Obituary
ബാലുശ്ശേരി: മുണ്ടകര എ.യു.പി സ്കൂൾ റിട്ട. അധ്യാപകൻ പരേതനായ ഒതയോത്ത് ചെക്കൂട്ടിയുടെ മകൻ രാജേന്ദ്രൻ (59) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: ഹർഷ, അനഘ. സഹോദരങ്ങൾ: ആനന്ദൻ (റിട്ട. എസ്.എസ്.ബി), ശശീന്ദ്രൻ (റിട്ട. ഹെൽത്ത്).
കോടഞ്ചേരി: കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ മേപ്പോട്ടിൽ ഷൈജുവിെൻറ മകൾ വിസ്മയ ഷൈജു (15) നിര്യാതയായി. കോടഞ്ചേരി സെൻറ് ജോസഫ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മാതാവ്: നിഷ. സഹോദരൻ: അഭിനന്ദ്.
കാളികാവ്: സ്രാമ്പിക്കല്ലിലെ പുത്തൻപീടിക അബൂബക്കർ ഹാജി (79) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുൽ ഫസൽ, മൊയ്തീൻ (ഇരുവരും ഖത്തർ), സാക്കിർ ഹുസൈൻ, ഹാരിസ്, സുധീർ. മരുമക്കൾ: ഷമി, ഷാനിബ, സനൂജ, ജസീല, തസ്നീമ.
കൊടക്കാട്: കരുമരക്കാട് പരേതനായ പടിഞ്ഞാറേ തറയിൽ കിളിയെൻറ മകൻ ബാബുരാജ് (43) നിര്യാതനായി. മാതാവ്: ചിന്നമ്മു. സഹോദരങ്ങൾ: വാസുദേവൻ (റിട്ട. ഡിവൈ.എസ്.പി മലപ്പുറം), ദേവകി, തങ്കമണി, ശാന്ത.
വൈലത്തൂർ: ചിലവിൽ അരിച്ചാമ്പ് പരേതനായ തിയ്യത്ത് കോയക്കുട്ടിയുടെ മകൻ മൊയ്തുട്ടി (ബാവ-62) നിര്യാതനായി. ഭാര്യ: ഖദീജ പൊൻമുണ്ടം. മക്കൾ: സക്കീർ (വെറ്റില കച്ചവടം, ആലിൻചുവട് തിരൂർ), ഉസ്മാൻ (സൗദി), അസീസ് (കുവൈത്ത്), അസ്ക്കർ (ഖത്തർ). മരുമക്കൾ: റസീന (തലക്കടത്തൂർ), സാബിറ (വെള്ളച്ചാൽ), റസീന (ഓമച്ചപ്പുഴ), ഫസീല (പൊൻമുണ്ടം).
വേങ്ങര: വലിയോറ കാളിക്കടവ് സ്വദേശി പരേതരായ വൈദ്യക്കാരൻ വാകേരി അലവി ഹാജിയുടെ മകൻ ഷാഹുൽ ഹമീദ് (42) നിര്യാതനായി. മാതാവ്: ആയിശുമ്മു ഹജ്ജുമ്മ. ഭാര്യ: മുനീറ. മക്കൾ: അബ്ദു ഷമീഹ്, അബ്ദുസ്സമദ്, ആയിശ ബൽകീസ്, മുഹമ്മദ് ഹാഷർ. സഹോദരങ്ങൾ: മുഹമ്മദ് ഇഖ്ബാൽ, പത്തുമ്മു, മമ്മാദിയ, പരേതരായ കുഞ്ഞഹമ്മദ് കുട്ടി, നബീസു.
മുണ്ടുപറമ്പ്: മലപ്പുറം മദീന ഡ്രൈവിങ് സ്കൂൾ ഉടമ പാലക്കൽ ഹുസൈൻ ഹാജിയുടെ ഭാര്യ വിരിയക്കുട്ടി (63) നിര്യാതയായി. മക്കൾ: സിദ്ദീഖലി, ഫൗസിയ, ഫാരിസ്, ജസ്ന. മരുമക്കൾ: നാസർ (ജിദ്ദ), റഫീഖ്, റജ്ന (വലിയങ്ങാടി), സാജിദ (കാരാത്തോട്).
പുറത്തൂർ: കാവിലക്കാട് സ്വദേശി ആശാരിപറമ്പിൽ അബ്ദുന്നാസർ (57) നിര്യാതനായി. ഭാര്യ: സൗദ (മംഗലം). മക്കൾ: നിംഷിജ, നിസാമുദ്ദീൻ, നിസാർ. മരുമകൻ: മൻസൂർ (പട്ടർനടക്കാവ്). സഹോദരങ്ങൾ: ഹംസ, സുഹറ, സുബൈദ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പുറത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പട്ടാമ്പി: വിളയൂർ കുപ്പൂത്ത് മഞ്ഞളാംകുഴി പരേതനായ കൊളമ്പൻ മുഹമ്മദിെൻറ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: ഉമ്മർ, മുജീബ്, ആയിശ, ഹഫ്സ. മരുമക്കൾ: സൈനുദ്ദീൻ, അലവിക്കുട്ടി, സാജിദ, സൽമത്ത്.
തിരൂർ: വെങ്ങാലൂർ ശ്രീനിലയം കുന്നംചാത്ത് രാമചന്ദ്രെൻറ മകൻ കോണോത്ത് പള്ളി മാലിൽ മധുസൂദനൻ (46) നിര്യാതനായി. മാതാവ്: സരോജിനി. സഹോദരങ്ങൾ: മനോജ്, മഞ്ജുള (വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ).
മംഗലംഡാം: പറശ്ശേരി വെള്ളാഞ്ചേരി കുട്ടൻ വേലായുധൻ (79) നിര്യാതനായി. ഭാര്യ: നീലി. മക്കൾ: രാമകൃഷ്ണൻ, കേശവൻ, കാശു, വാസുദേവൻ, യശോദ, സുശീല. മരുമക്കൾ: സുബ്രഹ്മണ്യൻ, വൽസൻ, സുലോചന, കമലം, സുജാത.
കാവനൂർ: കുഴിമൂള്ളി ഇട്ട്യക്കി (92) നിര്യാതയായി. മക്കൾ: ശങ്കരൻ, സോമൻ ബാബു, അമ്മാളു, സരോജിനി, യശോദ, സീത. മരുമക്കൾ: നാടി, ശാരദ, തങ്കമണി, ഷീബ, പ്രസീത.