Obituary
മുട്ടിൽ: കൽപറ്റ ട്രാഫിക് പൊലീസ് എസ്.ഐ തൃക്കൈപ്പറ്റ കല്ലുപ്പുര വിജയൻ (54) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലിരിക്കെ, കോഴിക്കോട് മെഡിക്കൽ കോളജിൽ ഞായറാഴ്ച പുലർച്ചയായിരുന്നു മരണം. ഭാര്യ: വിമല. മക്കൾ: ബിജിത്ത്, അപർണ.
പുൽപള്ളി: ചണ്ണോത്തുകൊല്ലി കറപ്പിയമ്മ (108) നിര്യാതയായി. മക്കൾ: പരേതയായ വെളിച്ചി, വെള്ള, ശാന്ത, രാജമ്മ, ബോളൻ, സുകുമാരൻ, വിജയൻ, തങ്ക, അമ്മിണി. മരുമക്കൾ: ബോളൻ, ബാലൻ, ഗുളികൻ, അനീഷ്, തങ്ക, മിനി.
പഴഞ്ഞി: ചർച്ച് റോഡ് പുലിക്കോട്ടിൽ അബ്രഹാം (74) നിര്യാതനായി. എടക്കഴിയൂർ ഹൈസ്കൂൾ റിട്ട. ക്ലർക്ക് ആയിരുന്നു. ഭാര്യ: വൽസ. മക്കൾ: ബിനു (വെറൈറ്റി പ്രസ്, കുന്നംകുളം), മാത്യൂസ് (ക്ലർക്ക്, എടക്കഴിയൂർ എച്ച്.എസ്). മരുമക്കൾ: ലീന (അധ്യാപിക, സെൻറ് എം.എം.യു.പി സ്കൂൾ, അടുപ്പുട്ടി), സോണി (അധ്യാപിക, ഇ.എസ്.എൽ.പി സ്കൂൾ, ആലത്തൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാർ ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
കോലഴി: ട്രീനിറ്റി കോൺവെൻറ് റോഡ് പൂവ്വത്തിങ്കൽ മാധവെൻറ മകൻ ധനപാലൻ (83) നിര്യാതനായി. ഭാര്യ: കൗസല്യ. മക്കൾ: ഉമ, സീമ. മരുമക്കൾ: ഷാജി, രാജീവ്. സംസ്കാരം തിങ്കളാഴ്ച കാലത്ത് 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
എടത്തിരുത്തി: ചെമ്പകശ്ശേരി ചന്ദ്രൻ (ചാത്തു -78) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ഷാജി, ഷാജിത, ഷീജ, പരേതനായ ഉദയകുമാർ. മരുമക്കൾ: രമ, ബാബു, സന്തോഷ്, സജന.
കുന്നംകുളം: കാവിലക്കാട് ചിറ്റഞ്ഞൂർ വീട്ടിൽ ശങ്കരെൻറ മകൻ രാജൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാധിക, അനൂപ്. മരുമകൻ: സന്തോഷ്.
മൂര്‍ക്കനാട്: കോണ്ഗ്രിഗേഷന് ഓഫ് ജീസസിെൻറ ഡല്‍ഹി പ്രൊവിന്‍സിലെ ജോളിക്കോട്ട് മഠാംഗമായ സിസ്റ്റര്‍ റിനാള്ഡ (77) നിര്യാതയായി. മൂര്‍ക്കനാട് ആലപ്പാടന്‍ ചാക്കേരി പൊറിഞ്ചു-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സിസ്റ്റര്‍ ഗോഡ്ഫ്രീ (അരണാട്ടുകര കോണ്‍വെൻറ്), പരേതരായ കൊച്ചുപാലു, ഡൊമിനി, കത്രീന, കൊച്ചന്നം, കുഞ്ഞിലക്കുട്ടി, സിസ്റ്റര്‍ ജോസഫിന്, സിസ്റ്റര്‍ റോസീന. സംസ്കാരം തിങ്കളാഴ്ച 11.30ന് അലഹബാദ് സെൻറ് മേരീസ് കോണ്‍വെൻറ് ചാപ്പലില്‍.
വലപ്പാട്: പൊക്കാഞ്ചേരി ഹൗസിന് സമീപം കൂട്ടുങ്ങപറമ്പിൽ പരേതനായ സൈതാലിയുടെ ഭാര്യ ജമീല (85) നിര്യാതയായി. മക്കൾ: സക്കീന, സീനത്ത്, സക്കരിയ. മരുമക്കൾ: സുലൈമാൻ, അബ്ദുലു, ഷെബീജ.
ഗുരുവായൂർ: ഇരിങ്ങപ്പുറം പൂവ്വത്ത് പരേതനായ രാഘവെൻറ ഭാര്യ യശോദ (85) നിര്യാതയായി. മക്കൾ: മനോഹരൻ, ലതിക, ഷെൽജി, ഷൈനിൽ. മരുമക്കൾ: ശ്രീജ, ഹരിദാസ്, സരിത, ജിഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
തിരുവനന്തപുരം: ആറ്റിങ്ങല്‍ കുന്നുവാരം ഇടമനയില്‍ ബി. കൃഷ്ണകുമാര്‍ (62) അന്തരിച്ചു. സുപ്രഭാതം ആറ്റിങ്ങല്‍ ലേഖകനാണ്. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ 8.30ഓടെ മരിച്ചു. കേരളകൗമുദി ഫ്ലാഷ്, കലാകൗമുദി, മംഗളം, മെട്രോവാര്‍ത്ത തുടങ്ങിയ പത്രങ്ങളിലും ജോലി ചെയ്തിരുന്നു. ഭാര്യ: ബേബി കുമാരി. മക്കള്‍: നയന, നയന്‍ (പ്ലസ്ടു വിദ്യാര്‍ഥി). മരുമകന്: വിജിത്ത്. മൃതദേഹം വൈകീട്ട് മൂന്നു മണിയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ബി. സത്യന് എം.എല്‍.എ, ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എസ്. കുമാരി, സുപ്രഭാതം തിരു. യൂനിറ്റ് മാനേജര്‍ എം. ഉമ്മര്‍, ന്യൂസ് എഡിറ്റര്‍ അന്‍സാര്‍ മുഹമ്മദ് തുടങ്ങി നിരവധിപേര്‍ അേന്ത്യാപചാരമര്‍പ്പിച്ചു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: ഇടഗ്രാമം അമ്മാ ഗാർഡൻസ് ‘സുകൃതത്തിൽ’ സുരേഷ് ബാബുവിെൻറ (ഐ.എസ്.ആർ.ഒ തിരുവനന്തപുരം) ഭാര്യ ലിൻസി ബി.എ(41) നിര്യാതയായി. കോഴിക്കോട്-വടകര ‘തുളസിയിൽ’ ബി.എ. ഭാസ്കരെൻറയും ഗീതയുടെയും മകളാണ്. മക്കൾ: അനാമിക, തന്മയ. സഹോദരി: ലിനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
മതിലകം: പൊതുപ്രവർത്തകനും മുൻ വാർഡ് അംഗവുമായ കെ.കെ. അഹമ്മദ് കബീർ (63) നിര്യാതനായി. പുതിയകാവ് കാക്കശ്ശേരി പരേതരായ കോയക്കുട്ടിയുടെയും നാച്ചിയുടെയും മകനാണ്. ഞായറാഴ്ച രാവിലെ പുതിയകാവ് ജുമാമസ്ജിദിെൻറ ഖബർസ്ഥാൻ വെട്ടിതെളിക്കാൻ പോകുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിക്കുകയായിരുന്നു. മതിലകം ഗ്രാമപഞ്ചായത്ത് നാലാം വാർഡിനെ രണ്ടുതവണ പ്രതിനിധാനം ചെയ്തിട്ടുണ്ട്. സി.പി.എം ബ്രാഞ്ച് അംഗവും പുതിയകാവ് വെൽഫെയർ അസോസിയേഷൻ ജോ. സെക്രട്ടറിയുമാണ്. ആക്ട്സ് പുന്നക്ക ബസാർ ബ്രാഞ്ച് വൈസ് പ്രസിഡൻറ്, റസിഡൻറ്സ് അസോസിയേഷൻ ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ഐഷാബി. മക്കൾ: ദിൽഷാദ് പർവിൻ, നിലൂഫർ പർവിൻ. മരുമകൻ: ബിയാസ് (ദുബൈ). സഹോദരങ്ങൾ: യാക്കൂബ് ഹസ്സൻ, മുഹമ്മദ് യൂസുഫ്, മുഹമ്മദ് ഇഖ്ബാൽ, ഫസൽ ഹഖ് (സൂപ്രണ്ട്, എറിയാട് കോടതി), ആമിനുമ്മ ഉമ്മുകുൽസു (റിട്ട. സബ് രജിസ്ട്രാർ), ഡോ. ഫാത്തിമ സുഹറാബി (എച്ച്.സി.ഐ കൊടുങ്ങല്ലൂർ), ഖദീജ, പരേതനായ ഹുസൈൻ മാസ്റ്റർ.