Obituary
അരിമ്പൂർ: എൻ.ഐ.ഡി റോഡിൽ തെക്കൻ കൊച്ചങ്കരൻ (78) നിര്യാതനായി. ഭാര്യ: കൊച്ചമ്മു. മക്കൾ: കനക, ഷാജി, ഷാജു. മരുമക്കൾ: മുരുകേശൻ, കുമാരൻ, ധന്യ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വടൂക്കര ശ്മശാനത്തിൽ.
പഴുവിൽ: പുലിക്കോട്ടിൽ തോമസിെൻറ ഭാര്യ മേരി (71) നിര്യാതയായി. മക്കൾ: സിജി, സീന, സ്റ്റീഫൻ, പരേതനായ ഷിേൻറാ. മരുമക്കൾ: സെബാസ്റ്റ്യൻ, ജോമോൻ, ജോംസി.
ചാലക്കുടി: നോർത്ത് ചാലക്കുടി പാപ്പി റോഡിൽ ടൗൺ ചുമട്ടുതൊഴിലാളി കണ്ണൻകാക്കശ്ശേരി മുഹമ്മദിെൻറ മകൻ സിദ്ദീഖ് (66) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ജിജീഷ്, ജിസ, ജിൻഷ.
ചെറുതുരുത്തി: ദീർഘകാലം ചെറുതുരുത്തി ഗവ. ഹൈസ്കൂൾ അധ്യാപികയായിരുന്ന കരുവാട പൊതിയിൽ രാധാദേവി (77) നിര്യാതയായി. ഭർത്താവ്: കെ. അരവിന്ദാക്ഷൻ. ശ്രീനാരായണ ടീച്ചേഴ്സ് ട്രൈനിങ് സ്കൂൾ മാനേജരായിരുന്ന പരേതയായ കെ.പി. മാധവിയമ്മയുടെ മകളാണ്. മകൻ: കെ.പി. അനിൽ. മരുമകൾ: ഇന്ദു (ഇരുവരും എസ്.എൻ.ടി.ടി.ഐ ജീവനക്കാർ). സഹോദരങ്ങൾ: കെ.പി. രാധാകൃഷ്ണൻ (സി.പി.എം ജില്ല കമ്മിറ്റിയംഗം), ഇന്ദിരാദേവി, സുകുമാരൻ, ഗോപിനാഥൻ, രവികുമാർ, വേണുഗോപാൽ.
കയ്പമംഗലം: കോണ്‍ഗ്രസ് നേതാവും ഡി.ഡി.സി അംഗവുമായിരുന്ന കയ്പമംഗലം ചളിങ്ങാട് മാടശ്ശേരി എം.ജി. ചന്ദ്രന് (74) നിര്യാതനായി. കയ്പമംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: വള്ളിയമ്മ. മക്കള്‍: രാമചന്ദ്രന്, സുരേഷ്, സുബ്രഹ്മണ്യന്, ഹേമതല, സുമ. മരുമക്കള്‍: സിനിജ, മണി, ദിലീപ്.
മാള: മാരേക്കാട് എളേടത്ത് കുഞ്ഞുമുഹമ്മദ് മാസ്റ്റർ (70) നിര്യാതനായി. മാരേക്കാട് എ.എം.എൽ.പി സ്കൂള്‍ റിട്ട. അധ്യാപകനും മാരേക്കാട് ജുമാമസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡൻറുമാണ്. ഭാര്യ: ജമീല. മക്കള്‍: സുഹൈല്‍ (അപ്പോളോ ടയേഴ്സ്), യുസ്റ. മരുമക്കള്‍: ഉമ്മു അതിയ്യ (കൊമ്പിടിഞ്ഞാമാക്കല്‍ എല്‍.എഫ്.എല്‍.പി സ്കൂള്‍ അധ്യാപിക), നൗഷാദ് (അബൂദബി).
മാള: പുത്തൻചിറ ഈസ്റ്റ് പനംപിള്ളി സുബ്രഹ്മണ്യൻ (77) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രശ്മി, ഗിരിജ, ബാബു, ജയൻ, ഗീത. മരുമക്കൾ: മോഹനൻ, മോഹനൻ, അംബിക, ബീന, ഷിബി.
ഗുരുവായൂര്‍: ബ്രഹ്മകുളം ബ്രഹ്മകുളത്ത് സന്ദീപ് ഗോപിയുടെ ഭാര്യ രാഖി (29) നിര്യാതയായി. പറവൂർ തമ്പിപ്പറമ്പില് രാധാകൃഷ്ണെൻറ മകളാണ്. ബ്രഹ്മകുളം ശ്രീ ഗോകുലം പബ്ലിക് സ്കൂളിലെ അധ്യാപികയായിരുന്നു. മകന്: ആരവ് കൃഷ്ണ.
അരിമ്പൂർ: കൈപ്പിള്ളി റിങ് റോഡിൽ കാളാനി കൃഷ്ണൻകുട്ടിയുടെ മകൻ ഗോപാലകൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: നീതു, നിഷാദ്. മരുമകൻ: സനീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ.
കോലഞ്ചേരി: മൂവാറ്റുപുഴ താലൂക്ക് ആശുപത്രി റിട്ട. സൂപ്രണ്ട് ചൂണ്ടി പരിയാരം ഇടപ്പാലയിൽ ഡോ. എ.എൻ. ഗംഗാധരൻ (73) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന്. ഭാര്യ: ശാന്ത. മക്കൾ: ദിവ്യ ജിതേഷ് (ഹെൽത്ത് ഇൻസ്പെക്ടർ), അഡ്വ. ധന്യ ബിനോജ് (ബ്രിട്ടീഷ് കോൺസുലേറ്റ്). മരുമക്കൾ: ജിതേഷ് ബാബു, ബിനോജ് ഗോപിനാഥൻ.
അങ്കമാലി: പുവ്വത്തുശ്ശേരി ഇരുമ്പന്‍ വീട്ടില്‍ ഒൗസേഫ് വര്‍ഗീസ് (83) നിര്യാതനായി. ഭാര്യ: അന്നനാട് മഞ്ഞളി കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: ബാബു, ആൻറു, ഡെന്നി, ഫിലോമിന. മരുമക്കള്‍: സാലി, സോജി, ലിഷ, ഷാജു.
പെരുമ്പാവൂര്‍: എം.സി റോഡ് ഒക്കലില്‍ ഭാരവാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എറണാകുളം ഇടപ്പള്ളി പോണേക്കര കാരിപ്പറമ്പില്‍ വീട്ടില്‍ അശോക് കുമാറാണ് (20) മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന പോണേക്കര കോരത്തറ വീട്ടില്‍ ദീപക്കിനെ (18) ഗുരുതര പരിക്കുകളോടെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച 4.45നായിരുന്നു അപകടം. മീന്‍ കയറ്റിവന്ന വാഹനമാണ് ഇടിച്ചത്.