ശ്രീകണ്ഠപുരം: കൊയ്യം പാറക്കാടി കാക്കിയാട്ടെ കാന്തപ്രത്ത് കുറ്റ്യാട്ട് ഗോവിന്ദൻ നമ്പ്യാർ (84) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: വത്സല, വസന്ത, വത്സരാജ്.
മരുമക്കൾ: നാരായണൻ (മുയിപ്ര), കുഞ്ഞിരാമൻ (കാഞ്ഞിലേരി), രന്യ (പരിപ്പായി). സഹോദരങ്ങൾ: രാഘവൻ, കുഞ്ഞിരാമൻ, നാരായണൻ, ദാമോദരൻ, ജാനകി, മാധവി, പരേതയായ നാരായണി.
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാറക്കാടി എൻ.എസ്.എസ് ശ്മശാനത്തിൽ.