മാനന്തവാടി: കോറോം പാലേരി ആദ്യകാല വ്യാപാരിയും കോറോം സെൻറ് മേരീസ് യാക്കോബായ സുനോറോ പള്ളി ട്രസ്റ്റിയുമായിരുന്ന മാമ്പള്ളിക്കുഴിയില് വര്‍ഗീസ് (കുഞ്ഞേട്ടന് -84) നിര്യാതനായി. ഭാര്യ: പുളിയാനി കുടുംബാംഗം മേരി. മക്കള്‍: രാജന് (കൊച്ച്), സക്കറിയ, സിബി, ലിസി (കോഴിക്കോട്), ലൂസി (തിരുവനന്തപുരം), സിജി (ഹൈദരബാദ്), ഷീജ (സൗദി). മരുമക്കള്‍: ലിസി പടിഞ്ഞാലില്, തങ്കമ്മ, ജിജി (കെ.എസ്.ഇ.ബി കോറോം), ഷീന, ബേബി (എസ്.ഐ, കസബ പൊലീസ് സ്റ്റേഷന്), ജെയ്മോന് (എക്സ്. മിലിട്ടറി ഓഫിസര്‍ തിരുവനന്തപുരം), മാത്യൂസ് (മിലിട്ടറി ഓഫിസര്‍ ഹൈദരബാദ്), സോണി (റിയാദ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കോറോം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.