Obituary
കുറ്റ്യാടി: നീലേച്ചു കുന്നുമ്മൽ സുകുമാരൻ (63) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രജീഷ്, രാജേഷ്. മരുമകൾ: ലിജി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതയായ മാത.
പേരാമ്പ്ര: ആവള എടവലത്ത് പരേതനായ ഗോപാലെൻറ മകന് രവി (55) നിര്യാതനായി. മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ആവള യൂനിറ്റ് സെക്രട്ടറിയാണ്. മാതാവ്: മന്നി. ഭാര്യ സുമതി. മക്കള്‍: അപര്‍ണ, അരുണ്‍. മരുമകന്: ഷിജിത്ത്ലാല്. സഹോദരങ്ങള്‍: നാരായണി, ശാന്ത, നിര്‍മല, പുഷ്പ.
കിണാശ്ശേരി: കുളങ്ങരപ്പീടിക വാളക്കട തറമ്മൽ അബ്ദുല്ലക്കോയയുടെ ഭാര്യ എം.ടി. നബീസ (70) നിര്യാതയായി. മക്കൾ: അബ്ദുൽറസാഖ്, സലീം, സീനത്ത്, ഫാത്തിമ, സമദ്. മരുമക്കൾ: അബ്ദുല്ലക്കോയ (പുതിയപാലം), റസാഖ് (മണക്കടവ്).
ഈങ്ങാപ്പുഴ: കൈതപ്പൊയിൽ തെക്കുംതോട്ടം ഉമ്മർ (78) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുറഹിമാൻ, സക്കീന, മുഹമ്മദ്, സാബിറ, ഹുസൈൻ, സാജിത. മരുമക്കൾ: ആലി, സിദ്ദീഖ്, മജീദ്, റാബിയ, സൽമ, മുഹ്സിന.
പയ്യോളി: തുറയൂരിലെ കുനിയിൽ കേശവൻ (70) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രമേശൻ, റീജ, റിനീഷ. മരുമക്കൾ: ഷംന, ശ്രീധരൻ, രാജൻ. സഹോദരങ്ങൾ: കരുണാകരൻ, രാജൻ, നാരായണി, മാധവി.
നാദാപുരം: കിഴക്കയിൽ മൊയ്തു മുസ്ലിയാർ (78) നിര്യാതനായി. ദീർഘകാലം വയലിൽ മദ്റസയിൽ അധ്യാപകൻ ആയിരുന്നു. ഭാര്യ: അയിഷു. മകൾ: സുമിയത്ത്. മരുമകൻ: മുഹമ്മദ്.
നാദാപുരം: ചെന്നൈയിൽ പഴയകാല വ്യാപാരിയായിരുന്ന കുമ്മങ്കോട് അഹമ്മദ് മുക്കിലെ പുനത്തിൽ കരുവൻറവിട ഇബ്രാഹിം (73) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അഷ്റഫ്, അമീർ (ഖത്തർ), നസീർ (അബൂദബി), റസിയ സീനത്ത്. മരുമക്കൾ: പരേതനായ മൂസ്സ, പി.പി നിയാസ്, ഫൗസിയ, തസ്ലീമ, അർഷിന.
വടകര: മാക്കൂല്‍ പീടിക വൈഷ്ണവത്തില്‍ വി.ബി. സുകുമാരെൻറ ഭാര്യ ചന്ദ്രമതി (73-റിട്ട. അധ്യാപിക വടകര സെൻറ് ആൻറണീസ് ഗേള്‍സ് ഹൈസ്കൂള്‍) നിര്യാതയായി. മക്കള്‍: വിഷ്ണുപ്രസാദ്, അശ്വതി. മരുമക്കള്‍: വിദ്യ, ബിജു ഏറ്റുമാനൂര്‍.
ഓമശ്ശേരി : പുത്തൂർ കുറുവൻ പറമ്പിൽ പരേതനായ ഹുസൈെൻറ ഭാര്യ ഖദീജ (82) നിര്യാതയായി. മകൻ: അബ്ദുൽ ഗഫൂർ. മരുമകൾ: ഷെരീഫ.
ഓമശ്ശേരി: വെണ്ണക്കോട് അമ്പലമുക്ക് പുൽപ്പറമ്പിൽ വേലായുധൻ നായർ (69) നിര്യാതനായി. ഭാര്യ: ദാക്ഷായണി (മുൻ പഞ്ചായത്ത് അംഗം, ഓമശ്ശേരി). മക്കൾ: ദിവ്യ (സ്റ്റാഫ് നഴ്സ് ഹെൽത്ത് സെൻറർ, വരട്ടിയാക്കൽ), ദീപക് (ട്വൻറി ഫോർ ന്യൂസ്).
ചേമഞ്ചേരി: നുച്ചിക്കാട്ടു മീത്തൽ പരേതനായ ഉണ്ണിനായരുടെ ഭാര്യ ചിരുതേക്കുട്ടിയമ്മ (91) നിര്യാതയായി. മക്കൾ: രാധ, ബാലൻ, ഗോപിനാഥ് (റിട്ട. എസ്.ഐ സി.ബി.സി.ഐ.ഡി). മരുമക്കൾ: അപ്പുക്കുട്ടൻ നായർ, രമ, പുഷ്പ.
ചേമഞ്ചേരി: പൂക്കാട്ടിലെ ഓട്ടോ ഡ്രൈവർ മണ്ണാർകണ്ടി മുസ്തഫ (41) ഹൃദയാഘാതം മൂലം മരിച്ചു. ഗസൽ ഗായകനായിരുന്നു. യൂസുഫ്, ജമ്പിച്ചിപ്പാത്തു ദമ്പതികളുടെ മകനാണ്. ഭാര്യ: മൻഷിറ. മകൻ: നിഷാദ്. സഹോദരങ്ങൾ: സുഹറാബി, അസ്മാബി, നസ്രിയ, യൂനസ്.