Obituary
ഇരിങ്ങാലക്കുട: കടുപ്പശ്ശേരി കല്ലിങ്ങപ്പുറം രാമന്റെ മകന് നാരായണന് (84) നിര്യാതനായി. എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍, ഇരിങ്ങാലക്കുട എസ്.എന്‍ ക്ലബ് പ്രസിഡന്റ്, ശ്രീനാരായണ എജുക്കേഷന്‍ സൊസൈറ്റി ചെയര്മാന്, കോഓഡിനേഷന്‍ കൗണ്‍സില്‍ ഫോര്‍ ശ്രീനാരായണ ഓര്ഗനൈസേഷന് ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: സുകൃതവല്ലി. മക്കള്‍: വീനസ്, വിന്‍സി. മരുമക്കള്‍: ബാബു, ജിബ് ലു.
കൊടകര: ചെമ്പുചിറ മാനാഞ്ചേരി അപ്പുക്കുട്ടന്റെ മകന് സുധാകരന് (63) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: സുബിന്, സുബിത. മരുമകന്: ശ്യാംലാല്‍.
കൊല്ലങ്കോട്: വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. കൊല്ലങ്കോട് കുതിരോട്ടുകുളമ്പ് ചന്ദ്രന്റെ മകൻ സജീഷാണ് (25) മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടം കാണാനായി ശനിയാഴ്ച ഉച്ചക്ക് പുറപ്പെട്ടതായിരുന്നു. അഞ്ചുപേർ അടങ്ങുന്ന സംഘത്തിലെ സജീഷ് ഒന്നാം വെള്ളച്ചാട്ടത്തിന് മുകളിലെത്തവെയാണ് കാൽ വഴുതി വീണതെന്ന് പൊലീസ് പറഞ്ഞു.കൈകാലുകൾക്കും തലക്കും പരിക്കേറ്റ സജീഷിനെ കൊല്ലങ്കോട് അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിൽനിന്ന് പുറത്തെടുത്ത് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. മേളം കലാകാരനാണ് സജീഷ്. മാതാവ്: മീനാക്ഷി. ഭാര്യ: ശാലിനി. മക്കൾ: ആദിഷ്, അവിനിഷ്. സഹോദരങ്ങൾ: അജീഷ്, സുജീഷ്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ.
കൊല്ലങ്കോട്: വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. കൊല്ലങ്കോട് കുതിരോട്ടുകുളമ്പ് ചന്ദ്രന്റെ മകൻ സജീഷാണ് (25) മരിച്ചത്. സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടം കാണാനായി ശനിയാഴ്ച ഉച്ചക്ക് പുറപ്പെട്ടതായിരുന്നു. അഞ്ചുപേർ അടങ്ങുന്ന സംഘത്തിലെ സജീഷ് ഒന്നാം വെള്ളച്ചാട്ടത്തിന് മുകളിലെത്തവെയാണ് കാൽ വഴുതി വീണതെന്ന് പൊലീസ് പറഞ്ഞു.
കൈകാലുകൾക്കും തലക്കും പരിക്കേറ്റ സജീഷിനെ കൊല്ലങ്കോട് അഗ്നിരക്ഷാസേന നാട്ടുകാരുടെ സഹായത്തോടെ വെള്ളച്ചാട്ടത്തിൽനിന്ന് പുറത്തെടുത്ത് നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. മേളം കലാകാരനാണ് സജീഷ്. മാതാവ്: മീനാക്ഷി. ഭാര്യ: ശാലിനി. മക്കൾ: ആദിഷ്, അവിനിഷ്. സഹോദരങ്ങൾ: അജീഷ്, സുജീഷ്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ.
ഷൊര്‍ണൂര്‍: മഞ്ഞക്കാട് കുന്നത്താഴത്ത് പി.സി.വി. നിവാസില്‍ പരേതനായ വേലായുധന്റെ ഭാര്യ അമ്മിണി (87) നിര്യാതയായി. മക്കള്‍: സന്തോഷ് കുമാര്‍ (റിട്ട. റെയില്‍വേ), സുനില്‍കുമാര്‍ (റിട്ട. പൊലീസ് കമാൻഡന്റ്), സുഷമകുമാരി (റിട്ട. ബി.എസ്.എൻ.എൽ), സുധീര്‍കുമാര്‍ (റിട്ട. എൻജിനീയര്‍, വാട്ടര്‍ അതോറിറ്റി). മരുമക്കള്‍: ജ്യോതി, ശകുന്തള, രാജന്, നിഷ.
ആലത്തൂർ: കാവശ്ശേരി മുതലകുളം താഴത്തെപ്പുരക്കൽ വീട്ടിൽ പരേതനായ കോയുവിന്റെ ഭാര്യ കുഞ്ചി (69) നിര്യാതയായി. മകൻ: ശശിധരൻ. മരുമകൾ: ഷീബ. സഹോദരങ്ങൾ: വെള്ളച്ചി, തങ്ക, കൃഷ്ണൻകുട്ടി, പരേതയായ ലക്ഷ്മി.
പട്ടാമ്പി: പെരുമുടിയൂർ പുതിയ ഗേറ്റ് പൂഞ്ചേരി ഹംസ (68) നിര്യാതനായി. മക്കൾ: മുസ്തഫ, മിസ് രിയ, ഹാജറ, മൈമൂന, ഇസ്മായിൽ, ബഷീർ, സുബൈദ. മരുമക്കൾ: കദീജ, മുസ്തഫ, മുസ്തഫ, അബ്ദുല്ല, ഫഹ്മി, സൽമാൻ.
കാരാട്: ഫാറൂഖ് കോളജ് പരേതനായ റോയൽ ഹസുവിന്റെ ഭാര്യ വി.പി. മറിയംബി (68) നിര്യാതയായി. പരേതനായ എവറസ്റ്റ് മുഹമ്മദ് കോയയുടെ മകളാണ്. മക്കൾ: ഷെബീർ, സമീർ, സഫീർ, സക്കീർ, പരേതനായ ഷെജീർ. മരുമക്കൾ: സമീറ, മുംതാസ്, ജൂബിരിയ, സഹ്റ ബാനു.
മാവൂർ: കായലം ചാലുമ്പാട്ടിൽ പരേതനായ ആലിക്കുട്ടിയുടെ മകൻ ഇ.സി. അബ്ദുൽ അസീസ് (39) നിര്യാതനായി.മാതാവ്: നഫീസ. ഭാര്യ: നുസൈബ. മക്കൾ: ആയിഷ റന, റസിൻ അഹമ്മദ്, ആയിഷ റഹ, ആയിഷ ബതൂൽ. സഹോദരങ്ങൾ: അഷ്റഫ്, മുഹമ്മദ് ഷാഫി, ആയിഷ.
മാവൂർ: കായലം ചാലുമ്പാട്ടിൽ പരേതനായ ആലിക്കുട്ടിയുടെ മകൻ ഇ.സി. അബ്ദുൽ അസീസ് (39) നിര്യാതനായി.
മാതാവ്: നഫീസ. ഭാര്യ: നുസൈബ. മക്കൾ: ആയിഷ റന, റസിൻ അഹമ്മദ്, ആയിഷ റഹ, ആയിഷ ബതൂൽ. സഹോദരങ്ങൾ: അഷ്റഫ്, മുഹമ്മദ് ഷാഫി, ആയിഷ.
കോഴിക്കോട്: മാറാട് സാഗരസരണി യതീം ഉന്നതിയിൽ താമസിക്കുന്ന പരേതനായ പി.വി. കുഞ്ഞലവിയുടെ മകൾ മറിയംബി (43) നിര്യാതയായി. മാതാവ്: ബിച്ചാത്തു. ഭർത്താവ്: ആരിഫ്. മക്കൾ: അജ്മൽ, നിഹാല, നിഷാന. സഹോദരങ്ങൾ: പി.വി. അബ്ദുല്ല കോയ (പയ്യാനക്കൽ മുസ്ലിം ലീഗ് ട്രഷറർ), ഉസൈബ, നഫീസ, നജുമ.
നന്തി ബസാർ: പാലൂരിലെ കാട്ടിൽ (ശിഫ) മൊയ്തു (68) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ഷംസിയ, സലീഫ്. മരുമക്കൾ: മുഹമ്മദ് (കെ.എസ്.ഇ.ബി പുറക്കാട്), ഫസീല (തിക്കോടി അങ്ങാടി). സഹോദരങ്ങൾ: അലി, കെ.പി. മൂസ (സെക്രട്ടറി, വാർഡ് ലീഗ് കമ്മിറ്റി), കരീം, റാബിയ, പരേതനായ ബഷീർ.