Obituary
കണ്ണപുരം: കൃസ്തുക്കുന്നിലെ കെ.വി. സുരേഷ് (39) ഗോവയിൽ നിര്യാതനായി. റിട്ട. റെയിൽവേ ജീവനക്കാരായ കെ. വിശ്വനാഥന്റെയും പരേതയായ ജയമയുടെയും മകനാണ്. സഹോദരങ്ങൾ: വിനോദ് കുമാർ, വസന്ത് കുമാർ (ഇരുവരും മിലിട്ടറി), വിഷ്ണു (പുണെ).
കണ്ണൂർ: ബർണശ്ശേരി സ്വദേശിയും അഴീക്കോട് ഡോളി വില്ലയിൽ താമസക്കാരനുമായ പാട്രിക് സിക്വേര (83) (പ്രമുഖ സാക്സോഫോൺ കലാകാരൻ) നിര്യാതനായി. ഭാര്യ: ട്രീസ പാട്രിക്. മക്കൾ: ജോൺ ഡിക്സൺ സിക്വേര, ഡാനിയേൽ സിക്വേര, പരേതയായ ഷാലറ്റ് ഡോളി സിക്വേര. മരുമക്കൾ: നിർമല ഫ്രാൻസിസ്, ടെൽമ ഡാനിയേൽ.
കൂത്തുപറമ്പ്: റിട്ട. നഴ്സിങ് അസിസ്റ്റന്റ് ചിറ്റാരിപ്പറമ്പ് ചെള്ളത്ത് വയൽ സിനി നിവാസിൽ പി.കെ. പ്രഭാവതി (66) നിര്യാതയായി. ഭർത്താവ്: ടി.ഒ. രാജൻ. സഹോദരങ്ങൾ: ചന്ദ്രമതി (എടക്കാട്), പുഷ്പലത (ബംഗളൂരു), ദേവദാസ് (തലശ്ശേരി), പരേതരായ കമലാക്ഷി, ഉഷ, ബാലഗോപാലൻ.
മുഴപ്പിലങ്ങാട്: വില്ലേജ് ഓഫിസിന് സമീപം ലീല നിവാസിൽ കെ.കെ. ലീലാമണി (70) നിര്യാതയായി. ഭർത്താവ്: കെ. വേലായുധൻ. മക്കൾ: രൂപേഷ് (ദുബൈ), നിഷിത, നിമിഷ (മസ്കത്ത്). മരുമക്കൾ: പ്രകാശൻ (തിക്കോടി), സിജു (മസ്കത്ത്), ഗ്രീഷ്മ (ദുബൈ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പഞ്ചായത്ത് പൊതുശ്മശാനത്തിൽ.
മുട്ടോളംപാറ: മുട്ടോളംപാറ മുത്തപ്പൻ ക്ഷേത്രത്തിന് സമീപം വലിയ വളപ്പിൽ ഹൗസിൽ പുതിയാണ്ടി ഭരതൻ (പത്ര ഏജന്റ്- 82) നിര്യാതനായി. പുതിയാണ്ടി ആദിമൂലിയാടാൻ ക്ഷേത്ര കാരണവർ ആണ്. ഭാര്യ: സി. സതി. മക്കൾ: സന്തോഷ്, സവിത, സനേഷ്, സന്ദീപ്. മരുമക്കൾ: നിഷ, ശ്രീജിത്ത്, പ്രജുഷ, ജിൻസി
കക്കാട്: ശാദുലിപ്പള്ളി മുസ്ലിം ലീഗ് ഓഫിസിന് സമീപം റിട്ട. സ്റ്റേറ്റ് ബാങ്ക് ജീവനക്കാരൻ സുഭാഷ് (70) നിര്യാതനായി. പഴയകാല സി.പി.ഐ പ്രവർത്തകനാണ്. നാടക കലാകരനും പെയിന്ററുമായിരുന്നു. ഭാര്യ: ചന്ദ്രിക (റിട്ട. ആരോഗ്യവകുപ്പ്). സഹോദരൻ: ഗിരീശൻ മേസ്ത്രി (കൊറ്റാളി).
ചെറുകുന്ന്: ഒദയമ്മാടം യു.പി സ്കൂളിന് സമീപം ശാന്ത നിവാസിൽ കെ. തമ്പാൻ നമ്പ്യാർ (82) നിര്യാതനായി. ഭാര്യ: പി.സി. ശാന്ത. മക്കൾ: പി.സി. കൃഷ്ണകുമാർ, ടി. സുരേഷ് ബാബു. മരുമക്കൾ: ഇന്ദിര (കൂനം), ഷീബ (മുള്ളൂൽ). സഹോദരങ്ങൾ: കെ.വി. തങ്കമണി, കെ.വി. പത്മനാഭൻ നമ്പ്യാർ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കവിണിശ്ശേരി സമുദായ ശ്മശാനത്തിൽ.
കൂത്തുപറമ്പ്: കോട്ടയംഅങ്ങാടി മല്ലാട്ടിരണ്ടുപുരയിൽ റുഖിയ (69) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ കുന്നത്ത്. മക്കൾ: ദിൽഷ, അനീഷ, ഷമീന. മരുമക്കൾ: മജീദ്, ജബ്ബാർ, കാസിം. സഹോദരങ്ങൾ: പി.ആർ. മുഹമ്മദ് (രാജാവ്), കയ്യു, പരേതരായ മായൻ, ഹാരിസ്.
പഴയങ്ങാടി: മാട്ടൂൽ നോർത്ത് മുസക്കാൻ പള്ളിക്ക് സമീപത്തെ കെ.വി.കെ. മുർഷിദ് (20) നിര്യാതനായി. മംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഫിസിയോ തെറാപ്പി രണ്ടാം വർഷ വിദ്യാർഥിയാണ്. കെ. മുസ്തഫ, കെ.വി.കെ. റൈഹാനത്ത് ദമ്പതികളുടെ മകനാണ്. സഹോദരി: മുഫീദ.
എടക്കാട്: കടമ്പൂർ കുന്നുമ്മൽപീടികക്ക് സമീപം കോരമ്പേത്ത് റംല (65) നിര്യാതയായി. പരേതരായ ഹംസ -ആയിശു എന്നിവരുടെ മകളാണ്. ഭർത്താവ്: പരേതനായ ഇസ്മാഈൽ. മക്കൾ: റാഫി, റുഖ്സാന. മരുമക്കൾ: മമ്മൂട്ടി വയനാട്, ജംഷീറ. സഹോദരങ്ങൾ: സുബൈർ, സഫിയ, പരേതരായ അഹമ്മദ്, സൈനബ, യാക്കൂബ്.
കണ്ണൂർ: കടലായി ഷംല കോട്ടേജിലെ തറിമൂപ്പന്റകത്ത് ഫാത്തിബി (88) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ ഖാദർ. മക്കൾ: മുഹമ്മദ് ഹാഷിം (അബൂദബി), പരേതനായ മുഹമ്മദ് അലി. മരുമക്കൾ: ഫാത്തിമ, സീനത്ത്, പരേതയായ നസീമ. സഹോദരങ്ങൾ: മഹമൂദ്, അബൂബക്കർ, പരേതയായ സഫിയ.
ശ്രീകണ്ഠപുരം: കൊയ്യത്തെ കൊവ്വൽ പുതിയപുരയിൽ അഹമ്മദ് കുട്ടി (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ ഷുക്കൂർ, അഷറഫ്, റഫീഖ്, നൗഷാദ്, സീനത്ത്, റൈസ. മരുമക്കൾ: സാദത്ത്, ഇസ്ഹാഖ്, ഖയറുന്നിസ, ഫൗസിയ.