Obituary
മയ്യനാട്: പണ്ടാരതോപ്പിൽ കൊല്ലം സി.ജെ.എം കോടതി റിട്ട. സൂപ്രണ്ട് ജെ. വിജയൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സുപ്രിയ (അധ്യാപിക, മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: സിലി വിജയൻ (ശ്രീനാരായണ പബ്ലിക് സ്കൂൾ), സിനി വിജയൻ (മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ), വിപിൻ (മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം). മരുമക്കൾ: വി. സന്തോഷ് (സെക്രട്ടേറിയേറ്റ്), വി.പി. പ്രദീപ് (ഗൾഫ്), ആർ.ബി. ഉഷ (വർക്കല എസ്.എൻ കോളജ്).
വെള്ളറട: തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍നിന്ന് വീണുമരിച്ചു. തുടലി കെ.എസ്. ഭവനില്‍ കെ.എസ്. രാജു (49) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 9.30 ഓടെ കരിക്കറത്തലയിലായിരുന്നു സംഭവം.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സിപി.എം തുടലി ബ്രാഞ്ച് അംഗമാണ്.ഭാര്യ: സുജ. മക്കള്‍: രമ്യ, രഞ്ജിത്ത്. മരുമകന്: ജിജിത്. സംസ്കാരം ബുധനാഴ്ച.
മുടപുരം: കുറക്കട കൊച്ചാലുംമൂട് അക്ബർ ഷാ മൻസിലിൽ പീരു മുഹമ്മദ് (51) നിര്യാതനായി. ഭാര്യ: ജുമൈലത്ത്. മക്കൾ: ഷാഹിന, അക്ബർഷാ. മരുമകൻ: നിസാൻ.
കാട്ടാക്കട: കുറ്റിച്ചല്‍ ഉത്തരംകോട് അടിക്കോട്ടൂർ വടക്കിൻകര പുത്തൻവീട്ടില്‍ ചക്രപാണി പണിക്കർ (77) നിര്യാതനായി. ഭാര്യ: ലളിത (യശോദ ). മക്കള്‍: സുദർശനൻ, ബിന്ദു, അനിൽകുമാർ. മരുമക്കള്‍: ബിനു, വിജയകുമാർ, വിദ്യ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
കാട്ടാക്കട: തൂങ്ങാമ്പാറ പ്രിയ ഭവനിൽ പരേതനായ യേശുദാസെൻറ ഭാര്യ ക്രിസ്റ്റീന ഫ്ലോറൻസ് (78) നിര്യാതയായി. മക്കൾ: ഫ്രീഡ, വിൻസ്റ്റൺ. മരുമക്കൾ: പോൾ രാജ്, ലാവണ്യ. സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന്.
കല്ലമ്പലം: പുതുശ്ശേരിമുക്ക് ഉത്രാടത്തിൽ നന്ദകുമാർ (കണ്ണൻ -58) നിര്യാതനായി. ഭാര്യ: ലേഖബാബു (പ്രീതി, എച്ച്.എസ്.എ, നെടുങ്ങണ്ട, എസ്.എൻ.വി.എച്ച്.എസ്.എസ്). മകൾ: ഗൗരിനന്ദ. സംസ്കാരം രാവിലെ 10ന് വീട്ടുവളപ്പിൽ.
കുഴിത്തുറ: പടപ്പറ ശാരദാമന്ദിരം 16/42ൽ റിട്ട. സി.ഇ.ഒ മാധവൻനായരുടെ മകൻ എം. ഗോപകുമാർ(53) നിര്യാതനായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
നേമം: പഴയ കാരയ്ക്കാമണ്ഡപം ദാറുല്‍ മിന്നത്ത് വീട്ടില്‍ ആഷിഖ് (50) നിര്യാതനായി. ഭാര്യ: ഷീബ. മക്കള്‍: അഷ്കര്‍, ആദില്‍, അന്‍സില്‍.
പേട്ട: തേങ്ങാപ്പുര ലെയിൻ സ്മിതാ ഭവനിൽ (ടി.ആർ.എ 315) പരേതനായ പത്മനാഭൻ നായരുടെയും തങ്കമ്മയുടെയും മകൾ ഉഷാകുമാരി (65) നിര്യാതയായി. മകൾ: സ്മിത പി. നായർ. മരുമകൻ: ബിനു ബി.എൽ. സഹോദരൻ: ശശിധരൻ നായർ പി. സഞ്ചയനം ഞായറാഴ്ച 8.30ന്.
ആറ്റിങ്ങൽ: അവനവഞ്ചേരി ഇരട്ടപ്ലാവിള വീട്ടിൽ പരേതനായ തങ്കപ്പൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (89) നിര്യാതയായി. മക്കൾ: കലകുമാർ, ഗിരി, ഹരി, ഗീത, ജയൻ. മരുമക്കൾ: സരള, ആശ, രവീന്ദ്രൻ നായർ, ഷീജ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്
കല്ലമ്പലം: നാവായിക്കുളം വെള്ളൂർക്കോണം മിഷയിൽ പ്രഭാകരൻ. ബി (72 - റിട്ട. ഗവ. ഹൈസ്കൂൾ ചെറുന്നിയൂർ) നിര്യാതനായി. ഭാര്യ: രമ. മക്കൾ: മിഷ, മിഥുൻ. മരുമക്കൾ: അരവിന്ദ്, അർച്ചന.
തിരുവനന്തപുരം: ഡൽഹി ഗാസിപ്പൂർ ഡി.ഡി.എ ഫ്ലാറ്റ് 288-A-യിൽ വി. വിജയകുമാരൻ (67) നിര്യാതനായി. തിരുവനന്തപുരം പാങ്ങോട് ശ്രീചിത്രനഗർ കരിത്തല കുടുംബാംഗമാണ്. ഭാര്യ: കുമാരി ഗീത. മക്കൾ: കവിത (ദുൈബ), വിശാഖ് (എയർപോർട്ട് അതോറിറ്റി, ഡൽഹി). മരുമകൻ: ഉണ്ണികൃഷ്ണൻ (ദുൈബ).