Obituary
മുടപ്പല്ലൂർ: അണിത്തുരുത്തി പരേതനായ മുഹമ്മദിെൻറ മകൻ ഹംസ (69) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ആരിഫ. മക്കൾ: മുഹമ്മദ് ഇല്യാസ്, അഷറഫ്, അലി. മരുമക്കൾ: ഹവ്വാ ഉമ്മ, നസീറ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മുടപ്പല്ലൂർ ഹനഫീ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കീഴാറൂർ: മണിയാറക്കോണം ഉത്രാടത്തിൽ (എസ്.ജി സദനം, കിടയാറക്കോണം, വെൺപകൽ) കെ. ഗോപാലപിള്ള (82) നിര്യാതനായി. ഭാര്യ: ടി. ശാരദാമ്മ. മക്കൾ: സിന്ധു ജി.എസ്, ബിന്ദു ജി.എസ്, ഇന്ദുഗോപാലൻ. മരുമക്കൾ: കൃഷ്ണകുമാർ.ഡി, ശിവകുമാർ.എസ്, ബിനുകുമാർ.എസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്
അത്തിപ്പൊറ്റ: കാളമ്പത്ത് തറവാട്ടിൽ പരേതനായ അനന്തത്ത് നാരായണ മന്ദാടിയരുടെ മകൻ രാധാകൃഷ്ണൻ (55) നിര്യാതനായി. മാതാവ്: കാളമ്പത്ത് സീതാലക്ഷ്മി അമ്മ. ഭാര്യ: കൃഷ്ണവേണി. മക്കൾ: രാകേഷ്, രാജേഷ്. സഹോദരങ്ങൾ: വിജയൻ, ഗീത, വിജുള, സുനിത.
മണക്കാട്: ബലവാൻ നഗർ ബി.എൻ.ആർ.എ 68 എ പരേതനായ മാധവൻപിള്ളയുടെ ഭാര്യ വി. മുത്തമ്മാൾ (79) നിര്യാതയായി. മക്കൾ: കൃഷ്ണകുമാരി, രാമകൃഷ്ണൻ, കൃഷ്ണവേണി, ജയ, അമുത, കലൈസെൽവി. മരുമക്കൾ: രാജഭാരതി, എ.കെ. രവീന്ദ്രൻ, കെ. നീലമണി, കെ. നടരാജൻ, എ. സുബ്രഹ്മണ്യൻ, പരേതനായ ചിദംബരതാണു.
കല്ലമ്പലം: സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ഞാറയിൽകോണം അമ്പിളിമുക്കിന് സമീപം ആലുകുഴി കുന്നുംപുറത്ത് വീട്ടിൽ ശ്രീകണ്ഠെൻറ ഭാര്യ ഗീതാകുമാരി (54) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്പിളിമുക്ക് കുന്നിൽ വീട്ടിൽ റീന (40) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് കരിമ്പുവിളമുക്കിന് സമീപമായിരുന്നു അപകടം. ഇരുവരും സ്കൂട്ടറിൽ റേഷൻ വാങ്ങാനായി പോകുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കവേ റോഡിലെ കുഴിയിൽവീണ് സ്കൂട്ടർ മറിയുകയായിരുന്നു. റോഡിൽ തലയിടിച്ച് ഗുരുതര പരിക്കേറ്റ ഗീതാകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രിയോടെ മരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ഞായറാഴ്ച വൈകീട്ടോടെ സംസ്കരിച്ചു. റോഡിെൻറ ശോച്യാവസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. റീനയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. കളിയിക്കാവിള പാലിയോട് സ്വദേശിനിയാണ് മരിച്ച ഗീതാകുമാരി. കാൽനൂറ്റാണ്ടായി ഇവിടെ വാടകക്കാണ് താമസം. ടാപ്പിങ് തൊഴിലാളിയാണ്. മക്കൾ: ശ്രീകാന്ത്, ശ്രീഗീത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
ആനക്കര: തണ്ണീര്‍ക്കോട് കൂനംമൂച്ചി പുളിയംകോട്ട് വളപ്പില്‍ ജയരാജന് (72) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കള്‍: പ്രീത, ഷീന, ജിസി, ഷിജി. മരുമക്കള്‍: ബാബു, സുരേഷ്, പ്രമോദ്, ഷിനോജ്.
അകത്തേത്തറ: നാരങ്ങാപറമ്പ് വീട്ടിൽ രാമകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: രഘു, രതി, രമ, രമേശ്, രമ്യ. മരുമക്കൾ: പങ്കജാക്ഷി, സജിത.
പാലോട്: നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പാലോട് പനങ്ങോട് തടത്തരികത്ത് വീട്ടിൽ പരേതനായ ബാബുവിെൻറയും ഉഷയുെടയും മകൻ വിപിൻ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ പനങ്ങോടുള്ള വീട്ടിൽ നിന്നും ചിതറയിലെ ഭാര്യവീട്ടിലേക്ക് പോകുമ്പോൾ കൊല്ലായിൽ െവച്ചായിരുന്നു അപകടം. എൽ.ഐ.സിയുടെ തിരുവനന്തപുരം യൂനിറ്റിലെ ജീവനക്കാരനാണ്. രാജിയാണ് ഭാര്യ. ഏഴുമാസം മുമ്പായിരുന്നു വിവാഹം. സഹോദരി: ആര്യ.
ഒറ്റപ്പാലം: പത്തൊമ്പതാം മൈൽ പുളിക്കൽ വീട്ടിൽ പരേതനായ ബാവുവിെൻറ ഭാര്യ നബീസ (86) നിര്യാതയായി. മക്കൾ: ബീവി, ഉമൈബ, കാസിം, ബഷീർ. മരുമക്കൾ: അബ്ദുറഹ്മാൻ, കാസിം, റംല, സൈനബ.
തച്ചമ്പാറ: കമ്പിക്കുന്ന് കുമാരെൻറ മകൾ അശ്വതി (19) നിര്യാതയായി. മാതാവ്: നിർമല. സഹോദരൻ: നിതിൻ.
വെഞ്ഞാറമൂട്: കാറിടിച്ച് ബൈക്ക് യാത്രികനായ കടയുടമ മരിച്ചു. വെഞ്ഞാറമൂട് ശ്രീകൃഷ്ണ സ്പെയര്‍ പാർട്സ് ഉടമ ചടയമംഗലം പോരേടം കൗസ്തുഭത്തില് രാമചന്ദ്രന് നായര്‍ (57) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നിന് എം.സി. റോഡില്‍ കീഴായിക്കോണത്തായിരുന്നു അപകടം. കാരേറ്റ് ഭാഗത്തുനിന്ന് രാമചന്ദ്രന് നായര്‍ വന്ന ബൈക്കില്‍ എതിര്‍ദിശയില്‍നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴു മണിയോടെ മരിച്ചു. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകി. ഭാര്യ: മിനിമോള്‍. മകന് ശ്രീഹരി.