Obituary
കിണാശ്ശേരി: കുളങ്ങരപ്പീടിക വാളക്കട തറമ്മൽ അബ്ദുല്ലക്കോയയുടെ ഭാര്യ എം.ടി. നബീസ (70) നിര്യാതയായി. മക്കൾ: അബ്ദുൽറസാഖ്, സലീം, സീനത്ത്, ഫാത്തിമ, സമദ്. മരുമക്കൾ: അബ്ദുല്ലക്കോയ (പുതിയപാലം), റസാഖ് (മണക്കടവ്).
ഈങ്ങാപ്പുഴ: കൈതപ്പൊയിൽ തെക്കുംതോട്ടം ഉമ്മർ (78) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുറഹിമാൻ, സക്കീന, മുഹമ്മദ്, സാബിറ, ഹുസൈൻ, സാജിത. മരുമക്കൾ: ആലി, സിദ്ദീഖ്, മജീദ്, റാബിയ, സൽമ, മുഹ്സിന.
പയ്യോളി: തുറയൂരിലെ കുനിയിൽ കേശവൻ (70) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രമേശൻ, റീജ, റിനീഷ. മരുമക്കൾ: ഷംന, ശ്രീധരൻ, രാജൻ. സഹോദരങ്ങൾ: കരുണാകരൻ, രാജൻ, നാരായണി, മാധവി.
നാദാപുരം: കിഴക്കയിൽ മൊയ്തു മുസ്ലിയാർ (78) നിര്യാതനായി. ദീർഘകാലം വയലിൽ മദ്റസയിൽ അധ്യാപകൻ ആയിരുന്നു. ഭാര്യ: അയിഷു. മകൾ: സുമിയത്ത്. മരുമകൻ: മുഹമ്മദ്.
നാദാപുരം: ചെന്നൈയിൽ പഴയകാല വ്യാപാരിയായിരുന്ന കുമ്മങ്കോട് അഹമ്മദ് മുക്കിലെ പുനത്തിൽ കരുവൻറവിട ഇബ്രാഹിം (73) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അഷ്റഫ്, അമീർ (ഖത്തർ), നസീർ (അബൂദബി), റസിയ സീനത്ത്. മരുമക്കൾ: പരേതനായ മൂസ്സ, പി.പി നിയാസ്, ഫൗസിയ, തസ്ലീമ, അർഷിന.
വടകര: മാക്കൂല്‍ പീടിക വൈഷ്ണവത്തില്‍ വി.ബി. സുകുമാരെൻറ ഭാര്യ ചന്ദ്രമതി (73-റിട്ട. അധ്യാപിക വടകര സെൻറ് ആൻറണീസ് ഗേള്‍സ് ഹൈസ്കൂള്‍) നിര്യാതയായി. മക്കള്‍: വിഷ്ണുപ്രസാദ്, അശ്വതി. മരുമക്കള്‍: വിദ്യ, ബിജു ഏറ്റുമാനൂര്‍.
ഓമശ്ശേരി : പുത്തൂർ കുറുവൻ പറമ്പിൽ പരേതനായ ഹുസൈെൻറ ഭാര്യ ഖദീജ (82) നിര്യാതയായി. മകൻ: അബ്ദുൽ ഗഫൂർ. മരുമകൾ: ഷെരീഫ.
ഓമശ്ശേരി: വെണ്ണക്കോട് അമ്പലമുക്ക് പുൽപ്പറമ്പിൽ വേലായുധൻ നായർ (69) നിര്യാതനായി. ഭാര്യ: ദാക്ഷായണി (മുൻ പഞ്ചായത്ത് അംഗം, ഓമശ്ശേരി). മക്കൾ: ദിവ്യ (സ്റ്റാഫ് നഴ്സ് ഹെൽത്ത് സെൻറർ, വരട്ടിയാക്കൽ), ദീപക് (ട്വൻറി ഫോർ ന്യൂസ്).
ചേമഞ്ചേരി: നുച്ചിക്കാട്ടു മീത്തൽ പരേതനായ ഉണ്ണിനായരുടെ ഭാര്യ ചിരുതേക്കുട്ടിയമ്മ (91) നിര്യാതയായി. മക്കൾ: രാധ, ബാലൻ, ഗോപിനാഥ് (റിട്ട. എസ്.ഐ സി.ബി.സി.ഐ.ഡി). മരുമക്കൾ: അപ്പുക്കുട്ടൻ നായർ, രമ, പുഷ്പ.
ചേമഞ്ചേരി: പൂക്കാട്ടിലെ ഓട്ടോ ഡ്രൈവർ മണ്ണാർകണ്ടി മുസ്തഫ (41) ഹൃദയാഘാതം മൂലം മരിച്ചു. ഗസൽ ഗായകനായിരുന്നു. യൂസുഫ്, ജമ്പിച്ചിപ്പാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: മൻഷിറ. മകൻ: നിഷാദ്. സഹോദരങ്ങൾ: സുഹറാബി, അസ്മാബി, നസ്രിയ, യൂനസ്.
മലാപറമ്പ്: പരേതനായ തള്ളശ്ശേരി ദേവദാസെൻറ ഭാര്യ ശാന്ത (65) നിര്യാതയായി. മക്കൾ: ഷിബു, ഷീന. മരുമകൻ: ദയാനിധി. സഹോദരങ്ങൾ: ശ്രീമതി, ശാരദ, പരേതരായ വാകേരി കുഞ്ഞപ്പു (മിൽമ), ശ്രീധരൻ.
വാണിമേൽ: ഓലിയോട്ട് തയ്യുള്ളപറമ്പത്ത് കൃഷ്ണൻനായർ (87) നിര്യാതനായി. ഭാര്യ: കല്യാണി. മകൻ: വിനോദ്. സഹോദരങ്ങൾ: ബാലൻ നായർ, കരുണാകരൻ നായർ, നാരായണൻ നായർ, പരേതരായ കണ്ണൻ മാസ്റ്റർ, രാമൻ നായർ, ഗോവിന്ദൻ നായർ. സഹോദരി: അമ്മാളു അമ്മ.