തളിപ്പറമ്പ്: കിസാൻ ജനത മുൻ ജില്ല പ്രസിഡന്റും ആർ.ജെ.ഡി മുൻ തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റുമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിനടുത്തെ പി. നാരായണൻ നമ്പ്യാർ (88) നിര്യാതനായി. പി.എസ്.പി പരിയാരം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി, പി.എസ്.പിയുടെയും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെയും തളിപ്പറമ്പ് നിയോജകമണ്ഡലം സെക്രട്ടറി, കിസാൻ ജനത ജില്ല വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
തളിപ്പറമ്പ് കെട്ടിട നിർമാണോപകരണ സംഘം സ്ഥാപക പ്രസിഡന്റും ടി.ടി.കെ ദേവസ്വത്തിൽ ദീർഘകാലം പാരമ്പര്യേതര ട്രസ്റ്റിയുമായിരുന്നു. കപാലിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ സ്ഥാപകരിലൊരാളായിരുന്നു. കർഷകർക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി കിസാൻ ജനതയുടെ കണ്ണൂർ ജില്ല പ്രസിഡന്റായിരുന്ന കാലത്ത് നിരാഹാര സമരം നടത്തി അറസ്റ്റു വരിച്ചു.
പയ്യന്നൂരിൽനിന്ന് പാനൂരിലേക്ക് നടന്ന കാൽനട ജാഥക്ക് നേതൃത്വം നൽകി. ഭാര്യമാർ: പരേതയായ ഇ.വി. ജാനകിയമ്മ, കല്ലറക്കൊട്ടാരത്തിൽ കമലാക്ഷിയമ്മ. മക്കൾ: വനജ (കടമ്പേരി), രാധാമണി (നെല്ലിയോട്ട്), സഖീഷ്കുമാരി (ജോത്സ്യർ, പാളിയത്തുവളപ്പ്), ഇ.വി. ജയകൃഷ്ണൻ (സ്റ്റാഫ് റിപ്പോർട്ടർ, മാതൃഭൂമി, കാഞ്ഞങ്ങാട്), രേണുകാദേവി (ചെട്ട്യോൾ), ശ്രീനിവാസൻ നമ്പ്യാർ (കമ്പ്യൂട്ടർ സോഫ്റ്റ് വെയർ എൻജിനീയർ, എച്ച്.പി, ബംഗളൂരു).
മരുമക്കൾ: എം.വി. രവി (കടമ്പേരി), മേമഠത്തിൽ ജയരാജൻ (കേബിൾ ടി.വി ഓപറേറ്റർ, പരിയാരം), പി. ശശി (കൃഷിവകുപ്പ് മുൻ ഉദ്യോഗസ്ഥൻ), ദിവ്യാ ജയകൃഷ്ണൻ (കാഞ്ഞങ്ങാട്), കുഞ്ഞിക്കൃഷ്ണൻ ചെട്ട്യോൾ, അനുപ്രിയ (അധ്യാപിക, ബംഗളൂരു).
സഹോദരങ്ങൾ: പി. ഗംഗാധരൻ നമ്പ്യാർ (വിമുക്തഭടൻ, പെരിന്തട്ട), പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ.