Obituary
മൂന്നാനി: കാഞ്ഞിരപ്പള്ളി മടുക്കക്കുഴി പരേതനായ എം.എം. മാനുവലിെൻറ (അപ്പച്ചൻ) മകൻ പാട്രിക് മാനുവൽ (62) നിര്യാതനായി. മകൻ: നിഥിൻ. സഹോദരി: ശോഭ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് പാലാ ളാലം പഴയപള്ളി സെമിത്തേരിയിൽ.
ചങ്ങനാശ്ശേരി: മെത്രാപ്പോലീത്തൻ പള്ളിക്ക് സമീപം കുരിശുംമൂട്ടിൽ പരേതനായ കെ.പി. ജോണിെൻറ (നഗരസഭ ഉദ്യോഗസ്ഥൻ) ഭാര്യ ത്രേസ്യാമ്മ ജോൺ (തങ്കമ്മ -104) നിര്യാതയായി. തുരുത്തി ആലഞ്ചേരി കുടുംബാംഗമാണ്. മക്കൾ: പരേതയായ ആലീസ്കുട്ടി, ആർട്ടിസ്റ്റ് ജോയി, കെ.ജെ. ജോസ് (ബിഥോവൻ മ്യൂസിക്കത്സ്), കുഞ്ഞൂഞ്ഞമ്മ. മരുമക്കൾ: പരേതനായ കെ.പി. ജോസഫ് കടംതോട് (കെ.എസ്.ആർ.ടി.സി), അമ്മിണി കാലായിൽ, നൈസ്മ പള്ളിച്ചിറ, ജോർജ്കുട്ടി കുഴിക്കാലായിൽ. സംസ്കാരം തിങ്കളാഴ്ച 3.30ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.
പൊൻകുന്നം: പൊൻകുന്നം സഹകരണബാങ്കിലെ ജീവനക്കാരനായിരുന്ന പത്താശാരി കോയിപ്പുറത്ത് വീട്ടിൽ കെ.എൻ. ഗോപിനാഥപിള്ള (73) നിര്യാതനായി. ഭാര്യ: പാണ്ടിയാമ്പറമ്പിൽ കുടുംബാംഗം ശാന്തമ്മ. മക്കൾ: കവിത, അരുൺ. മരുമക്കൾ: രാജീവ് കോഴഞ്ചേരി, സൗമ്യ പൊൻകുന്നം. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.
ആനക്കല്ല്: അയലൂപ്പറമ്പില്‍ ജേക്കബ് ചെറിയാെൻറ (ചെറിയാച്ചന്) ഭാര്യ ത്രേസ്യാമ്മ (ബീന- 62) നിര്യാതയായി. കാളകെട്ടി ഈറ്റത്തോട്ട് കുടുംബാംഗമാണ്. മക്കള്‍: ജെറി ചെറിയാന് (അധ്യാപകന്, സെൻറ് ആൻറണീസ് പബ്ലിക് സ്കൂള്‍, ആനക്കല്ല്), അഞ്ജു മരിയ (ബി.എഡ് വിദ്യാര്‍ഥിനി സെൻറ് ജോണ്‍സ് ദി ബാപ്റ്റിസ്റ്റ്, നെടുംകുന്നം).
ചങ്ങനാശ്ശേരി: കക്കാട്ട് കടവ് കൊടുവള്ളംപറമ്പില് വീട്ടില്‍ ബാബുവിെൻറ ഭാര്യ ബിന്ദു (48) നിര്യാതയായി. മക്കള്‍: ബിജീഷ്, രഞ്ജിത്ത്, രഞ്ജിത. മരുമക്കള്‍: അരണ്യ രഞ്ജിത്ത്. സംസ്കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍.
കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം കോലഞ്ചിറ കെ.പി. കരുണാകരന് (79) നിര്യാതനായി. ഭാര്യ: കട്ടപ്പന വെട്ടുകല്ലനാല് കുടുംബാംഗം സരോജിനി. മക്കള്‍: ബൈജു, ബോബി. മരുമക്കള്‍: സ്വപ്ന, ഷീജ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പില്‍.
തിരുവല്ല: ചാത്തങ്കരി വില്ലുമംഗലത്ത് പരേതനായ തങ്കപ്പന് പിള്ളയുടെ ഭാര്യ സരോജിനിയമ്മ (73) നിര്യാതയായി. മക്കള്‍: പ്രകാശ് കുമാര്‍, പ്രദീപ് കുമാര്‍. മരുമക്കള്‍: ഉഷാകുമാരി, ശ്രീകുമാരി.
കുളനട: ഉളനാട് പടിഞ്ഞാറ്റക്കര വീട്ടിൽ രാജഗോപാൽ (56) നിര്യാതനായി. രാജൻ ഹാർഡ്വെയേഴ്സ്, ശാസ്ത ട്രേഡേഴ്സ്, രാജൻ ടിേമ്പഴ്സ് സ്ഥാപനങ്ങളുടെ ഉടമയാണ്. ഭാര്യ: ജയശ്രീ. മക്കൾ: അനന്തു ആർ. പിള്ള, ആതിര ആർ. പിള്ള. മരുമകൾ: ഡോ. അശ്വതി.
പന്തളം: കെ.എസ്.ഇ.ബി മുൻ എക്സിക്യൂട്ടിവ് എൻജിനീയർ എം.എം. ജങ്ഷനിൽ പുത്തൻവിളയിൽ എം. യൂസഫ് റാവുത്തരുടെ ഭാര്യ താഹിറ ബീവി (70) നിര്യാതയായി. പന്തളം വടക്കേ നാലുതുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സലീം യൂസഫ് (പുത്തൻവിളയിൽ മെഡിക്കൽസ്, പന്തളം), ഹുസൈൻ യൂസഫ് (ദുബൈ), പരേതയായ സലീന ബീവി. മരുമക്കൾ: അബ്ദുൽഹമീദ് (റിട്ട. സെയിൽ ടാക്സ് ഓഫിസർ, ചങ്ങനാശ്ശേരി,) നൂർജഹാൻ, രേഷ്മ. ഖബറടക്കം തിങ്കളാഴ്ച 10ന് കടയ്ക്കാട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഇരവിപേരൂര്‍: കാവനാല്‍ വര്‍ഗീസ് ചാക്കോയുടെ ഭാര്യ ആന്‍ ഷെറി വര്‍ഗീസ് (31) നിര്യാതയായി. ചമ്പക്കുളം പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മകള്‍: ഇവാന മറിയ മേരി വര്‍ഗീസ്. മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴിന് സഹോദരെൻറ ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം വൈകീട്ട് മൂന്നിന് ഇരവിപേരൂര്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളി സെമിത്തേരിയിൽ.
പന്തളം: മങ്ങാരം മണ്ണിൽപറമ്പിൽ മാധവെൻറ ഭാര്യ ഭവാനി (83) നിര്യാതയായി. മക്കൾ: വിജയൻ, ശശി, ബാബു (റിട്ട. ബി.എസ്.എൻ.എൽ), രാജൻ, തുളസി, ഉഷ. മരുമക്കൾ: വിജയമ്മ, ഉഷ, സുഗത, സുമ, സുരേന്ദ്രൻ, മുരളി.
മൂന്നാര്‍: നല്ലതണ്ണി ഐ.ടി.ഡി തൊഴിലാളി ശക്തിവേൽ (40) കോവിഡ് ബാധിച്ച് മരിച്ചു. െപെല്സ്, പ്രമേഹം, തൈറോയ്ഡ് തുടങ്ങി അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. രണ്ടുദിവസം മുമ്പ് കടുത്ത പനി അനുഭവപ്പെട്ടു. തുടര്‍ന്ന് വീട്ടിൽ നിരീക്ഷണത്തിലായി. ഞായറാഴ്ച പുലര്‍ച്ച രണ്ടിന് അസുഖം മൂർച്ഛിച്ചതിനെത്തുടര്‍ന്ന് മൂന്നാര്‍ ജനറല്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുമണിയോടെ മരിച്ചു. സ്രവ പരിശോധനയിലാണ് കോവിഡെന്ന് കണ്ടെത്തിയത്. ഭാര്യ: സുനിത. മക്കള്‍: അനീഷ്, ഷമി, ഡെനീഷ. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം മൃതദേഹം സംസ്കരിക്കും. മേഖലയെ ഹോട്ട് സ്പോട്ടാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.