Obituary
വളാഞ്ചേരി: പൂക്കാട്ടിരി സഫ കോളജിനു സമീപം കൊളമ്പൻ കുഞ്ഞി മൊയ്തീൻ കുട്ടി (69) നിര്യാതനായി. ഭാര്യ: ലൈല നീറ്റുകാട്ടിൽ. മക്കൾ: സമീർ, സാഹിർ, ഷബീർ (റിയാദ്), നിഹ്ഷ ഷബാന. മരുമക്കൾ: ഹന്നത്ത് (സി.കെ. പാറ), റസിയ (ഐങ്കലം), മാജിത (മാവണ്ടിയൂർ). സഹോദരങ്ങൾ: കൊളമ്പൻ ഹസ്സൻ, കെ.എം. കുട്ടി.
എടക്കര: പോത്തുകല്‍ പൂളപ്പാടം കല്ലിങ്ങല്‍ വീട്ടില്‍ കറുപ്പന് (76) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: ഉണ്ണികൃഷ്ണന്, വിഷ്ണുനാരായന്, സുഭദ്ര, പുഷ്പകുമാരി. മരുമക്കള്‍: മിനി, സ്വപ്ന, വാസു, രാമകൃഷ്ണന്.
എടക്കര: ചൂങ്കത്തറ അമ്പലകുന്ന് നറുക്കില്‍ ബീജു (38) നിര്യാതനായി. ഭാര്യ: ജയ. മക്കള്‍: അനാബിക, അജുട്ടന്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് മുണ്ടപ്പാടം ശ്മശാനത്തില്‍.
കാളികാവ്: പുല്ലങ്കോട് ചളിവാരി കോളനിയിലെ ചളിവാരി ചാത്തപ്പൻ (75) നിര്യാതനായി. ഭാര്യ: നീലി. മക്കൾ: ലക്ഷ്മി, ബാലൻ, ശാന്ത, മണി, അനിത, സുനിത, സുധി, സുധീഷ്. മരുമക്കൾ: ശങ്കരൻ, സുന്ദരൻ, ദീപു, ബാബു.
ആതവനാട്: മണ്ണേക്കര മഹല്ലിൽപ്പെട്ട ആതവനാട് ആയുർവേദ ഡിസ്പെൻസറിക്ക് സമീപം താമസിക്കുന്ന കുന്നനാടൻ കബീറിെൻറ മകൾ സെൽവ (10) നിര്യാതയായി. ആതവനാട് പരിതി ഗവ. ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സൗദ. സഹോദരങ്ങൾ: ലുഖ്മാൻ, ജുമാന, സഫ. ഖബറടക്കം തിങ്കളാഴ്ച മണ്ണേക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
നിലമ്പൂർ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വഴിക്കടവ് ആലപൊയിൽ തിട്ടുമ്മൽ സംഷീർ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ കോഴിക്കോട് ബീച്ച് റോഡിലാണ് അപകടം. സംഷീർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സംഷീറിനെ ഉടനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കോഴിക്കോട് ഒരു കൂൾബാറിൽ ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: മൈസൂർ സ്വദേശി നിസാർ. മാതാവ്: സുലൈഖ. സഹോദരങ്ങൾ: അർഷാദ്, ഫെമിന.
എടയൂർ: പൂക്കാട്ടിരി വലിയപറമ്പിൽ മൊയ്തീൻകുട്ടി എന്ന ബാവ (55) നിര്യാതനായി. പി.ഡബ്ല്യൂ.ഡി കോൺട്രാക്ടർ ആയിരുന്നു. ഭാര്യ: റസിയ. മക്കൾ: റുക്സാന, റാഷിദ്, റുഷ്ദ, റാഹിബ. മരുമകൻ: അൻഷാദ്. സഹോദരങ്ങൾ: അബുഹാജി, മുഹമ്മദ് കുട്ടി, ഹംസ, ഉമ്മർഹാജി, അലവിക്കുട്ടി, കദീജ, സഫിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 7.30ന് പൂക്കാട്ടിരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
എളമരം: എടക്കണ്ടി അബ്ദുറസാഖിെൻറ ഭാര്യ വാഴക്കാട് മണന്തലക്കടവ് ബി.കെ. റഷീദ (60) നിര്യാതയായി. മക്കൾ: മുഹമ്മദ് റിഷാദ്, റാഷിം (രണ്ടുപേരും റിയാദ്), റോഷിക് എളമരം (ജെ.ഡി.ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ, മുൻ സോളിഡാരിറ്റി സംസ്ഥാന കൗൺസിൽ അംഗം), റുഫൈസ. മരുമക്കൾ: മുജീബ് റഹ്മാൻ (വെട്ടുപാറ), കെ.പി. സുഹൈല (ആക്കോട് ശാന്തിഗ്രാം), പി.എ. സുഹാന (കൊടിയത്തൂർ), വി. ദിൽഷ (എളമരം). സഹോദരങ്ങൾ: ബി.കെ. മുഹമ്മദ്, ബി.കെ. ഹംസ, ബി.കെ. സുബൈദ.
മഞ്ചേരി: ചെരണിയിൽ നന്ദനത്തിൽ കണ്ടാലപ്പെറ്റ അയ്യപ്പൻകുട്ടിയുടെ മകൻ നാരായണൻകുട്ടി (56) അജ്മാനിൽ നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: അർച്ചന (മലബാർ ഹോസ്പിറ്റൽ), ഹരിനന്ദന. സഹോദരങ്ങൾ: കുഞ്ഞുട്ടിമാനു, കൃഷ്ണൻ (റിട്ട. അധ്യാപകൻ, പത്തപ്പിരിയം), രാജൻ (മോഡേൺ വർക്ഷാപ്പ്, ചെരണി), തങ്കമണി, പരേതനായ വേലായുധൻ.
വെട്ടത്തൂർ: കുളപ്പറമ്പിലെ പുത്തൻകോട്ട് കുട്ടാട്ടുപറമ്പിൽ അബ്ദുൽ ഹമീദ് ഹാജി (72) നിര്യാതനായി. വെട്ടത്തൂർ പാലിയേറ്റിവ് ക്ലിനിക് ചെയർമാനും ജീവകാരുണ്യ-പൊതു പ്രവർത്തകനുമായിരുന്നു. ഭാര്യ: ആസ്യ ബീവി (കൊച്ചി). മക്കൾ: ശരീഫ ശബ്നം (ദമ്മാം), ഫയാസ് ഹുസൈൻ (ദുബൈ), ഫിർദൗസ് (ഓസ്ട്രേലിയ). മരുമക്കൾ: റിയാസ് (കുമിളി), ഹൈഫ ബിനി (മങ്കട), സൈഫുദ്ദീൻ (പെരുമ്പിലാവ്).
മോങ്ങം: പരേതനായ ചെറുട്ടിയുടെ ഭാര്യ ശാരദ (79) നിര്യാതനായി. മക്കള്‍: രാജേന്ദ്രന് (റിട്ട. അസി. ഡയറക്ടര്‍ ഇ.എസ്.ഐ കോര്പറേഷന്), കമലാദേവി, ശാന്തകുമാരി (കനറ ബാങ്ക്), സുമതി (മൃഗസംരക്ഷണ വകുപ്പ്), വിജയകുമാര്‍ (മാല്‍കോ ടെക്സ് കുറ്റിപ്പുറം). മരുമക്കള്‍: ചെള്ളി (റിട്ട. അസി. മാനേജര്‍ കനറ ബാങ്ക്), ഭാസ്കരന്, സാവിത്രി (അധ്യാപിക വി.എച്ച്.എസ് പുല്ലാനൂര്‍), പ്രവീണ (അധ്യാപിക ജി.എല്‍.പി.എസ് അത്താണിക്കല്‍), പരേതനായ രാജന് (റിട്ട. അസി. മാനേജര്‍ സിന്‍ഡിക്കേറ്റ്).
കുറ്റിപ്പുറം: പാഴൂർ ചക്കുവളപ്പിൽ അബു (87) നിര്യാതനായി. ഭാര്യ: പരേതയായ നഫീസ. മക്കൾ: സുലൈഖ, ഫാത്തിമോൾ, ഖദീജ, മുസ്തഫ, സഫിയ. മരുമക്കൾ: അലിക്കുട്ടി, അബു, അബ്ദുള്ള, സുബൈദ, ബഷീർ. ഖബറടക്കം ശനിയാഴ്ച കാലത്ത് എട്ടിന് പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.