി (സൗദി), റെനി (ആസ്ട്രേലിയ). മരുമക്കൾ: സിന്ധു, ജിജി, ബിന്ദു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കവിയൂർ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.
ഉടുമ്പന്നൂർ: മിഷ്യൻകുന്ന് ഇലവുങ്കൽ ജോർജ് മാത്യു (ജോർജ്കുട്ടി -62) നിര്യാതനായി. ഭാര്യ: ചിന്നമ്മ. മകൾ: അനു സെബി. മരുമകൻ: സെബി ജോസഫ് (കോയിക്കക്കുടി, നേര്യമംഗലം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പള്ളിക്കാമുറി ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ.
കുന്നിക്കോട്: തേക്കുംമുകൾ തുടുപ്പള്ളിൽ വടക്കേതിൽ വീട്ടിൽ ഭാസ്കരൻ പിള്ള (92) നിര്യാതനായി. ഭാര്യ: പരേതയായ ഭാർഗവിയമ്മ. മക്കൾ: ശശിധരൻപിള്ള (റിട്ട. മിലിട്ടറി), രാജീവൻപിള്ള (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി), സജീവൻ (റിട്ട. മിലിട്ടറി), ഉഷാകുമാരി. മരുമക്കൾ: പരേതയായ ഓമനയമ്മ, ശ്രീകല, ശ്രീകുമാരി, പരേതനായ രവീന്ദ്രക്കുറുപ്പ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
ചെമ്പകപ്പാറ: കുപ്പച്ചാംപടി പടിഞ്ഞാറേക്കുറ്റ് കുരുവിള ദേവസ്യ (79) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: ഷാൻറി, സിബി, ജെയ്സി, ജോബി, ബിനോയി. മരുമക്കൾ: ബേബിച്ചൻ ഞാവള്ളിക്കുന്നേൽ, ഡിനു പുളിഞ്ചുമൂട്ടിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് സെൻറ് സെബാസ്റ്റ്യൻ ചർച്ച് സ്നേഹഗിരി സെമിത്തേരിയിൽ.
കട്ടപ്പന: തൃപ്പൂണിത്തുറ റോയല്‍ ഗാര്‍ഡന്‍സില്‍ ഞായല്ലൂര്‍ ഡോ. വത്സല മോഹന്‍ ജോര്ജിെൻറയും പരേതനായ ഡോ. മോഹന്‍ ജോര്ജിെൻറയും മകന് സുനില്‍ മോഹന്‍ ജോര്‍ജിെൻറ ഭാര്യ റേച്ചല്‍ ബേബി (37) ലണ്ടനില്‍ നിര്യാതയായി. കട്ടപ്പന തുണ്ടത്തിലേട്ട് ടി.എസ്. ബേബി (റിട്ട. അധ്യാപകന്) യുടെയും കെ.ജെ. അന്നമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) യുടെയും മകളാണ്. സഹോദരങ്ങള്‍: ട്രീസ ബേബി എബി (യു.എസ്.എ), ഡോ. ആന്‍പി ബേബി ജോവിന് (യു.എസ്.എ). സംസ്കാരം പിന്നീട്.
കുന്നിക്കോട്: തേക്കിൻമുകൾ ശങ്കരവിലാസം വീട്ടിൽ കെ. ശ്രീധരൻപിള്ള (79) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മകൻ: പരേതനായ അമർനാഥ് (കിങ്ങിണി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കൊല്ലം: കിളികൊല്ലൂർ ശാസ്താനഗർ 129 ബിജു നിവാസിൽ ശശിധരൻ (76-റിട്ട. ലോക്കോ പൈലറ്റ്, സതേൺ െറയിൽവേ) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ബിജു, ബിനു. മരുമക്കൾ: രാജി, ദീപ്തി. മരണാനാന്തരചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്.
നെടുമ്പന: അൻസാർ മൻസിലിൽ എം. ഷാഹുൽഹമീദ് (87) നിര്യാതനായി. നെടുമ്പന വില്ലേജ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ ജമീലാബീവി. മക്കൾ: മലീഹാബീവി, ഷറഫുദ്ദീൻ, ജലാലുദ്ദീൻ, നസീമാബീവി, ലൈല, ബഷീർ, സഫിയ, ഖദീജാബീവി, അൻസാറുദ്ദീൻ.
പത്തനാപുരം: പിടവൂർ പുല്ലാഞ്ഞിമൂട്ടിൽ ഇ.ടി. കോശി (കുഞ്ഞുമോൻ, 73) നിര്യാതനായി. ഭാര്യ: എലിസബത്ത് കോശി (പറക്കോട് പൊയ്കയിൽ കുടുംബാംഗം). മക്കൾ: സൂസൻ തോമസ് കോശി, പരേതനായ സുബിൻ തോമസ് കോശി. മരുമകൻ: ഡോ. ബിജോ ബി. മാത്യു (തുരുത്തിക്കാട് മാടപ്പള്ളിൽ കുടുംബാംഗം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പിടവൂർ ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.
കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം ശ്രീകുലത്തിൽ റിട്ട. ഹെഡ്മാസ്റ്റർ പി.ജി. രാമകൃഷ്ണൻ (86) നിര്യാതനായി. കല്ലേലിഭാഗം 416ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം പ്രസിഡൻറ്, തൊടിയൂർ എസ്.എൻ.വി.എൽ.പി.എസിെൻറയും കല്ലേലിഭാഗം എസ്.എൻ വിദ്യാപീഠത്തിെൻറയും മാനേജർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: ഭാമാവതി. മക്കൾ: പ്രീത, അഡ്വ. പ്രദീപ് ശ്രീകുലം, പ്രിയ (ദുബൈ). മരുമക്കൾ: അഡ്വ. വി. പ്രസാദ്, എസ്. മോഹനൻ (അക്കൗണ്ടൻറ്, ദുബൈ). സഹോദരൻ: പി.ജി. ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫിസ് ജങ്ഷൻ ചാലിൽ പുതിയവീട്ടിൽ വി. ആമുഖൻപിള്ള (54) നിര്യാതനായി. ഭാര്യ: ശ്രീകല. മകൻ: അഗ്രബാലു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കണ്ണനല്ലൂർ: ചേരീക്കോണം ഗോകുലത്തിൽ ശശികുമാർ (62) നിര്യാതനായി. ഭാര്യ: വീണാദേവ്. മക്കൾ: ബിൻസി, സാന്ദ്ര.