Obituary
തലോര്‍: തൈക്കാട്ടുശ്ശേരി തട്ടില്‍ കോക്കി യോഹന്നാെൻറ ഭാര്യ മേരി (71) നിര്യാതയായി. മക്കള്‍: സിമ്മി, സ്റ്റാന്‍ലി. മരുമക്കള്‍: ജെസ്മി, ധന്യ. സംസ്കാരം വെള്ളിയാഴ്ച നാലിന് തലോര്‍ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയില്‍.
വാഴൂർ: പ്രിയഭവനിൽ കെ.ബി. ഗോപാലകൃഷ്ണെൻറ ഭാര്യ കുമാരി (65) നിര്യാതയായി. മക്കൾ: പ്രേംജിത്ത്, പ്രതിഭ കൃഷ്ണൻ. മരുമകൻ: എ.കെ. അയ്യപ്പദാസ്.
ഒരുമനയൂർ: തങ്ങൾപ്പടി കറുപ്പം വീട്ടിൽ അബൂബക്കർ ഹാജി (78) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: ഫബീന, ഫാരിസ്, ആസിഫ്, ആരിഫ്, ഫബിത. മരുമക്കൾ: യഹ്സാന, ജുവാന, നസ്റിൻ, സഫാൻ.
ചേർപ്പുങ്കൽ: പാളയം പൂവത്തിങ്കൽ മുകളേൽ ശശി നാരായണൻ (58) നിര്യാതനായി. സഹോദരങ്ങൾ: ശാന്തമ്മ, രമണി, വത്സമ്മ, രാജു, ബോസ്, ബിജു, സുജാത. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സഹോദരി വത്സമ്മയുടെ പള്ളിക്കത്തോട്ടിലെ ശ്രീവത്സം വീട്ടുവളപ്പിൽ.
ആലുവ: മുൻ സൈനികൻ പടിഞ്ഞാറെ വെളിയത്തുനാട് ലീഗ് ജങ്ഷനിൽ മനക്കപ്പറമ്പിൽ ഷംസുദ്ദീൻ ഹാജി (75) നിര്യാതനായി. അഗ്നിരക്ഷാസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് പടിഞ്ഞാറെ വെളിയത്തുനാട് ശാഖ വൈസ് പ്രസിഡൻറാണ്. ഭാര്യ: സുഹ്റ. മക്കൾ: നെബിക്ക, സുനിത, ഷാനവാസ്. മരുമക്കൾ: ബഷീർ, സലിം, റാഹില. പടിഞ്ഞാറെ വെളിയത്തുനാട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ചുനൽകിയ ബൈത്തുറഹ്മ ഭവനപദ്ധതികളുടെ മുഖ്യ പങ്കാളിയായിരുന്നു അദ്ദേഹം.
ചാവക്കാട്: ഫേഷൻ വേൾഡ് ഉടമ കുരഞ്ഞിയൂർ സ്വദേശി പതപ്പുള്ളി അബ്ദുൽ ജമാൽ (55) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ജസീല, ജുമാനത്ത്, ഹിബ, ഐഷ ദിയ. മരുമക്കൾ: ഹിഷാം, അജ്മൽ.
കളമശ്ശേരി: മൂലേപ്പാടം പുതുവായിൽ അബ്ദുവിെൻറ ഭാര്യ സൈനബ (65) നിര്യാതയായി. മക്കൾ: കബീർ, നാസർ. മരുമക്കൾ: ജുബൈരിയ, അസീറ.
കണ്ടശ്ശാംകടവ്: വടക്കേത്തല ചക്കനാത്ത് പരേതനായ വാറുണ്ണിയുടെ മകൻ പൗലോസ് (കുഞ്ഞിപ്പാലു - 58) നിര്യാതനായി. ഭാര്യ: റീന. മക്കൾ: ലിനിമോൾ, ലിറ്റ. മരുമക്കൾ: ബിബിൻ, സിജോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് കണ്ടശ്ശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ആലുവ: അപകടത്തിൽ മരിച്ച യുവാവിെൻറ മൃതദേഹത്തിൽ സമർപ്പിക്കാൻ റീത്തുമായി വരവെ കാറിടിച്ച് ഇരുചക്ര വാഹന യാത്രികൻ മരിച്ചു. ബി.ജെ.പി ആലുവ മുനിസിപ്പൽ വൈസ് പ്രസിഡൻറ് പറവൂർ കവല സ്നേഹപുരം പള്ളിക്ക് സമീപം പുതുശ്ശേരി ലൈനിൽ പല്ലേരിക്കാട് വീട്ടിൽ പി.പി. മോഹനനാണ് (66) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ പറവൂർ കവലയിൽനിന്ന് പറവൂരിലേക്കുള്ള റോഡിലാണ് അപകടം. ആലുവയിൽനിന്ന് റീത്ത് വാങ്ങി മോഹനൻ വരുന്നതിനിടെ ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ മറ്റ് രണ്ട് ബൈക്കിലും ഇടിച്ചെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. മോഹനനെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ബുധനാഴ്ച മൂന്നാറിൽ ബസിടിച്ച് മരിച്ച ബൈക്ക് യാത്രികൻ ആലുവ യു.സി കോളജിന് സമീപം കീനംകുളം ചന്ദ്രെൻറ മകൻ അഖിലിെൻറ (26) മൃതദേഹത്തിൽ സമർപ്പിക്കുന്നതിനാണ് റീത്ത് വാങ്ങാൻ പോയത്. തായിക്കാട്ടുകര എഫ്.ഐ.ടി മുൻ ജീവനക്കാരനായിരുന്നു. മൃതദേഹം വെള്ളിയാഴ്ച ആലുവ ജില്ല ആശുപത്രിയിൽ കോവിഡ് ടെസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: ലത. മക്കൾ: അനുശ്രീ, അഞ്ജു, അരവിന്ദ് (അപ്പു). മരുമക്കൾ: ആനന്ദൻ, രതീഷ്.
പുത്തൂര്‍: പരേതനായ വായ്ക്കാട്ടില്‍ ശ്രീനിവാസെൻറ ഭാര്യ കല്യാണിക്കുട്ടി (81) നിര്യാതയായി. തൃക്കൂര് സർവോദയം ഹൈസ്കൂള്‍ റിട്ട. അധ്യാപികയാണ്. മക്കള്‍: ബൈജു, പരേതനായ ബിനു. മരുമകന്: അജിത്കുമാര്‍.
ആലുവ: കള്ള് കുടിച്ചിറങ്ങിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ഇതേതുടർന്ന് ഷാപ്പ് എക്സൈസ് സംഘം പൂട്ടിച്ചു. വ്യാജ കള്ളാണോ എന്നറിയാനാണ് എക്സൈസ് സംഘം ഷാപ്പ് പൂട്ടി സീൽ ചെയ്തത്.കള്ളിെൻറ സാമ്പിളും ശേഖരിച്ചിട്ടുണ്ട്. ആലുവ അശോകപുരം മനയ്ക്കഞാലിൽ പരേതനായ കുട്ടപ്പെൻറ മകൻ ശിവനാണ് (49) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 6.30നാണ് കുന്നത്തേരി ഷാപ്പിൽനിന്ന് ശിവൻ മദ്യപിച്ച് പൈപ്പ്ലൈൻ റോഡിലേക്കിറങ്ങിയത്. അപ്പോൾതന്നെ ഷാപ്പിന് മുന്നിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആലുവ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണർ ടി.എ. അശോക് കുമാര്‍, അസി. കമീഷണര്‍ ടി.എസ്. ശശികുമാര്‍ എന്നിവരെത്തിയാണ് ഷാപ്പില് പരിശോധന നടത്തിയത്. സാമ്പിള്‍ പരിശോധനഫലവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. അവിവാഹിതനാണ്. മാതാവ്: കാളിക്കുട്ടി. സഹോദരങ്ങള്‍: ബാബു, ഷിബു, ഷിജു, കോമള, മായ.