Obituary
കൊയിലാണ്ടി: വിരുന്നുകണ്ടി സുന്ദരി നിവാസിൽ ഹരിദാസൻ (65) നിര്യാതനായി. ഭാര്യ: ഉമ. മക്കൾ: കവിത, ബബിന, സരിത, ഹരീഷ്. മരുമക്കൾ: മധു, ഷൈജിത്ത്, സുധീഷ്, പ്രിയങ്ക.
കുറ്റ്യാടി: കുറ്റ്യാടിയിൽ ഹോട്ടൽ വ്യാപാരിയായിരുന്ന കള്ളാട് കാപ്പി പറമ്പത്ത് ചന്ദ്രൻ (59) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: നിതിൻ, ജിതിൻ, മിഥുൻ. മരുമകൾ: ശ്രുതി. സഹോദരങ്ങൾ: അശോകൻ (റേഷൻ വ്യാപാരി, മരുതോങ്കര), രവീന്ദ്രൻ (റിട്ട. ചീഫ് എൻജിനീയർ ഇറിഗേഷൻ വകുപ്പ്), മോഹനൻ (എൻജിനീയർ).
ചെറുവറ്റ: ചിറ്റടികണ്ടിയിൽ സി.കെ. അബ്ദുൽ ഹമീദ് (62) നിര്യാതനായി. പിതാവ്: പരേതനായ ചിറ്റടികണ്ടിയിൽ കുട്ട്യേമി. മാതാവ്: മറിയ. ഭാര്യ: സക്കീന. മക്കൾ: ജെറീഷ് (ഖത്തർ), ഷബാബ്, നിദ ഫാത്തിമ. മരുമക്കൾ: സിജാസ്, ആയിഷ.
മുക്കം: ചേന്ദമംഗലൂർ പനങ്ങോട്ടുചാലിൽ ഗോവിന്ദൻ (71) നിര്യാതനായി. ആർ.എം.എസ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: ദേവകി. മക്കൾ: അഭിലാഷ് (കെ.എസ്.ആർ.ടി.സി മെക്കാനിക്, തിരുവമ്പാടി), ദയാനന്ദൻ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ), പ്രജീഷ്. മരുമക്കൾ: ശാലിനി, സിന്ധു.
മുക്കം: മണാശ്ശേരി മാവൂർ കണ്ണിപറമ്പ് പഴയം കുന്നത്ത് നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ ചെട്ട്യാർ. മക്കൾ: വേലായുധൻ, സരോജിനി, ബാലരാമൻ, രമണി, ഉഷാദേവി. മരുമക്കൾ: ലീല, ഷൺമുഖൻ, തങ്കമണി.
മുക്കം:തോട്ടുമുക്കം നെല്ലിവിള തങ്കമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പാപ്പച്ചൻ. മക്കൾ: ലിസി സെബാസ്റ്റ്യൻ (കൊടിയത്തൂർ സഹകരണ ബാങ്ക് മുൻ ഡയറക്ടർ), ജോസ് മോൻ (വിമുക്ത ഭടൻ). മരുമക്കൾ: വി.എ. സെബാസ്റ്റ്യൻ (സി.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റി അംഗം), ഡോളി ജോസ് (അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11നു തോട്ടുമുക്കം സെൻറ് തോമസ് ഫൊറോന പള്ളി സെമിത്തേരിയി
വേളം: കാക്കുനിയിലെ കായത്തിരിക്കല്‍ നാരായണന് നായര്‍ (70) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കള്‍: വിജീഷ് (ഇന്ത്യന്‍ ആര്‍മി), വിനീത. മരുമക്കള്‍: നീതു, പ്രദീപന് (ഇന്ത്യന്‍ ആര്‍മി). സഹോദരങ്ങള്‍: കൃഷ്ണന് നായര്‍, പരേതരായ ബാലന്, രാഘവന്.
തിരുവള്ളൂർ: കന്നിനടയിലെ എലിപ്പറമ്പത്ത് എടക്കണ്ടി അമ്മദ് (90) നിര്യാതനായി. ആദ്യകാല പ്രവാസിയും ദീർഘകാലം ദുബൈ ദേരയിലെ ആസ്യ ഹോട്ടൽ ജീവനക്കാരനുമായിരുന്നു. ഭാര്യ: പാത്തു. മക്കൾ: അബ്ദുൽ കരീം (ദുബൈ), അഷ്റഫ് (ഖത്തർ), ആമിന, മറിയം, ആസ്യ, ആയിഷ. മരുമക്കൾ: കുഞ്ഞബ്ദുല്ല, മുഹമ്മദ്, മൊയ്തു, മുഹമ്മദ്, സഫിയ, സുമയ്യ.
വളയം: സ്വാതന്ത്ര്യ സമര സേനാനിയും, കളരിഗുരുക്കളുമായിരുന്ന പരേതനായ കണിയാറു പൊയിൽ കുഞ്ഞിരാമെൻറ ഭാര്യ യു.കെ. മാത (92) നിര്യാതയായി. മഹിള കോൺഗ്രസ് മുൻ പ്രസിഡൻറും സാമൂഹിക പ്രവർത്തകയുമായിരുന്നു. മക്കൾ: ജാനു, ദേവി, ലക്ഷ്മി, യു.കെ. കുമാരൻ, യു.കെ. ബാലകൃഷ്ണൻ, രാധ. മരുമക്കൾ: കുഞ്ഞിരാമൻ, കുമാരൻ, രാജൻ, ചന്ദ്രി, ബീന, രാജൻ.
നാദാപുരം: മുടവന്തേരി മഹല്ല് മസ്ജിദിന് സമീപം പരേതനായ പി.കെ. അമ്മദ് ഹാജിയുടെ ഭാര്യ പാത്തു (70) നിര്യാതയായി. മക്കൾ: അയിശ, സുബൈദ, മാമി, ആരിഫ. മരുമക്കൾ: അസീസ് (ടാക്സി ഡ്രൈവർ നാദാപുരം), വമ്പൻ അമ്മദ്, നാസർ, ഫൈസൽ. സഹോദരങ്ങൾ: അബ്ദുല്ല, അലീമ, കുഞ്ഞാമി.
മുട്ടിൽ: കൽപറ്റ ട്രാഫിക് പൊലീസ് എസ്.ഐ തൃക്കൈപ്പറ്റ കല്ലുപ്പുര വിജയൻ (54) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലിരിക്കെ, കോഴിക്കോട് മെഡിക്കൽ കോളജിൽ ഞായറാഴ്ച പുലർച്ചയായിരുന്നു മരണം. ഭാര്യ: വിമല. മക്കൾ: ബിജിത്ത്, അപർണ.
പുൽപള്ളി: ചണ്ണോത്തുകൊല്ലി കറപ്പിയമ്മ (108) നിര്യാതയായി. മക്കൾ: പരേതയായ വെളിച്ചി, വെള്ള, ശാന്ത, രാജമ്മ, ബോളൻ, സുകുമാരൻ, വിജയൻ, തങ്ക, അമ്മിണി. മരുമക്കൾ: ബോളൻ, ബാലൻ, ഗുളികൻ, അനീഷ്, തങ്ക, മിനി.