തലശ്ശേരി: മാടപ്പീടിക രേവതിയിൽ ഡോ. കെ. പത്മാക്ഷൻ (68) നിര്യാതനായി. മാങ്ങാട്ടുപറമ്പ് ഗവ. വുമൺ ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്നു. ഭാര്യ: ഡോ. ഷീല പത്മാക്ഷൻ (ഇ.എൻ.ടി സർജൻ, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, തലശ്ശേരി). മക്കൾ: ഷിഖ പത്മാക്ഷൻ (എൻജിനീയർ, കാലിഫോർണിയ), ഡോ. ശ്രേഖ പത്മാക്ഷൻ (ഇ.എൻ.ടി സർജൻ, ഫോർട്ടീസ് ഹോസ്പിറ്റൽ, മുംബൈ).
മരുമക്കൾ: ജയേഷ് (കാലിഫോർണിയ, യു.എസ്.എ), ഡോ. രുഷാൻ (മുംബൈ). സഹോദരങ്ങൾ: പവിത്രൻ (ബംഗളൂരു), പ്രഭാകരൻ (റിട്ട. ഓഫിസർ, കനറാ ബാങ്ക്), ശാന്ത (കോഴിക്കോട്), പങ്കജാക്ഷി (റിട്ട. ജൂനിയർ സൂപ്രണ്ട്, ഗവ. കോളജ്, മടപ്പള്ളി), പരേതരായ പുരുഷോത്തമൻ, ലീല, സരോജിനി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചിറക്കര കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.