Obituary
പുന്നയൂർക്കുളം: കിഴക്കെ ചെറായി പുറ്റ്യംകാട്ടിൽ അബ്ദുൽ മനാഫ് (കുഞ്ഞാപ്പു-64) നിര്യാതനായി. പന്തൽ തൊഴിലാളിയാണ്. ഭാര്യ: ഫാത്തിമ. മക്കൾ: ഷിംന, ഷിഹാബ്, ഷിബിന. മരുമകൻ: സലീം. ഖബറടക്കം വ്യാഴാഴ്ച ഒമ്പതിന് കോതോട് ജുമാ അത്ത് പള്ളി ഖബർ സ്ഥാനിൽ.
നീറിക്കോട്: ചങ്ങിണി റോഡ് പുതുക്കാട് വീട്ടിൽ പി.ആർ. ജോസഫ് (51) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: ജിബിൻ, ജെസിന.
ഒല്ലൂര്‍: ഗ്രാമോദ്ധാരണം റോഡില്‍ തലാപ്പിള്ളി പരേതനായ ഗോപാലെൻറ ഭാര്യ സുഭദ്ര (78) നിര്യതയായി. മക്കള്‍: അംബിക, മല്ലിക, നന്ദനന്‍, ഷാജു, ശാന്തിനി. മരുമക്കള്‍: ശശികുമാര്‍, സുകുമാരന്‍, സീത, ഇന്ദു, രാമകൃഷ്ണന്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് വടൂക്കര എസ്.എന്‍.ടി.പി ശ്മശാനത്തില്‍.
നടേരി: പൈത്തോടിച്ചാലിൽ പാത്തുമ്മ (95) നിര്യാതയായി. മക്കൾ: ആലിക്കുട്ടി, കദീശ, ആമിന, മൊയ്തി, സുബൈദ, റശീദ്. മരുമക്കൾ: മറിയം, ഹംസ, മഹമൂദ്, ജമീല, കരീം, റംല. സഹോദരൻ: അമ്മദ്.
ആലപ്പുഴ: തിരുമല വാർഡ് ഹാപ്പി ഹോമിൽ പരേതനായ അയ്യൂബ് ഗുൽ മുഹമ്മദിെൻറ മകൻ സക്കരിയ അയ്യൂബ് (93) നിര്യാതനായി. റിട്ട. കനറാ ബാങ്ക് ഓഫിസറാണ്. ഭാര്യ: നൂർജഹാൻ. മക്കൾ: ആസിഫ്, സുൽഫിക്കർ, അഫ്സൽ, ഷഗൂഫ ബായി. മരുമക്കൾ: റസിയ, സജ്ന, പരേതനായ ഹുസൈൻ സേട്ട്.
കൊടുങ്ങല്ലൂർ: ശൃംഗപുരം വെസ്റ്റ് കാട്ടിൽ ചിറ്റേഴത്ത് സുകുമാര മേനോൻ (74 നിര്യാതനായി. കൊച്ചിൻ യൂനിവേഴ്സിറ്റി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: മണമേൽ രാജലക്ഷ്മി. മക്കൾ: സുജ, സുജീഷ്, സുജിത. മരുമക്കൾ: ചന്ദ്രശേഖരൻ, ജ്യോതി, സുനിൽ കർത്ത.
കഴിഞ്ഞ ചൊവ്വാഴ്ച ബുധനൂർ നാടന്നൂർ പടിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ച ബുധനൂർ തെരുവിൽ പുത്തൻവീട്ടിൽ മധു (52)
കയ്പമംഗലം: ഗവ. ഫിഷറീസ് സ്കൂളിന് സമീപം താമസിക്കുന്ന വെങ്കിടങ്ങിൽ കണ്ടൻകോരെൻറ മകൻ വേലായുധൻ (65) നിര്യാതനായി. ഭാര്യ: പരേതയായ മണി. മക്കൾ: ബിജി, ബിൻസി, പ്രിയ. മരുമക്കൾ: റീജൻ, രമേഷ് (കാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ്), രാജേഷ് (കെ.എസ്.ഇ.ബി).
വൈത്തിരി: പരേതനായ പുന്നക്കാട്ട് തോമസിെൻറ ഭാര്യ ത്രേസ്യ പുന്നക്കാട്ട് (87) നിര്യാതയായി. മക്കൾ: അന്നക്കുട്ടി, മേരി, പി.ടി. വർഗീസ്, ലില്ലി, എത്സി. മരുമക്കൾ: ചാർളി, ജോൺസൺ, ജോസഫ്, ഫിലോമിന, സെബാസ്റ്റ്യൻ.
പെരിങ്ങോട്ടുകര: ചാലക്കൽ ജോസഫ് (കൊച്ചപ്പൻ-91) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: സിസ്റ്റർ എം.സി. ലൂസിറ്റ (സ്പെയിൻ), ഷൈനി, ടോണി. മരുമക്കൾ: ആൻറണി, റീന.
പേരാമ്പ്ര: വാല്യക്കോട് വെള്ളാം വീട്ടിൽ തെയ്യോളകണ്ടി കുഞ്ഞനന്തന് നായര്‍ (90) നിര്യാതനായി. ഏറെക്കാലം പേരാമ്പ്ര കോട്ടക്കല്‍ ആര്യവൈദ്യശാല ശാഖയില്‍ ജീവനക്കാരനായിരുന്നു.ഭാര്യ: ദേവകിയമ്മ. മക്കള്‍: ടി. ബാലകൃഷ്ണന് (റിട്ട. കെ.എസ്.ഇ.ബി), വിജയന്, വി.വി ദിനേശന് (സെക്രട്ടറി, കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി), വി.വി രാജീവന് (അസി.സെക്രട്ടറി, പേരാമ്പ്ര ഗ്രാമപഞ്ചായത്ത്).
അമ്പലപ്പുഴ: അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ മെഡിക്കൽ കോളജ് വിദ്യാർഥി കണ്ണൂർ പത്താഴകുന്നിൽ മൂവിങ്ങായിൽ വായാല നിവാസിൽ ചന്ദ്രെൻറ മകൻ രാഹുൽ രാജിനെയാണ് (24) താമസ സ്ഥലമായ മെഡിക്കൽ കോളജിെൻറ വടക്കേ അറ്റത്തെ എം.എച്ച് 1 ക്വാർട്ടേഴ്സിൽ ബുധനാഴ്ച ഉച്ചക്ക് 12ഓടെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. രാഹുൽ രാജ് രണ്ടുദിവസം മുമ്പാണ് കണ്ണൂരിൽനിന്ന് മെഡിക്കൽ കോളജിലെ ക്വാർട്ടേഴ്സിൽ എത്തിയത്. രാഹുലിെൻറ ആത്മഹത്യക്കുറിപ്പ് മുറിയിൽനിന്ന് പുന്നപ്ര സി.ഐ എം. യഹിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തി. വീട്ടിലെ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചനയുണ്ട്.