Obituary
കൊയിലാണ്ടി: മരക്കാരകത്ത് ആയിശു (88) നിര്യാതയായി. ഭർത്താവ്: പി.പി. കുഞ്ഞഹമ്മദ് ഹാജി. മക്കൾ: ആമിന, മുഹമ്മദ് (ഖത്തർ), നഫീസ, ഹംസ (ബഹ്റൈൻ), ശരീഫ, അബ്ദുൽ ഗഫൂർ (അബൂദബി). മരുമക്കൾ: കെ.പി.പി. അബ്ദുല്ലക്കുട്ടി, പി.പി. കുഞ്ഞഹമ്മദ്, കെ.പി. മുസ്തഫ, ശരീഫ, കുൽസു, ശാബില
മുയിപ്പോത്ത്: പുന്നത്തോട്ടിൽ നാരായണൻ (73) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജേഷ്, അനിൽ, നിഷ, ജിഷ. മരുമക്കൾ: നാരായണൻ, രവീന്ദ്രൻ, ബവിത.
കൊയിലാണ്ടി: പന്തലായനി ഇടത്തിൽ ശിവദാസൻ നായർ (69) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സാഗിനി, സന്ദീപ്. മരുമകൻ: സാജിഷ്( ബംഗളൂരു), സഹോദരികൾ: സാവിത്രി, പരേതയായ ലീല.
അത്തോളി: കുടക്കല്ല് മീത്തലെ മാണിക്കോത്ത് മീത്തൽ സുനിൽ കുമാർ (44) നിര്യാതനായി. ഭാര്യ: മണില കുന്ദമംഗലം. പിതാവ്: പരേതനായ ശ്രീധരൻ. മാതാവ്: ശ്യാമള. സഹോദരൻ: ശ്രീജിത്ത് (വിജിലൻസ് സ്പെഷൽ സെൽ ,കോഴിക്കോട്).
ആയഞ്ചേരി : പരേതനായ കൂന്തിലോട്ട് അന്ത്രുവിെൻറ ഭാര്യ മറിയം ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: മായൻകുട്ടി, പരേതനായ അമ്മത്. സഹോദരിമാർ: വണ്ണത്താം വീട്ടിൽ ബിയ്യാത്തു, പരേതരായ മാമ്പത്ത് കുഞ്ഞാമി, വടക്കയിൽ ആയിശു. മരുമക്കൾ: മുനീറ, സൗദ.
വടകര: നടക്കുതാഴ പരേതനായ മീത്തലപീടികയിൽ ഗോപാലെൻറ ഭാര്യ സുശീല കണിച്ചോടി (78) നിര്യാതയായി. മക്കൾ: പ്രദീപൻ (റിട്ട. സുബേദാർ), രാമദാസ് (റിട്ട. സി.ആർ.പി.എഫ്), രേണുക, ദീപിക, ദീപ്തി. മരുമക്കൾ: അജിത (ചോളംവയൽ), ശശിധരൻ (തലശ്ശേരി), കമല (ചെന്നൈ), ശ്രീകാന്ത് (മാധ്യമം കോഴിക്കോട്). സഹോദരങ്ങൾ: പരേതനായ കുഞ്ഞിക്കണാരൻ, രാഘവൻ (റിട്ട. റൂർക്കല സ്റ്റീൽ പ്ലാൻറ്). സഞ്ചയനം ഞായറാഴ്ച.
കോട്ടൂളി: തേക്കിലകാടൻ ഹൗസിലെ ടി.പി റാഫേൽ (ബാബു,-74) നിര്യാതനായി. സെമിത്തേരിയിൽ. ഭാര്യ: എൽസി. മകൻ: ചാർളി ടി ആർ. മരുമകൾ: സ്വർണലത. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് നാലിന് വെസ്റ്റ്ഹിൽ.
വെള്ളിപറമ്പ്: പട്ടോണത്തിൽ വേലായുധൻ (72) നിര്യാതനായി. റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: ശോഭന. മക്കൾ: നിതിൻ, നിമിത. മരുമക്കൾ: ബിജേഷ്, രമ്യ. സഹോദരങ്ങൾ: സാഗരൻ (റിട്ട. ബി.എസ്.എൻ.എൽ), പ്രഭാവതി, പരേതരായ ചന്ദ്രൻ, ചന്ദ്രമതി, പ്രഭാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
കൂരാച്ചുണ്ട്: കെ.എസ്.എസ്.പി.എ കൂരാച്ചുണ്ട് യൂനിറ്റ് പ്രസിഡൻറ് പാലോടി ജേക്കബ് (63) നിര്യാതനായി. കൂരാച്ചുണ്ട് സാന്ത്വനം പാലിയേറ്റിവ് കെയർ സ്ഥാപകനാണ്. ഭാര്യ: റോസമ്മ. മക്കൾ: ആൽഫി, ആൻമേരി. മരുമകൾ: ജിത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് കരിയാത്തുംപാറ പള്ളി സെമിത്തേരിയിൽ.
ബാലുശ്ശേരി: വൈകുണ്ഠം സ്റ്റേഡിയത്തിനു സമീപം നീലംപിള്ളി രാമകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ശാന്ത (സംസ്കൃത കോളജ്, ബാലുശ്ശേരി). മക്കൾ: എൻ.ആർ. പ്രതാപൻ, പ്രീതി, പ്രതിഭ. മരുമക്കൾ: സുനിൽ (തൃശൂർ), ഷിനോദ്, ധന്യ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനു വീട്ടുവളപ്പിൽ.
കോഴിക്കോട്: പരേതനായ വെട്ടുകടവിൽ സിദ്ധാർഥെൻറ (റിട്ട. ട്രാകോ കേബിൾ) ഭാര്യ ശാന്ത (75) എറണാകുളം നെട്ടൂരിലുളള വസതിയിൽ നിര്യാതയായി. മക്കൾ: റസ്സൽ സിദ്ധാർഥൻ, നിഖിൽ സിദ്ധാർഥൻ, സ്മിത, നിഷ. മരുമക്കൾ: ശിവാനന്ദ് ചക്കവളപ്പിൽ (എച്ച്.ഇ.എഫ് മുൻ സംസ്ഥാന സെക്രട്ടറി), ശങ്കർ, ദർശന, അഡ്വ. നന്നാട്ട് ജിജി.
കടമേരി: പരേതനായ വടക്കയിൽ ചാത്തുവിെൻറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ചീരു, നാരായണി, മാതു, ബാലൻ, രാധ, രാജൻ, നളിനി. മരുമക്കൾ: കൃഷ്ണൻ, ശ്രീജ, പ്രീത, പരേതരായ കുമാരൻ, ആണ്ടി, കണാരൻ, നാണു.