ഇരിട്ടി: പുന്നാട് കോട്ടത്തെക്കുന്ന് ശ്രേയസ് നിവാസിൽ കുറ്റ്യാടൻ തമ്പായി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചോടോൻ നാരായണൻ നമ്പ്യാർ. മക്കൾ: ദിവാകരൻ (മാനേജർ, മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രം ഇരിട്ടി), സുരേന്ദ്രൻ, ചന്ദ്രൻ (ഇലക്ട്രിക്കൽ സൂപ്പർവൈസർ കീഴൂർ), രമണി, രാധ, ഭാർഗവി. മരുമക്കൾ: ചന്ദ്രമതി, ഓമന, പ്രീത, കരുണാകരൻ, മോഹനൻ, ബാലൻ. സഹോദരങ്ങൾ: കുറ്റ്യാടൻ കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. പോസ്റ്റ്മാൻ, പെരുവംപറമ്പ്), കുറ്റ്യാടൻ വിജയൻ, കുറ്റ്യാടൻ കുഞ്ഞികൃഷ്ണൻ (ഇരുവരും റിട്ട. കാനറ ബാങ്ക് മാനേജർ), കുറ്റ്യാടൻ കുഞ്ഞിക്കണ്ണൻ (റിട്ട. കെ.എസ്.ഇ.ബി, നിടിയോടി), കുറ്റ്യാടൻ ജാനകി അമ്മ, കുറ്റ്യാടൻ ലക്ഷ്മി അമ്മ, പരേതയായ കുറ്റ്യാടൻ കല്യാണി അമ്മ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ചാവശ്ശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തിൽ.